Connect with us

‘എന്റെ പ്രതീക്ഷയും വീടും’, ആന്‍ അഗസ്റ്റിന്റെ മുന്‍ ഭര്‍ത്താവ് വീണ്ടും വിവാഹിതനായി!

Malayalam

‘എന്റെ പ്രതീക്ഷയും വീടും’, ആന്‍ അഗസ്റ്റിന്റെ മുന്‍ ഭര്‍ത്താവ് വീണ്ടും വിവാഹിതനായി!

‘എന്റെ പ്രതീക്ഷയും വീടും’, ആന്‍ അഗസ്റ്റിന്റെ മുന്‍ ഭര്‍ത്താവ് വീണ്ടും വിവാഹിതനായി!

ആന്‍ അഗസ്റ്റിന്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നടന്‍ അഗസ്റ്റിന്റെ മകള്‍ എന്നതിലുപരി മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞ താരം കൂടിയാണ് ആന്‍. ആനിന്റെ മുന്‍ ഭര്‍ത്താവെന്ന നിലയിലും നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച മലയാളത്തിന്റെ ഛായാഗ്രഹകനാണ് ജോമോന്‍ ടി ജോണ്‍. നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ ഇന്റര്‍വ്യൂ കഥകളിലൂടെയും മലയാളികള്‍ ജോമോന്‍ സുപരിചിതനാണ്.

നാല്‍പ്പത്തിയൊന്നുകാരനായ ജോമോന്‍ സൗത്ത് ഇന്ത്യ കടന്ന് ബോളിവുഡില്‍ വരെ ചെന്ന് മലയാളികളുടെ അഭിമാനമായി മാറിയ പ്രതിഭ കൂടിയാണ്. ജോമോന്‍ ബാംഗ്ലൂരിലെ ഗവണ്‍മെന്റ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ശേഷമാണ് ഛായാഗ്രഹകനായി പ്രവര്‍ത്തച്ച് തുടങ്ങിയത്. ആദ്യമൊക്കെ പരസ്യ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിക്കുകയായിരുന്നു.

അവിടെ നിന്നാണ് 2011ല്‍ ചാപ്പാ കുരിശിലൂടെ സിനിമകള്‍ക്ക് ക്യാമറ ചലപ്പിച്ച് തുടങ്ങിയത്. ചാപ്പാ കുരിശിന് ശേഷം താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് അങ്ങോട്ട് കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലായിരുന്നു താരം. ഇപ്പോഴിതാ ജോമോന്റെ വിവാഹ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ജോമോന്റെ രണ്ടാം വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്.

ജോമോന്റെ ആദ്യ വിവാഹം നടിയായ ആന്‍ അഗസ്റ്റിനുമായിട്ടായിരുന്നു. അത് പരാജയപ്പെട്ടശേഷമാണ് ജോമോന്‍ രണ്ടാമതും വിവാഹിതനായത്. അന്‍സുവാണ് ജോമോന്റെ വധു. വിവാഹ ചിത്രങ്ങള്‍ ജോമോന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു. അന്‍സു എല്‍സ വര്‍ഗീസ് എന്നാണ് ജോമോന്റെ വധുവിന്റെ മുഴുവന്‍ പേര്. എഞ്ചിനീയര്‍ ഗവേഷകയും പ്രൊഡ്യൂസറും ഡിസൈനറുമൊക്കെയാണ് അന്‍സു എല്‍സ വര്‍സീസ്.

എന്റെ പ്രതീക്ഷയും വീടും എന്നാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ജോമോന്‍ കുറിച്ചത്. ബീച്ച് സൈഡില്‍ ഒരുക്കിയ മണ്ഡപത്തില്‍ വെളുത്ത വസ്ത്രത്തില്‍ ക്രിസ്ത്യന്‍ വധു വരന്മാരായാണ് ഇരുവരും എത്തിയത്. സെലിബ്രിറ്റികള്‍ അടക്കം നിരവധി ആളുകളാണ് ജോമോനും വധുവിനും ആശംസയുമായി എത്തിയത്. നൂറിന്‍ ഷെരീഫ്, അഭയ ഹിരണ്‍മയി, അമൃത സുരേഷ്, ഗൗതമി നായര്‍ എന്നിങ്ങനെ നീളുന്നു ലിസ്റ്റ്. ധ്യാന്‍ ശ്രീനിവാസന്‍, നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യം എന്നിവരും കുടുംബവും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

2014ലായിരുന്നു ആന്‍ അഗസ്റ്റിന്റെയും ജോമോന്റെയും വിവാഹം. 2020ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ആനില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ജോമോനാണ് കുടുംബ കോടതിയില്‍ ഡിവോഴ്‌സ് കേസ് ഫയല്‍ ചെയ്തത് എന്നാണ് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.

മലയാള സിനിമയുടെ പ്രിയ താരജോഡികളായിരുന്നു ജോമോനും ആനും. ഇവരുടെ വിവാഹം സിനിമാ ലോകവും ആരാധകരും നിറഞ്ഞ മനസോടെയാണ് ആഘോഷമാക്കിയത്. ആനിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന ജോമോന്റെ ആഗ്രഹം കേട്ടപ്പോള്‍ എത്ര നാളായി തുടങ്ങിയിട്ട് എന്ന മറുചോദ്യമാണ് ആനിന്റെ അമ്മ ചോദിച്ചത്. അമ്മയുടെ ചോദ്യത്തിന് മൂന്നാഴ്ചയെന്ന് ജോമോന്‍ മറുപടി പറഞ്ഞപ്പോള്‍ മൂന്നാഴ്ച കൊണ്ടൊക്കെ പ്രേമം ഉണ്ടാകുമോയെന്ന മറുചോദ്യം വീണ്ടും അമ്മ തിരിച്ച് ചോദിച്ചത് മുമ്പ് വൈറലായിരുന്നു.

ഇരുവരുടെയും ആ സൗഹൃദം വീണ്ടും തുടര്‍ന്നപ്പോള്‍ അവര്‍ക്ക് ഒരുമിച്ച് ജീവിക്കാനാകുമെന്ന് എല്ലാവരും തിരിച്ചറിയുകയും അത് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. എല്‍സമ്മ എന്ന ആണ്‍ കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആന്‍ സിനിമയിലെത്തിയത്. ഇരുകൈയ്യും നീട്ടിയാണ് പിന്നീട് ആന്‍ എന്ന നടിയെ സിനിമ പ്രേമികള്‍ സ്വീകരിച്ചത്. സുരാജ് വെഞ്ഞാറമ്മൂട് നായകനായി എത്തിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് ആന്‍ അഭിനയിച്ച് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. കൂടാതെ മോഡലിങിലും ആന്‍ അഗസ്റ്റില്‍ സജീവമാണ്.

സിനിമ കണ്ട് കഴിയുമ്പോള്‍ ഞാന്‍ എന്തിനാണ് സിനിമയിലേക്ക് തിരിച്ച് വന്നതെന്ന് ആരും ചോദിക്കരുത്. അത് മാത്രമാണ് ഞാന്‍ ആഗ്രഹിച്ചിരുന്നതെന്ന് ആന്‍ വ്യക്തമാക്കുന്നു. ഈ വരവില്‍ അച്ഛന് പേര് ദോഷം കേള്‍പ്പിക്കരുതെന്നാണ് കരുതിയത്. സിനിമ എന്നൊരു ലോകം എന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല. ഞാന്‍ സിനിമയിലേക്ക് വന്നതും വളരെ എളുപ്പത്തിലായിരുന്നു. പക്ഷേ അങ്ങനെ വന്നത് കൊണ്ട് എനിക്ക് ആ അവസരങ്ങളെ വാല്യു ചെയ്യാന്‍ പറ്റിയിട്ടില്ല. ഇപ്പോള്‍ എനിക്കതില്‍ ബുദ്ധിമുട്ട് തോന്നുന്നുണ്ട്. നമ്മള്‍ കുറച്ച് സ്ട്രഗിളൊക്കെ ചെയ്ത് വന്നാല്‍ കുറേക്കൂട് പാഷണേറ്റായിരിക്കുമെന്നാണ് ആനിന്റെ അഭിപ്രായം.

More in Malayalam

Trending