Connect with us

‘ഞാന്‍ മുമ്പ് പറഞ്ഞിട്ടില്ലാത്ത ഒരു കാര്യമാണ് എനിക്ക് പറയാന്‍ ഉള്ളത്’, മീരയ്ക്കും ഭാവി വരനുമൊപ്പം ആന്‍ അഗസ്റ്റിന്‍

Malayalam

‘ഞാന്‍ മുമ്പ് പറഞ്ഞിട്ടില്ലാത്ത ഒരു കാര്യമാണ് എനിക്ക് പറയാന്‍ ഉള്ളത്’, മീരയ്ക്കും ഭാവി വരനുമൊപ്പം ആന്‍ അഗസ്റ്റിന്‍

‘ഞാന്‍ മുമ്പ് പറഞ്ഞിട്ടില്ലാത്ത ഒരു കാര്യമാണ് എനിക്ക് പറയാന്‍ ഉള്ളത്’, മീരയ്ക്കും ഭാവി വരനുമൊപ്പം ആന്‍ അഗസ്റ്റിന്‍

മലയാളികള്‍ക്കേറെ സുപരിചിതയാണ് മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008 ലാണ് മീര വെള്ളിത്തിരയിലെത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ ആണ് നായികയായി അഭിനയിച്ചത്. ഏറ്റവുമൊടുവില്‍ 2017 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍ എന്ന ചിത്രത്തിലാണ് മീര അഭിനയിച്ചത്. ശേഷം ദുബായിലേക്ക് പോവുകയായിരുന്നു. അഭിനയത്തില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലെല്ലാം സജീവമാകാറുണ്ട് നടി.

തന്റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം മീരാ നന്ദന്‍ പങ്കുവെക്കാറുണ്ട്. മീരയുടെതായി വരാറുളള ഗ്ലാമറസ് ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും നേരിടേണ്ടി വന്ന താരമാണ് മീരാ നന്ദന്‍. 2015ല്‍ ദുബായിലെ റെഡ് എഫ്. എം എന്ന റേഡിയോ സ്‌റ്റേഷനില്‍ റേഡിയോ ജോക്കിയായി ജോലി ആരംഭിച്ച മീര പിന്നീട് ഗോള്‍ഡ് എഫ്.എം എന്ന സ്‌റ്റേഷനില്‍ ജോലിയില്‍ പ്രവേശിച്ചു. റേഡിയോ ജോക്കിയായി തുടരവെയാണ് തമിഴില്‍ ശാന്തമാരുതനെന്ന സിനിമയില്‍ അഭിനയിച്ചത്.

മീരയെ പോലെ തന്നെ പ്രിയങ്കരിയാണ് ആന്‍ അഗസ്റ്റിനും. എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയായിരുന്നു ആനിന്റെ അരങ്ങേറ്റം. അപ്രതീക്ഷിതമായി ഒരിക്കല്‍ അഗസ്റ്റിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ലാല്‍ ജോസ് ആന്‍ അഗസ്റ്റിനെ കാണുന്നത്. ലാല്‍ ജോസ് വീട്ടിലേക്ക് ചെന്നപ്പോള്‍ വാതില്‍ തുറന്ന് സ്വീകരിച്ചത് ആന്‍ ആയിരുന്നു. ആ സമയത്തെ ആനിന്റെ വേഷവും സംസാരവും പ്രകൃതവുമെല്ലാമാണ് സ്വന്തം സിനിമയിലേക്ക് ആനിനെ തെരഞ്ഞെടുക്കാന്‍ ലാല്‍ ജോസിനെ പ്രേരിപ്പിച്ചത്. കോളജ് പഠനം കഴിഞ്ഞ് നില്‍ക്കുന്ന സമയത്തായിരുന്നു ആനിന്റെ സിനിമാ പ്രവേശനം.

‘ഞാനൊരു ഹാര്‍ഡ് വര്‍ക്കോ സ്ട്രഗിളോ ഇല്ലാതെ വന്നയാളാണ്. ഞാന്‍ സിനിമയെ അത്ര സീരിയസായി നോക്കികണ്ടിട്ടില്ല. അതിന് ഞാന്‍ റിഗ്രറ്റ് ചെയ്യുന്നുണ്ട്. സിനിമയെ കുറച്ചുകൂടി സീരിയസായി ഞാന്‍ കാണണമായിരുന്നു. ഞാന്‍ ആ കാലത്ത് അത് കൊടുത്തിട്ടില്ല. അന്ന് അത്രമാത്രം ചിന്തിച്ചിരുന്നില്ല. കോളേജ് കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ അഭിനയിക്കുന്നത്’, എന്നാണ് സിനിമയിലേക്ക് വന്നതിനെ കുറിച്ച് സംസാരിക്കവെ മുമ്പൊരിക്കില്‍ ആന്‍ പറഞ്ഞത്.

ആന്‍ ആഗസ്റ്റിന്‍ ഇപ്പോള്‍ വളരെ സെലക്ടീവായി മാത്രമെ സിനിമകള്‍ ചെയ്യാറുള്ളു. ഒരിടവേളയ്ക്ക് ശേഷം ആന്‍ ചെയ്ത മലയാള സിനിമ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ്. ചുരുങ്ങിയ കാലത്തെ സിനിമാ ജീവിതം കൊണ്ട് തന്നെ ഒട്ടനവധി സുഹൃത്തുക്കളെ ആന്‍ സമ്പാദിച്ചിട്ടുണ്ട്. മീര നന്ദന്‍. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. അടുത്തിടെയായിരുന്നു മീരയുടെ വിവാഹ നിശ്ചയം നടന്നത്. വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ അതിഥിയായി എത്തിയവരില്‍ ഒരാള്‍ ആന്‍ അഗസ്റ്റിനായിരുന്നു.

ഇപ്പോഴിതാ മീരയ്ക്കും ഭാവി വരന്‍ ശ്രീജുവിനും ഒപ്പമുള്ള ഫോട്ടോ പങ്കിട്ട് ആന്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ‘ഞാന്‍ മുമ്പ് പറഞ്ഞിട്ടില്ലാത്ത ഒരു കാര്യമാണ് എനിക്ക് പറയാന്‍ ഉള്ളത്. അതിനാല്‍ ഞാന്‍ അത് വീണ്ടും പറയാം… ഞാന്‍ എന്നേക്കും നിങ്ങളുടെ അരികിലുണ്ടാകും. നിന്നെ ഒരുപാട് മിസ് ചെയ്യുന്നു’, എന്നാണ് ആന്‍ കുറിച്ചത്. ബേബി സിസ്റ്റര്‍ എന്നാണ് മീരയെ ആന്‍ ഹാഷ്ടാഗിലൂടെ വിശേഷിപ്പിച്ചത്.

സിംപിള്‍ ലുക്കിലാണ് ആനും മീരയും ഭാവി വരന്‍ ശ്രീജുവും ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടിയുടെ കുറിപ്പ് വൈറലായതോടെ ഒട്ടനവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഫോട്ടോയില്‍ ചുരിദാര്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ട മീര ഗര്‍ഭിണിയാണോ എന്നായിരുന്നു ചിലര്‍ക്ക് അറിയേണ്ടിയിരുന്നത്. മറ്റ് ചിലര്‍ പതിവുപോലെ ശ്രീജുവിന്റെയും പണത്തെയും രൂപത്തെയും കുറിച്ചുള്ള കമന്റുകളാണ് പങ്കിട്ടത്.

വിവാഹനിശ്ചയം കഴിഞ്ഞപ്പോള്‍ മുതല്‍ മീരയുടെ വരന്‍ ശ്രീജുവിന് നേരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. ശ്രീജുവിന്റെ രൂപത്തെ ചൊല്ലിയാണ് വിമര്‍ശനങ്ങള്‍ ഏറെയും. ജോഡി പൊരുത്തം പോലും നോക്കാതെ മീര ശ്രീജുവിന്റെ പണം കണ്ട് വിവാഹത്തിന് സമ്മതിച്ചുവെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. എന്നാല്‍ ഇത്തരം സൈബര്‍ ആക്രമണങ്ങളോടൊന്നും മീര പ്രതികരിക്കാറില്ല.

മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്. ശേഷം ഇരുവരുടേയും രക്ഷിതാക്കള്‍ പരസ്പരം സംസാരിച്ചു. തുടര്‍ന്ന് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ കാണാന്‍ ശ്രീജു ലണ്ടനില്‍ നിന്ന് ദുബായിലേക്ക് പറന്നെത്തി. ശേഷം ഇരുവരും സംസാരിച്ച് വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

More in Malayalam

Trending