Malayalam
ആ സീനില്‍ മീനയോട് മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നു; ദൃശ്യത്തെ കുറിച്ച് റോഷന്
ആ സീനില്‍ മീനയോട് മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നു; ദൃശ്യത്തെ കുറിച്ച് റോഷന്
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദൃശ്യം 2 വിന് തിയേറ്ററുകളില്‍ വളരെ ജന ശ്രെദ്ധ നേടി മുന്നേറികൊണ്ടിരിക്കുകയാണ് സിനിമയെ മുന്നോട്ട് നയിച്ച വരുണ്‍ എന്ന കഥാപാത്രം അവതരിപ്പിച്ചത് റോഷന് ബഷീര്‍ ആയിരുന്നു. ദൃശ്യം രണ്ടാം ഭാഗവും വരുണിനെ ബന്ധപ്പെട്ടാണ് മുന്നോട്ട് പോകുന്നതും.
വരുന്നിന്റെ ഓര്‍മകളില്‍ മുന്നോട്ട് പോകുന്ന ദൃശ്യം 2കണ്ട പ്രേക്ഷകര്‍ റോഷന്റെ കഥാപാത്രത്തെ ഓര്‍മിക്കുന്നുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ റോഷന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
ചിത്രത്തില്‍ റോഷന് നെഗറ്റീവ് റോള്‍ ആണ് ചെയ്തിരുന്നത്. അതില്‍ വരുണ്‍ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടാകുന്ന സീന്‍ അഭിനയിച്ചപ്പോള്‍ തനിക്ക് ഉണ്ടായ അനുഭവം ആണ് റോഷന് പറഞ്ഞത്.
സീനില്‍ മീനയുടെ കഥാപാത്രത്തോട് വളരെ മോശമായി പെരുമാറുന്ന സിന് ചെയ്യേണ്ടി വന്നപ്പോള്‍ താന്‍ വളരെ ബുദ്ധിമുട്ടിയാണ് ചെയ്തതെന്നും, മീന ചേച്ചിയെ പോലെ ഒരു ആളോട് അഭിനയം ആണെങ്കില്‍ പോലും അങ്ങനെയൊക്കെ പറയേണ്ടി വരുന്നത് പ്രയാസമായതുകൊണ്ട് മുന്‍കൂര്‍ ജാമ്യം എടുത്തിട്ടാണ് ഞാന്‍ ആ സീന്‍ ചെയ്തത്, അതിന് ചേച്ചിയുടെ പൂര്‍ണ പിന്തുണയും ലഭിച്ചു എന്നും റോഷന് പറഞ്ഞു.
