Connect with us

ആത്മീയമായ ചിന്തയിലേക്ക്; ഒന്നും തള്ളിക്കളയാനാകില്ല; ഒരുപാട് ഇഷ്ടവുമാണ്; ആരാധകരെ ഞെട്ടിച്ചുകൊണ്ട് ലാലേട്ടന്റെ വെളിപ്പെടുത്തൽ!!!

Malayalam

ആത്മീയമായ ചിന്തയിലേക്ക്; ഒന്നും തള്ളിക്കളയാനാകില്ല; ഒരുപാട് ഇഷ്ടവുമാണ്; ആരാധകരെ ഞെട്ടിച്ചുകൊണ്ട് ലാലേട്ടന്റെ വെളിപ്പെടുത്തൽ!!!

ആത്മീയമായ ചിന്തയിലേക്ക്; ഒന്നും തള്ളിക്കളയാനാകില്ല; ഒരുപാട് ഇഷ്ടവുമാണ്; ആരാധകരെ ഞെട്ടിച്ചുകൊണ്ട് ലാലേട്ടന്റെ വെളിപ്പെടുത്തൽ!!!

മലയാളികളുടെ സൂപ്പർ സ്റ്റാറാണ് മോഹൻലാൽ. 1978 ല്‍ പുറത്തിറങ്ങിയ തിരനോട്ടം എന്ന മലയാള ചിത്രലൂടെ വെളളിത്തിരയില്‍ എത്തിയ താരം വൃത്യസ്തമായ 350 ല്‍ പരം കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ബോളിവുഡ് ചിത്രങ്ങളില്‍ തന്റേതായ സാന്നിധ്യമറിയിക്കുകയും ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാകാൻ ലാലേട്ടന് സാധിക്കുകയും ചെയ്തു.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന്‍ എന്ന വില്ലനില്‍ നിന്ന് ബിഗ് ബ്രദറിലെ സച്ചിദാനന്ദനിലേയ്ക്കുളള ദൂരം ഒരു സിനിമ കഥ പോലെയായിരുന്നു. നാലു പതിറ്റാണ്ടുകളായി ലാലേട്ടൻ തന്റേതായിട്ടുള്ള അഭിനയ മികവും, സംസാരശൈലിയും, കള്ള ചിരിയും, നോട്ടവും, ചരിഞ്ഞ നടത്തവും, ഡയലോഗുകളുമെല്ലാം സിനിമാപ്രേമികളെ കീഴടക്കിക്കൊണ്ടിരിക്കുന്നു. കീരടവും, ദേവാസുരവും, സ്ഫടികവും, ഇരുവരുമൊക്കെ ഇന്നും സിനിമ ഗ്രൂപ്പുകളില്‍ ചര്‍ച്ചയാകുന്നുണ്ട്.

മോഹലാലിന്റേതായി പുറത്തിറങ്ങുന്ന പുതിയ ചിത്രം നേര് ആണ്. ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ചപ്പോഴൊക്കെ സംഭവിച്ച മാജിക് നേര് എന്ന ചിത്രത്തിലുണ്ടാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. നടൻ മാത്രമല്ല വായനയെയും യാത്രകകളെയും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന വ്യക്തിയാണ് മോഹൻലാൽ.

പുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞ സ്ഥലങ്ങളിലേക്കും ആളുകളിലേക്കും എത്തിച്ചേരാൻ അദ്ദേഹം സമയം കണ്ടെത്തുകയും ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളിൽ അദ്ദേഹം നടത്താറുള്ള ആത്മീയ യാത്രകളും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുമുണ്ട്. നിമിഷനേരങ്ങൾ കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നതും.

ഇപ്പോൾ ആത്മീയതയെ കുറിച്ചും തന്റെ ജീവിതത്തിലെ സൗഹൃദങ്ങളെ കുറിച്ചും മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നേര് സിനിമയുടെ പ്രമോഷനെത്തിയപ്പോഴാണ് ആത്മീയമായ ചിന്തയിലേക്ക് മാറാനുള്ള സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ലാലേട്ടൻ മറുപടി നൽകിയത്. മോഹൻലാലിന്റെ ഏറ്റവും വലിയ സമ്പാദ്യം അദ്ദേഹത്തിന്റെ സൗഹൃദമാണെന്നാണ് താരത്തെ പരിചയമുള്ളവർ പറയാറുള്ളത്.

സ്കൂൾ കാലഘട്ടം മുതലുള്ള സുഹൃത്തുക്കളുമായി അ​ദ്ദേഹം ഇപ്പോഴും അടുപ്പം സൂക്ഷിക്കുന്നുണ്ട്. ജീവിതത്തിൽ സൗഹൃദത്തിന് ഇത്ര മേൽ വാല്യൂ എന്തുകൊണ്ട് കൊടുക്കുന്നുവെന്ന് അവതാരകൻ ചോദിച്ചപ്പോൾ താരം പറഞ്ഞ മറുപടി ഇതായിരുന്നു… ‘ഒരാളോട് നല്ല രീതിയിൽ ചിരിച്ച് സംസാരിക്കുക, നല്ല രീതിയിൽ പെരുമാറുക എന്നത് നമ്മുടെ ബേസിക് സംഗതിയാണ്. നമുക്ക് ഓരോ ആളുകൾക്കും പേഴ്സണലായി പല വിഷയങ്ങൾ ഉണ്ടായേക്കാം.’ ‘എന്നാൽ അത് മറ്റുള്ളവരിലേക്ക് എത്തിക്കാതെ പോസിറ്റീവായ സംഗതികൾ സ്‌പ്രെഡ്‌ ചെയ്യാൻ ശ്രമിച്ചാൽ എല്ലാവരിലും സന്തോഷം നിറയും.

സൗഹൃദം എല്ലാ സ്ഥലത്തും സംഭവിക്കുന്നതാണ്. എന്നാൽ നല്ല സുഹൃത്തുക്കൾ സംഭവിക്കുന്നത് കുറവായിരിക്കും അല്ലേ. നല്ല സൗഹൃദം എന്നും ഇഷ്ടപെടുന്ന ആളാണ് ഞാൻ. എനിക്ക് എല്ലാ രീതിയിലും ഉള്ള സുഹൃത്തുക്കമുണ്ട്. സ്പിരിച്വൽ തോട്ട്സ് ഉള്ള സുഹൃത്തുക്കളുണ്ട്.’ ‘ചെറുപ്പകാലം മുതൽക്കെ അത്തരക്കാരുണ്ട്. ചിലപ്പോൾ അത്തരത്തിലുള്ള ചിന്തകൾ ചെറുപ്പം മുതലേ ഉണ്ടായതുകൊണ്ടാകാം ഇങ്ങനെയൊക്കെയായതും. ഒ

രു പ്രായം കഴിഞ്ഞാൽ ആത്മീയമായ ചിന്തയിലേക്ക് മാറാനുള്ള സാധ്യതയുണ്ടോയെന്ന് ചോദിച്ചാൽ സാധ്യത നമുക്ക് അറിയില്ലല്ലോ ഒന്നും തള്ളിക്കളയാനാകില്ല. അതിനുവേണ്ടി ശ്രമിക്കുന്നില്ല. പിന്നെ നമ്മുടെ ജീവിതത്തിന്റെ പോക്ക് എങ്ങനെയെന്ന് നിർവചിക്കാൻ നമുക്ക് സാധിക്കില്ലല്ലോ. അറിഞ്ഞാൽ അതിന്റെ രസവും പോകുമല്ലോ.”മനപൂർവം അതിലേക്ക് പോകാൻ താൽപര്യമില്ല. പക്ഷെ അതിലെ പല കാര്യങ്ങളും എനിക്ക് ഉള്ളുകൊണ്ട് ഒരുപാട് ഇഷ്ടവുമാണ്. അത് എന്റെ സുഹൃത്തുക്കൾ കാരണമാണ്. കുറച്ചുനാളത്തേക്ക് ആത്മീയത സംഭവിക്കാൻ സാധ്യത ഇല്ല. ചിലപ്പോൾ സംഭവിച്ചേക്കാം. സംഭവിക്കാതെയും ഇരിക്കാം’, എന്നാണ് മോഹൻലാൽ പറഞ്ഞത്.

സമീപകാലത്ത് മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മോഹൻലാൽ വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രത്തിൽ നായികയാകുന്നത് പ്രിയാമണിയാണ്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹന്‍ ആയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്.

കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രവുമാണിത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. എലോണിന് ശേഷം ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ദൃശ്യം 2 ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.

More in Malayalam

Trending

Recent

To Top