Connect with us

13 വര്‍ഷത്തിനു ശേഷം ഒരുമിക്കാനൊരുങ്ങി അഭിഷേക് ബച്ചനും ജോണ്‍ എബ്രഹാമും; അയ്യപ്പനും കോശിയുടെയും ഹിന്ദി റിമേക്ക് ഉടന്‍

Malayalam

13 വര്‍ഷത്തിനു ശേഷം ഒരുമിക്കാനൊരുങ്ങി അഭിഷേക് ബച്ചനും ജോണ്‍ എബ്രഹാമും; അയ്യപ്പനും കോശിയുടെയും ഹിന്ദി റിമേക്ക് ഉടന്‍

13 വര്‍ഷത്തിനു ശേഷം ഒരുമിക്കാനൊരുങ്ങി അഭിഷേക് ബച്ചനും ജോണ്‍ എബ്രഹാമും; അയ്യപ്പനും കോശിയുടെയും ഹിന്ദി റിമേക്ക് ഉടന്‍

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയും ബോളിവുഡിലേക്ക് റിമേക്ക് ചെയ്യുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നടന്‍മാരായ ജോണ്‍ എബ്രഹാമും, അഭിഷേക് ബച്ചനുമാണ് ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നതെന്നാണ് സൂചന. 13 വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജൂലൈയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചിത്രവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അയ്യപ്പനു കേശിയും ആക്ഷനും കഥയ്ക്കും തുല്യപ്രാധ്യാന്യമുള്ള ചിത്രമാണ്. ജ എ എന്റര്‍ട്ടെയിന്‍മെന്റ്സിലൂടെ ഇത്തരത്തിലുള്ള നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്കരിലേക്ക് എത്തിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ജോണ്‍ എബ്രഹാം 2020 മേയ് മാസത്തില്‍ ട്വീറ്റ് ചെയ്തിരുന്നു.

ബോളിവുഡിന് പുറമെ ചിത്രം തെലുങ്കിലും റിമേക്ക് ചെയ്യുന്നുണ്ട്. തെലുങ്കില്‍ സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിത്താര എന്റര്‍റ്റെന്‍മെന്റ്സാണ് നിര്‍മ്മിക്കുന്നത്. ചിത്രം 2021 ജനുവരിയോടെ റിലീസിനെത്തുമെന്നാണ് സൂചന. പശ്ചാത്തല സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ എസ് തമനാണ് സംഗീതമൊരുക്കുന്നത്.

ചിത്രത്തില്‍ ബിജുമേനോന്‍ അവതരിപ്പിച്ച ‘അയ്യപ്പന്‍ നായരു’ടെ വേഷത്തിലേക്ക് തെലുങ്ക് താരം പവന്‍ കല്ല്യാണെത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സായ് പല്ലവിയും ചിത്രത്തിലുണ്ടാകുമെന്ന വാര്‍ത്ത പുറത്തുവരുന്നത്. അതേസമയം, പൃഥ്വിരാജിന്റെ ‘കോശി’ എന്ന കഥാപാത്രത്തെ റാണ ദഗുബദ്ദിയാണ് അവതരിപ്പിക്കുന്നതെന്നാണ് സൂചന. സായ് പല്ലവിയാണ് അയ്യപ്പന്റെ ഭാര്യയായ കണ്ണമ്മയുടെ വേഷം ചെയ്യുന്നത്.

2020ലാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ബിജു മേനോന്‍, പൃഥ്വിരാജ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സച്ചി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സുദീപ് എലമനം ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത് ജേക്ക്സ് ബിജോയ് ആണ്. അഞ്ച് കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ബോക്സ് ഓഫീസ് വരുമാനം 52 കോടിയായിരുന്നു.

More in Malayalam

Trending