Connect with us

ജോര്‍ജ് കുട്ടിയുടെ വക്കീല്‍ ഇനി വിജയ്‌ക്കൊപ്പം ലിയോയില്‍!; ലോകേഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശാന്തി മായാദേവി

Malayalam

ജോര്‍ജ് കുട്ടിയുടെ വക്കീല്‍ ഇനി വിജയ്‌ക്കൊപ്പം ലിയോയില്‍!; ലോകേഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശാന്തി മായാദേവി

ജോര്‍ജ് കുട്ടിയുടെ വക്കീല്‍ ഇനി വിജയ്‌ക്കൊപ്പം ലിയോയില്‍!; ലോകേഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശാന്തി മായാദേവി

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. വിജയ്- ലോകേഷ് കൂട്ടുക്കെട്ടില്‍ പുറത്തെത്തുന്ന ചിത്രമായതിനാല്‍ തന്നെ പ്രേക്ഷകര്‍ക്ക് വളരെ വലിയ പ്രതീക്ഷയാണ് ഉള്ളത്.

നിരവധി മലയാളി താരങ്ങള്‍ ചിത്രത്തില്‍ എത്തുന്നുവെന്ന വാര്‍ത്ത മലയാളി പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിരുന്നു. ബാബു ആന്റണി, മാത്യു എന്നിവര്‍ ഇതിനകം ചിത്രത്തില്‍ ചേര്‍ന്നിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു മലയാളി താരം കൂടി ചിത്രത്തില്‍ ഉണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. ദൃശ്യം 2 എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ശാന്തി മായാദേവിയാണ് അത്.

നടി ചെന്നൈയില്‍ ലിയോയുടെ സെറ്റില്‍ ജോയിന്‍ ചെയ്തു എന്നതാണ് ഏറ്റവും പുതിയ വിവരം. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ വിവരം പങ്കുവെച്ചത്. ലോകേഷ് കനകരാജുമൊത്തുള്ള ഒരു സെല്‍ഫിയും താരം പങ്കുവച്ചിട്ടുണ്ട്. ഓണ്‍ ലിയോ സെറ്റ് എന്നാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

2021 ല്‍ ഒടിടി റിലീസായി എത്തിയ ദൃശ്യം 2വില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ് കുട്ടിയ്ക്കായി കോടതിയില്‍ വാദിക്കാനെത്തുന്ന വക്കീലായിരുന്നു ശാന്തി മായാദേവി എത്തിയത്. സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും വക്കീലാണ് ശാന്തി. ദൃശ്യത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിലും ശാന്തി മായാദേവി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

അതേ സമയം ഡിജിറ്റല്‍, സാറ്റലൈറ്റ്, മ്യൂസിക് റൈറ്റ്‌സിന്റെ വില്‍പ്പന വഴിയും ലിയോ വന്‍ തുക നേടുമെന്നാണ് കരുതപ്പെടുന്നത്. റിലീസിനു മുന്‍പു തന്നെ ചിത്രം 300 കോടിയോളം നേടിയാലും അത്ഭുതപ്പെടാനില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

More in Malayalam

Trending