Connect with us

ഇന്ത്യയില്‍ നിന്ന് മാത്രം 150 കോടി കളക്ഷന്‍ നേടി അജയ് ദേവ്ഗണിന്റെ ദൃശ്യം

News

ഇന്ത്യയില്‍ നിന്ന് മാത്രം 150 കോടി കളക്ഷന്‍ നേടി അജയ് ദേവ്ഗണിന്റെ ദൃശ്യം

ഇന്ത്യയില്‍ നിന്ന് മാത്രം 150 കോടി കളക്ഷന്‍ നേടി അജയ് ദേവ്ഗണിന്റെ ദൃശ്യം

ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ചിത്രമായിരുന്നു ദൃശ്യം. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ അജയ് ദേവ്ഗണ്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദൃശ്യം 2 ന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.

ആഭ്യന്തര ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം ചിത്രത്തിന്റെ വരുമാനം 150 കോടി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 18 നാണ് ചിത്രം റിലീസ് ചെയ്തത്. വിദേശ റിലീസിലൂടെ 70 കോടിയോളം വരുമാനം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡിന് ശേഷം റിലീസ് ചെയ്ത ബോളിവുഡ് സിനിമകളില്‍ ഭൂരിഭാഗവും പരാജയമായിരുന്നു. ദൃശ്യത്തിന്റെ വിജയം പുത്തനുര്‍ണവ് നല്‍കിയിരിക്കുകയാണ് ബോളിവുഡിന്.

അജയ് ദേവ്ഗണിന് പുറമേ ശ്രേയാ ശരണ്‍, തബു, അക്ഷയ് ഖന്ന എന്നിവരാണ് മുഖ്യവേഷങ്ങളില്‍. 50 കോടി മുതല്‍മുടക്കില്‍ പനോരമ സ്റ്റുഡിയോസ്, വിയാകോം 18 സ്റ്റുഡിയോസ്, ടി സീരീസ് എന്നിവ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

മലയാളത്തില്‍ രണ്ട് തവണ എത്തിയപ്പോഴും വന്‍ ചര്‍ച്ചാവിഷയമായ ചിത്രമായിരുന്നു ദൃശ്യം. ആദ്യഭാഗം തിയേറ്ററില്‍ ബ്ലോക്ക് ബസ്റ്ററായി പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. രണ്ടാം ഭാഗം കോവിഡ് പ്രതിസന്ധികളേത്തുടര്‍ന്ന് ഒ.ടി.ടിയിലാണ് റിലീസ് ചെയ്തതെങ്കിലും വലിയ ചര്‍ച്ചയായിരുന്നു.

ജീത്തു ജോസഫിന്റെ കഥയെ അടിസ്ഥാനമാക്കി അഭിഷേക് പഥക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകനും ആമില്‍ കീയന്‍ ഖാനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം. സുധീര്‍ കുമാര്‍ ചൗധരി ഛായാഗ്രഹണവും സന്ദീപ് ഫ്രാന്‍സിസ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

More in News

Trending

Recent

To Top