Malayalam
കേരളത്തില്‍ അവധി ആഘോഷിക്കാനെത്തിയ സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു; നടപടി പെരുമ്പാവൂര്‍ സ്വദേശിയുടെ പരാതിയിന്മേല്
കേരളത്തില്‍ അവധി ആഘോഷിക്കാനെത്തിയ സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു; നടപടി പെരുമ്പാവൂര്‍ സ്വദേശിയുടെ പരാതിയിന്മേല്
ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിന്ന്മേലാണ് നടപടി. പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസാണ് പരാതി നല്‍കിയത്. 2016 മുതല്‍ കൊച്ചിയിലെ വിവിധ വസ്ത്ര വ്യാപാരസ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്കി 12 തവണയായി പരാതിക്കാരന്റെ കൈയ്യില്‍ നിന്നും സണ്ണിലിയോണ്‍ 29 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതിയില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈബ്രാഞ്ചന്റെ ചോദ്യം ചെയ്യല്‍. സണ്ണിലിയോണ്‍ ഇപ്പോള്‍ അവധിക്കാലം ആഘോഷിക്കാന്‍ കേരളത്തിലാണുളളത്. പൂവാറിലെ റിസോട്ടിലെത്തിയാണ് ഇവരെ പൊലീസ് ചോദ്യം ചെയ്തത്. ഈ പണം വാങ്ങിയതായി സണ്ണിലിയോണ്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഉദ്ഘാടനപരിപാടികളില്‍ പങ്കെടുക്കാത്തത് സംഘാടകരുടെ പിഴവ് കൊണ്ടാണെന്നാണ് ഇവരുടെ വാദം. അതേസമയം കേസിന്റെ തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള താരമാണ് സണ്ണി ലിയോണ്‍. ഇപ്പോള്‍ കേരളത്തിലെത്തിയ താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പോണ് സ്റ്റാറില്‍ നിന്നും ബോളിവുഡ് സിനിമാ ലോകത്തേയ്ക്ക് എത്തിയ താരമാണ് സണ്ണി ലിയോണ്‍. തിരുവനന്തപുരത്തെ പൂവാര്‍ ദ്വീപില്‍ നീന്തിത്തുടിക്കുന്ന ചിത്രങ്ങളും പൂവാറിലെ റിസോര്‍ട്ടില്‍ നിന്ന് ക്രിക്കറ്റ് കളിക്കുന്ന താരത്തിന്റെ വീഡിയോയും സൈബര്‍ ലോകത്ത് വൈറലായിരുന്നു. സണ്ണി ലിയോണ്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പീച്ച് നിറത്തിലുള്ള ബിക്കിനി ധരിച്ചാണ് താരം പൂവാര്‍ ദ്വീപിലെത്തിയത്. ‘സ്നേഹത്തോടെ കേരളത്തില്‍ നിന്ന്’ എന്നായിരുന്നു താരം ക്യാപ്ഷന്‍ നല്‍കിയിരുന്നത്. ചിത്രം ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ക്കുളളില്‍ തന്നെ നിരവധി പേരാണ് ലൈക്കുകളും കമന്റുമായി എത്തിയത്. ജനുവരി അവസാനമാണ് താരം കേരളത്തില്‍ എത്തിയത്. ഭര്‍ത്താവ് ഡാനിയേല്‍ വെബറും മക്കളായ നിഷ, അഷര്‍, നോവ എന്നിവരും സണ്ണി ലിയോനോടൊപ്പം ഉണ്ട്.
മുന്‍പ് സണ്ണി ലിയോണിനെതിരെ കൂട്ട ആത്മഹത്യം ഭീഷണിയുമായി കന്നഡ അനുകൂല സംഘടകള്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. കന്നഡ സംസ്കാരത്തെ സണ്ണി ലിയോണ്‍ നശിപ്പിക്കുമെന്ന് ആരോപിച്ചാണ് കന്നഡ അനുകൂല ഗ്രൂപ്പുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സണ്ണി ലിയോണ്‍ എത്തരത്തിലുള്ള ആളാണെന്ന് അറിയാമെന്നും ഇറക്കം കുറഞ്ഞ വസ്ത്രമാണ് പ്രശ്നമെന്നും സംഘടനാ നേതാവ് ഹരീഷ് ചൂണ്ടിക്കാണിച്ചിരുന്നു. സണ്ണിലിയോണിന്റെ പുതുവത്സരപരിപാടിയ്ക്ക് എതിരെയായിരുന്നു സംഭവം. സാരി ധരിച്ചെത്തിയാല്‍ പരിപാടി കാണാന്‍ ഞങ്ങളും എത്തുമെന്നും സണ്ണിലിയോണിന്റെ ചിത്രങ്ങളെക്കുറിച്ച് പരാമര്‍ശിച്ച ഹരീഷ് വ്യക്തമാക്കി.
പരിപാടിയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ കര്‍ണാടക രക്ഷണ വേദികെ യുവസേന പ്രവര്‍ത്തകര്‍ സണ്ണി ലിയോണിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. സണ്ണി ലിയോണിന്റെ കര്‍ണ്ണാടകയിലേയ്ക്കുള്ള വരവ് തടയണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഇതിന് പിന്നാലെയാണ് ആത്മഹത്യാ ഭീഷണിയുമായി സംഘടയില്‍ നിന്നുള്ള ചിലര്‍ രംഗത്തെത്തുന്നത്. ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയാണ് സണ്ണി ലിയോണിനെ മുഖ്യാതിഥിയാക്കിക്കൊണ്ട് പുതുവത്സരദിനത്തില്‍ സണ്ണി നൈറ്റ് ഇന്‍ ബെംഗളൂരു എന്ന പേരില്‍ നൃത്ത പരിപാടി സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയത്.
