Connect with us

പ്രായം കൂടിയ ഓസ്‌കാര്‍ ജേതാവ് ക്രിസ്റ്റഫര്‍ പ്ലമ്മര്‍ അന്തരിച്ചു

Malayalam

പ്രായം കൂടിയ ഓസ്‌കാര്‍ ജേതാവ് ക്രിസ്റ്റഫര്‍ പ്ലമ്മര്‍ അന്തരിച്ചു

പ്രായം കൂടിയ ഓസ്‌കാര്‍ ജേതാവ് ക്രിസ്റ്റഫര്‍ പ്ലമ്മര്‍ അന്തരിച്ചു

ഹോളിവുഡ് നടനും ഓസ്‌കാര്‍ ജേതാവുമായ ക്രിസ്റ്റഫര്‍ പ്ലമ്മര്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങള്‍ മൂലം 91ാം വയസ്സിലായിരുന്നു മരണം. 1965ല്‍ പുറത്തിറങ്ങിയ ‘ദി സൗണ്ട് ഓഫ് മ്യൂസിക്ക്’ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്.

1958ല്‍ പുറത്തിറങ്ങിയ ‘സ്റ്റേജ് സ്ട്രക്ക്’ എന്ന സിനിമയിലൂടെ ഹോളിവുഡിലേക്ക് എത്തി. തുടര്‍ന്ന് ദി സൗണ്ട് ഓഫ് മ്യൂസിക്കിന്റെ പുറമെ ‘ഓള്‍ ദി മണി ഇന്‍ ദി വേള്‍ഡ്’, ‘ദി ലാസ്റ്റ് സ്റ്റേഷന്‍’ തുടങ്ങിയ സിനിമകളിലൂടെ ഹോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചു.

2019ല്‍ പുറത്തിറങ്ങിയ ‘ദി ലാസ്റ്റ് ഫുള്‍ മെഷര്‍’ ആണ് അവസാന ചിത്രം. ഓസ്‌കാര്‍ ലഭിക്കുന്ന ഏറ്റവും പ്രായം ചെന്ന വ്യക്തി എന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. 82ാം വയസ്സിലാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്.

More in Malayalam

Trending