Malayalam
സാരിയില്‍ അതിസുന്ദരിയായി ഐശ്വര്യ മേനോന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
സാരിയില്‍ അതിസുന്ദരിയായി ഐശ്വര്യ മേനോന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By
മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ താരമാണ് ഐശ്വര്യ മേനോന്. ആദ്യ ചിത്രം മലയാളത്തിലായിരുന്നുവെങ്കിലും കഴിഞ്ഞ വര്‍ഷം ഇറങ്ങിയ തമിഴ് ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഐശ്വര്യ. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും മോഡലിംഗ് ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കിടാറുണ്ട്.
ഇപ്പോള്‍ താരം പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. പുതിയ ചിത്രത്തില്‍ സാരിയില്‍ അതീവ സുന്ദരിയാണ് ഐശ്വര്യ എത്തിയിരിക്കുന്നത്. മലയാളം,തമിഴ്, കന്നഡ സിനിമകളില്‍ അഭിനയിച്ച താരത്തിന്റെ അവസാന ചിത്രം നാന് സിരിത്താല്‍ ആയിരുന്നു. 2013ല്‍ തമിഴില്‍ ‘ആപ്പിള്‍ പെണ്ണേ’ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്കെത്തിയത്. ശേഷം ഇതുവരെ എട്ടോളം സിനിമകളില്‍ അഭിനയിച്ചു. ഫഹദിനൊപ്പം ‘മണ്‍സൂണ്‍ മാംഗോസ്’ എന്ന സിനിമയില്‍ രേഖ എന്ന അഭിനയപ്രാധാന്യമുള്ള വേഷവും താരം അഭിനയിച്ചിട്ടുണ്ട്. ഇന്‍സ്റ്റയില്‍ താരത്തിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.
ചിത്രകാരി കൂടിയായ ഐശ്വര്യ എസ്ആര്‍എം സര്‍വ്വകലാശാലയില്‍ നിന്നുള്ള എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. ഐടി കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് സിനിമയിലും മോഡലിംഗിലും സജീവമായെത്തിയത്. ഇന്‍സ്റ്റയില്‍ അടുത്തിടെയാണ് താരത്തിന് വണ്‍ മില്ല്യണ്‍ ഫോളോവേഴ്സിനെ ലഭിച്ചത്. ‘ഭാഗ്യവശാല്‍ എനിക്ക് കുറെ റിയല്‍ ലോയല്‍ ഫാന്‍സിനെ കിട്ടി, തുടര്‍ന്നും ഞാന്‍ നിങ്ങളെ എന്റര്ടെയ്ന് ചെയ്തുകൊണ്ടിരിക്കും പുത്തന്‍ സിനിമകളിലൂടെ’ എന്നാണ് താരം സന്തോഷം പങ്കുവെച്ച് പറഞ്ഞത്.
