Connect with us

സെൽഫി എങ്ങനെ എടുക്കും എന്ന് ആലോചിച്ചിരിക്കുവായിരുന്നു! ചങ്ങാതിയുടെ കൂടെ ഉള്ള ബോഡിഗാർഡ് മല്ലന്മാരെ കണ്ടപ്പോൾ ആ ആഗ്രഹം മനസ്സിലൊതുക്കി വെച്ചു

Malayalam

സെൽഫി എങ്ങനെ എടുക്കും എന്ന് ആലോചിച്ചിരിക്കുവായിരുന്നു! ചങ്ങാതിയുടെ കൂടെ ഉള്ള ബോഡിഗാർഡ് മല്ലന്മാരെ കണ്ടപ്പോൾ ആ ആഗ്രഹം മനസ്സിലൊതുക്കി വെച്ചു

സെൽഫി എങ്ങനെ എടുക്കും എന്ന് ആലോചിച്ചിരിക്കുവായിരുന്നു! ചങ്ങാതിയുടെ കൂടെ ഉള്ള ബോഡിഗാർഡ് മല്ലന്മാരെ കണ്ടപ്പോൾ ആ ആഗ്രഹം മനസ്സിലൊതുക്കി വെച്ചു

മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട നടനാണ് ജിഷിൻ മോഹൻ. അഭിനയത്തിൽ മാത്രം അല്ല സോഷ്യൽ മീഡിയയിലും സജീവം ആയ ജിഷിന്റെ കുറിപ്പുകൾ അതിവേഗം ആണ് വൈറൽ ആകുന്നത്. ഇപ്പോൾ ഏറ്റവും ഒടുവിലായി ജിഷിൻ പങ്കിട്ട ഒരു ചിത്രവും അതിനു കുറിച്ച ക്യാപ്‌ഷനും ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നടൻ റാണാ ദഗ്ഗുബതിയ്ക്ക് ഒപ്പമുള്ള ഒരു ചിത്രമാണ് ജിഷിൻ പങ്കിട്ടത്.

ജിഷിന്റെ വാക്കുകൾ!

ഒരു സെൽഫിക്കഥ. ഏതോ ഒരു അവാർഡ് നൈറ്റ്‌ ആയിരുന്നു. ഈ റാണ ദഗ്ഗുബതി ഇരുന്നതിന്റെ തൊട്ടു പുറകിലത്തെ നിരയിൽ ആയിരുന്നു ഞാനും ഇരുന്നത്. ബാഹുബലി കത്തി നിൽക്കുന്ന സമയം. ഒരു സെൽഫി എങ്ങനെ എടുക്കും എന്ന് ആലോചിച്ചിരിക്കുവായിരുന്നു ഞാൻ. ചങ്ങാതിയുടെ കൂടെ ഉള്ള ബോഡിഗാർഡ് മല്ലന്മാരെ കണ്ടപ്പോൾ ആ ആഗ്രഹം മനസ്സിലൊതുക്കി വച്ച് അവിടെ തന്നെ ഇരുന്നു കുറെ നേരം. ലവന്മാർ അങ്ങോട്ട് തിരിഞ്ഞു നിൽക്കുന്ന കാരണം സ്റ്റേജിലെ പെർഫോമൻസുകൾ കാണാനും പറ്റുന്നില്ല. ഇവന്മാർക്ക് അവിടെങ്ങാനും ഇരുന്നു കൂടെ..

ഇവന്മാരുടെ പിൻ മസിലുകൾ കാണാനാണോ നമ്മളിവിടെ ഇരിക്കുന്നെ .. ഇടവേള വന്ന നിമിഷം. രണ്ടും കൽപ്പിച്ച് എഴുന്നേറ്റ് അടുത്തേക്ക് ചെന്നു. പ്രതീക്ഷിച്ച പോലെ ബോഡിഗാർഡ് തടിമാടന്മാർ പിടിച്ചു നിർത്തി. അവരുടെ മുഖത്തെ ഭാവം കണ്ടാൽ തോന്നും ഞാൻ എന്തോ അങ്ങേരെ പീഡിപ്പിക്കാൻ പോകുവാണെന്ന്. ഒരു അവാർഡ് നൈറ്റ്‌ ന്റെ മുൻനിര സീറ്റുകളിൽ ഇരിക്കുന്നവർ സെലിബ്രിറ്റികൾ ആയിരിക്കും എന്ന് ഈ മണ്ടന്മാർക്ക് ഊഹിച്ചു കൂടെ… എവിടെ.. ലവന്മാർക്ക് മസിൽ മാത്രമല്ലേ ഉള്ളു.. വിവരമില്ലല്ലോ..

ഏതായാലും അങ്ങേർക്ക് ആ ബോധം ഉണ്ടായിരുന്നു. എന്നെ അടുത്തേക്ക് വിളിച്ച് സെൽഫി എടുക്കാൻ സമ്മതിച്ചു. എന്നാലും എന്റെ പൽവാൽദേവാ.. ബാഹുബലിയിൽ കാളയെ ഒറ്റയ്ക്ക് തറപറ്റിച്ച നിങ്ങൾക്ക് എന്തിനാ മച്ചാനേ ഇത്രേം ബോഡിഗാർഡ്. എന്തേലും ആവട്ടെ. ഇതോടെ ഞാനൊരു കാര്യം ഉറപ്പിച്ചു. ഞാൻ ഏതായാലും ബോഡിഗാർഡിനെ വെക്കുന്നില്ല. എന്റെ കൂട്ടുകാർക്ക് എപ്പോ വേണേലും എന്റടുത്തു വന്നു സെൽഫി എടുക്കാം കേട്ടോ

More in Malayalam

Trending

Recent

To Top