Malayalam
ഈ താര സഹോദരങ്ങളെ മനസ്സിലായോ? സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
ഈ താര സഹോദരങ്ങളെ മനസ്സിലായോ? സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
By
സിനിമാതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ കാണാന്‍ ആരാധകര്‍ക്ക് എപ്പോഴും ഇഷ്ടമാണ്. നിരവധി താരങ്ങളാണ് തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ രണ്ടു താരസഹോദരന്‍മാരുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നടന്മാരായ വിനു മോഹന്റെയും അനു മോഹന്റെയും ചിത്രമാണ് അത്. ചേട്ടന്‍ വിനുവിന്റെ പിറന്നാള്‍ ദിനത്തിലാണ് അനുമോഹന്‍ ചിത്രം പങ്കുവച്ചത്.
2007ല്‍ പുറത്തിറങ്ങിയ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് വിനു മോഹന്‍ ചലച്ചിത്രംരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. നിവേദ്യത്തിന് ശേഷം ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിള്‍ എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനോടൊപ്പം നായകനായി വേഷമിട്ടു. 2009ല്‍ മമ്മൂട്ടിയോടൊപ്പം ചട്ടമ്പിനാട് എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഈ ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിനൊപ്പം അടുത്തിടെയിറങ്ങിയ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആല്‍ബേര്‍ട്ട് ആന്റണിയുടെ സംവിധാനത്തില്‍ 2005ല്‍ പുറത്തിറങ്ങിയ കണ്ണേ മടങ്ങുക എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു അനു മോഹന്റെ സിനിമ അരങ്ങേറ്റം. ചേട്ടന്‍ വിനു മോഹനൊപ്പം ചട്ടമ്പിനാട് എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയ അനു മോഹന്‍, 2011ല്‍ പുറത്തിറങ്ങിയ ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് നായക നടനായി രംഗപ്രവേശം ചെയ്തത്. തീവ്രം, സെവന്‍ത് ഡേ, പിക്കറ്റ് 43, അംഗരാജ്യത്തെ ജിമ്മന്‍മാര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും, സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സുജിത് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രമാണ് അനുമോഹന്റെ കരിയറിലെ വഴിത്തിരിവായത്.
