News
സുശാന്തിന്റെ മരണം; സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ ഡാനിയല്‍ ഫെര്ണ്ടാസിനെതിരെ ശക്തമായ പ്രതിഷേധം
സുശാന്തിന്റെ മരണം; സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ ഡാനിയല്‍ ഫെര്ണ്ടാസിനെതിരെ ശക്തമായ പ്രതിഷേധം
By
സിനിമാ പ്രേമികളെ ആകെ സങ്കടത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം. സുശാന്തിന്റെ മരണത്തിന് പിന്നാലെ ഏറെ വിവാധങ്ങളും തലപൊക്കിയിരുന്നു. സംഭവം കൊലപാതകം ആണെന്ന് ചൂണ്ടിക്കാട്ടി സുശാന്തിന്റെ ബന്ധുക്കളും ആരാധകരുമടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. പിന്നാലെ നടിയും കാമുകിയുമായ റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്യുകയും വലിയ വിവാദങ്ങള്‍ അരങ്ങേറുകയും ചെയ്തിരുന്നു. സുശാന്തിന്റെ മരണത്തിന് പിന്നാലെ നടന്ന മാധ്യമവേട്ടയും മയക്കുമരുന്ന് കേസുമെല്ലാം വലിയ ചര്‍ച്ചയായി മാറിയിരുന്നു.
ഇപ്പോഴിതാ ഈ സംഭവങ്ങളെ കുറിച്ചുള്ള പരിപാടിയുടെ പേരില്‍ സ്റ്റാന്റ് അപ്പ് കൊമേഡിയനായ ഡാനിയല്‍ ഫെര്‍ണാണ്ടസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ചിലര്‍. സുശാന്തിന്റെ മരണത്തെ പരിഹസിച്ചുവെന്നാണ് ഡാനിയലിനെതിരെ ഉയരുന്ന വിമര്‍ശനം. മാധ്യമ ബഹളങ്ങളെയും അന്വേഷണത്തെയുമെല്ലാമാണ് ഡാനിയല്‍ സ്റ്റാന്റ് അപ്പില്‍ പരിഹസിക്കുന്നത്. കങ്കണ റണാവത്തിനേയും ബിജെപിയേയും മയക്കുമരുന്ന് കേസില്‍ മാധ്യമങ്ങള്‍ നടത്തിയ ബഹളത്തെയും പരിഹസിക്കുന്നുണ്ട് ഡാനിയല്‍.
എന്നാല്‍ സംഭവം വിവാദമായതോടെ പ്രതിഷേധവും ശക്തമായി. അതോടെ ഡാനിയല്‍ മാപ്പ് പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. എന്നാല്‍ വിമര്‍ശകര്‍ പ്രതിക്ഷീച്ചത് പോലുള്ളൊരു മാപ്പായിരുന്നില്ല ഡാനിയല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. തന്റെ വീഡിയോയുടെ അവസാനം റിയയെ കറ്റവിമുക്തയാക്കിയെന്ന് പരാമര്‍ശിക്കുന്നുണ്ട്. ഇത് തെറ്റാണെന്നും അവരെ ജാമ്യത്തിലാണ് വിട്ടതെന്നുമായിരുന്നു ഡാനിയല്‍ പറയുന്നത്.
താന്‍ പറഞ്ഞതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നതെന്നും അവസാനത്തെ എഡിറ്റിങ്ങില്‍ തന്റെ പ്രിയപ്പെട്ടൊരു തമാശ വിട്ടു പോയിട്ടുണ്ടെന്നും അതടക്കം ഉള്‍പ്പെടുത്തി കൊണ്ടുള്ള പുതിയ വീഡിയോ ഉടനെ തന്നെ പോസ്റ്റ് ചെയ്യാമെന്നും ഡാനിയല്‍ കുറിപ്പില്‍ പറയുന്നു. കൊമേഡിയന്‍ എന്ന നിലയില്‍ ആളുകളെ രസിപ്പിക്കുകയാണ് തന്റെ ലക്ഷ്യം. എന്നാല്‍ ചിലപ്പോഴെങ്കിലും പ്രതികൂല പ്രതികരണങ്ങള്‍ക്കും കാരണമാകാറുണ്ടെന്നും ഡാനിയല്‍ പറഞ്ഞു.
