Connect with us

ബോളിവുഡ് നടി ജാന്‍വി കപൂറിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍; ഷൂട്ടിംഗ് തടസ്സപ്പെടുത്തി

News

ബോളിവുഡ് നടി ജാന്‍വി കപൂറിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍; ഷൂട്ടിംഗ് തടസ്സപ്പെടുത്തി

ബോളിവുഡ് നടി ജാന്‍വി കപൂറിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍; ഷൂട്ടിംഗ് തടസ്സപ്പെടുത്തി

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് അനുകൂലമായി പ്രസ്താവന ഇറക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് താരം ജാന്‍വി കപൂറിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ കര്‍ഷകര്‍. പഞ്ചാബില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്കാണ് കര്‍ഷകര്‍ എത്തിയത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് അനുകൂലമായി ജാന്‍വി പ്രസ്താവന ഇറക്കണമെന്നായിരുന്നു ആവശ്യം. കര്‍ഷകര്‍ സിനിമാ ചിത്രീകരണം പുരോഗമിക്കുന്ന ഇടത്തേക്ക് തള്ളിക്കയറുകയും ഷൂട്ടിങ് തടസ്സപ്പെടുത്തുകയും ചെയ്തു.

കര്‍ഷകര്‍ക്ക് അനുകൂലമായി പ്രസ്താവന ഇറക്കുമെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ഉറപ്പുലഭിച്ചതിനു ശേഷമാണ് കര്‍ഷകര്‍ ചിത്രീകരണ സ്ഥലത്തുനിന്ന് പോയത്. പിന്നാലെ ജാന്‍വി, കര്‍ഷകര്‍ക്ക് അനുകൂലമായി ഇന്‍സ്റ്റഗ്രാമില്‍ പ്രസ്താവന പോസ്റ്റ് ചെയ്യുകയും ചെയ്തു. ‘കര്‍ഷകര്‍ രാജ്യത്തിന്റെ ഹൃദയമാണ്. രാജ്യത്തെ ഊട്ടുന്നതില്‍ അവര്‍ വഹിക്കുന്ന ചുമതല തിരിച്ചറിയുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്നു. കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനത്തിലേയ്ക്ക് എത്തിച്ചേരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്നായിരുന്നു ജാന്‍വിയുടെ കുറിപ്പ്’.

പ്രതിഷേധക്കാര്‍ സ്ഥലത്തുനിന്ന് പോയതിനു ശേഷമാണ് ഷൂട്ടിങ് പുരോഗമിച്ചത്. ഷൂട്ടിങ് ലൊക്കേഷനില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

More in News

Trending

Recent

To Top