Actress
സിനിമയിൽ അഭിനയിക്കുന്നത് നിർത്തി, ഉപജീവനത്തിനുള്ള പണത്തിനായി മോട്ടിവേഷണൽ സ്പീക്കറായി; സുശാന്തിന്റെ മരണ ശേഷം തന്റെ ജീവിതം ഇങ്ങനെയാണെന്ന് നടി റിയ ചക്രബത്തി
സിനിമയിൽ അഭിനയിക്കുന്നത് നിർത്തി, ഉപജീവനത്തിനുള്ള പണത്തിനായി മോട്ടിവേഷണൽ സ്പീക്കറായി; സുശാന്തിന്റെ മരണ ശേഷം തന്റെ ജീവിതം ഇങ്ങനെയാണെന്ന് നടി റിയ ചക്രബത്തി
ഏവരുടെയും പ്രിയപ്പെട്ട ബോളിവുഡ് താരമായിരുന്നു സുശാന്ത് സിംങ് രജ്പുത്ത്. 2020 ജൂൺ 14നാണ് ഏവരെയും കണ്ണീരിലാഴ്ത്തി സുശാന്ത് ഈ ലോകത്തോട് വിട പറഞ്ഞത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സഹപ്രവർത്തകരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരുന്നു.
എല്ലാവരോടും പുഞ്ചിരിയോടെ പെരുമാറിയിരുന്ന യുവനടന്റെ വിയോഗവാർത്ത ബോളിവുഡ് ലോകം മാത്രമല്ല, ലോകമെമ്പാടുമുള്ള സിനിമാപ്രേമികളാകെ ഞെട്ട ലോടെയാണ് കേട്ടത്. സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാൻ സുശാന്തിന് കഴിഞ്ഞിരുന്നു.
താരത്തിന്റെ മര ണം ബോളിവുഡ് സിനിമ ലോകത്ത് ഉണ്ടാക്കിയ വിവാദം ചെറുതൊന്നുമല്ലായിരുന്നു. നടന്റെ മര ണത്തിന് പിന്നാലെ സുശാന്ത് ആ ത്മഹത്യ ചെയ്തത് അല്ലെന്നും കൊ ലപാതകം ആണെന്നുമുളള ആരോപണം ഉയർന്നു. കാമുകിയായിരുന്ന റിയ ചക്രബത്തിക്കെതിരെയും ആ രോപണങ്ങളുണ്ടായി. ബോളിവുഡിനെതിരെ തന്നെ ബഹിഷ്‌ക്കരണ ക്യാംപെയ്‌നുകൾ നടന്നു.
കൂടാതെ നടിയെ ല ഹരിമരുന്ന് കേസിൽ അ റസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കടുത്ത സൈ ബർ ആ ക്രമണങ്ങളും നടിക്കെതിരെ നടന്നിരുന്നു. നിലവിൽ സിനിമ ഉപേക്ഷിച്ച്, മോട്ടിവേഷണൽ സ്പീക്കർ ആയി ജോലി ചെയ്യുകയാണ് റിയ ചക്രബത്തി. ഇപ്പോഴിതാ ഒരു പോഡ്കാസ്റ്റിൽ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
സുശാന്തിന്റെ മ രണശേഷമുള്ള സമയത്തെ തന്റെ ജീവിതത്തിന്റെ ചാപ്റ്റർ 2 എന്നാണ് റിയ വിശേഷിപ്പിക്കുന്നത്. നടി സുസ്മിത സെൻ അതിഥിയായി എത്തിയപ്പോഴാണ് റിയ ഇതേ കുറിച്ച് കൂടുതൽ പറഞ്ഞത്. ജീവിക്കാനായി ഞാനെന്ത് ചെയ്യുന്നു എന്ന് ആളുകൾക്ക് ആശയക്കുഴപ്പമുണ്ട്.
ഞാൻ സിനിമയിൽ അഭിനയിക്കുന്നത് നിർത്തിയിരിക്കുകയാണ്. ഉപജീവനത്തിനുള്ള പണത്തിനായി മോട്ടിവേഷണൽ സ്പീക്കറായി ജോലി ചെയ്യുന്നുണ്ട്. എന്റെ ജീവിതത്തിലെ ഒന്നാം അധ്യായം എന്താണെന്ന് എല്ലാവർക്കും അറിയാം. വ്യത്യസ്തമായ വികാരങ്ങൾ അനുഭവിക്കുന്നതിന്റെ ഒരുപാട് ഘട്ടങ്ങളിലൂടെ ഞാൻ കടന്നുപോയി.
എന്റെ തന്നെ വ്യത്യസ്തമായ പതിപ്പുകളായിരുന്നു അവ. ഒടുവിൽ ഒരു പുനർജന്മം എന്നപോലെ, ഞാൻ തിരിച്ചു വന്നു. ജീവിതത്തിൽ രണ്ടാം അധ്യായമുള്ള ആരുമായെങ്കിലും അതൊന്നാഘോഷിക്കണമെന്ന് എനിക്ക് തോന്നി. ജീവിതത്തിൽ രണ്ടാം അധ്യായമുള്ളത് പ്രശ്‌നമുള്ള കാര്യമല്ലെന്ന് പറയണമെന്ന് തോന്നി. എനിക്ക് മാറ്റം ആഘോഷിക്കണം എന്നാണ് റിയ ചക്രബർത്തി പറയുന്നത്.
പട്ന സ്വദേശികളായ കൃഷ്ണകുമാർ സിംഗ് – ഉഷാ സിംഗ് ദമ്ബതിമാരുടെ ഇളയ മകനായി 1986ലാണ് സുശാന്ത് ജനിച്ചത്. പഠനത്തിൽ മാത്രമല്ല സ്പോർട്‌സിലും എന്നും മുന്നിലായിരുന്നു സുശാന്ത്. 2008 മുതൽ ടെലിവിഷൻ പരമ്ബരകളിൽ സജീവമായിരുന്നു താരം. കിസ് ദേശ് മേം ഹെ മേരാ ദിൽ ആയിരുന്നു ആദ്യ പരമ്ബര.
2009 ൽ ആരംഭിച്ച പവിത്ര രിഷ്ത കരിയർ മാറ്റി മറിച്ചു. 2011 വരെ സുശാന്ത് ഈ സീരിയലിന്റെ ഭാഗമായിരുന്നു. പിന്നീട് ബോളിവുഡിലേക്ക് എത്തുകയായിരുന്നു. ചേതൻ ഭഗത്തിന്റെ ‘ത്രീ മിസ്‌റ്റേക്‌സ് ഓഫ് ലൈഫ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘കായ് പോ ചെ ആയിരുന്നു’ ആദ്യ സിനിമ.
2013 ൽ പുറത്തിറങ്ങിയ സിനിമയിലെ സുശാന്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ ബോളിവുഡിന്റെ ഭാവി കാല താരങ്ങളിലൊരാളായി സുശാന്ത് വിലയിരുത്തപ്പെട്ടു.
അതേവർഷം പുറത്തിറങ്ങിയ ശുദ്ധ് ദേശീ റൊമാൻസ് എന്ന ചിത്രവും ഹിറ്റായി. എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അൺടോൾഡ് സ്‌റ്റോറി’ പ്രധാന ചിത്രമാണ് സുശാന്തിന്റേതായി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പികെ, കേദാർനാഥ്, വെൽകം ടു ന്യൂയോർക്ക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങൾ.