Connect with us

സുശാന്തിന്റെ മരണം; റിയാ ചക്രബർത്തിയ്ക്കും സഹോദരനുമെതിരെ മഹാരാഷ്ട്ര സർക്കാർ നൽകിയ ഹർജി തള്ളി സുപ്രീം കോടതി

Bollywood

സുശാന്തിന്റെ മരണം; റിയാ ചക്രബർത്തിയ്ക്കും സഹോദരനുമെതിരെ മഹാരാഷ്ട്ര സർക്കാർ നൽകിയ ഹർജി തള്ളി സുപ്രീം കോടതി

സുശാന്തിന്റെ മരണം; റിയാ ചക്രബർത്തിയ്ക്കും സഹോദരനുമെതിരെ മഹാരാഷ്ട്ര സർക്കാർ നൽകിയ ഹർജി തള്ളി സുപ്രീം കോടതി

ഏവരുടെയും പ്രിയപ്പെട്ട ബോളിവുഡ് താരമായിരുന്നു സുശാന്ത് സിംങ് രജ്പുത്ത്. 2020 ജൂണ്‍ 14നാണ് ഏവരെയും കണ്ണീരിലാഴ്ത്തി സുശാന്ത് ഈ ലോകത്തോട് വിട പറഞ്ഞത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരുന്നു.

എല്ലാവരോടും പുഞ്ചിരിയോടെ പെരുമാറിയിരുന്ന യുവനടന്റെ വിയോഗവാര്‍ത്ത ബോളിവുഡ് ലോകം മാത്രമല്ല, ലോകമെമ്ബാടുമുള്ള സിനിമാപ്രേമികളാകെ ഞെട്ടലോടെയാണ് കേട്ടത്. സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാന്‍ സുശാന്തിന് കഴിഞ്ഞിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയാ ചക്രബർത്തി, സഹോദരൻ ഷോവിക് ചക്രബർത്തി എന്നിവർക്കെതിരായ ലുക്കൗട്ട് സർക്കുലർ റദ്ദാക്കിയ ബോംബെ ഹൈക്കോടതിയുടെ തീരുമാനം ശരിവെച്ചിരിക്കുകയാണ് സുപ്രീംകോടതി. ഹൈക്കോടതി നടപടിയ്ക്കെതിരേ മഹാരാഷ്ട്ര സർക്കാർ നൽകിയ ഹർജിയാണ് തള്ളിയത്.

ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി തള്ളിയത്. പ്രമുഖവ്യക്തികൾ ഉൾപ്പെട്ട കേസായത് കൊണ്ട് മാത്രമാണ് സർക്കാരിന്റെ ഹർജിയെന്ന് കോടതി നിരീക്ഷിച്ചു. നർക്കോട്ടിക് നിയമപ്രകാരമാണ് റിയാ ചക്രബർത്തി അറസ്റ്റിലായത്. ബോംബെ ഹൈക്കോടതി റിയയ്ക്ക് ജാമ്യം നൽകിയിരുന്നു.

പട്ന സ്വദേശികളായ കൃഷ്ണകുമാര്‍ സിംഗ് – ഉഷാ സിംഗ് ദമ്പതിമാരുടെ ഇളയ മകനായി 1986ലാണ് സുശാന്ത് ജനിച്ചത്. പഠനത്തില്‍ മാത്രമല്ല സ്പോര്‍ട്‌സിലും എന്നും മുന്നിലായിരുന്നു സുശാന്ത്. 2008 മുതല്‍ ടെലിവിഷന്‍ പരമ്ബരകളില്‍ സജീവമായിരുന്നു താരം. കിസ് ദേശ് മേം ഹെ മേരാ ദില്‍ ആയിരുന്നു ആദ്യ പരമ്ബര.

2009 ല്‍ ആരംഭിച്ച പവിത്ര രിഷ്ത കരിയര്‍ മാറ്റി മറിച്ചു. 2011 വരെ സുശാന്ത് ഈ സീരിയലിന്റെ ഭാഗമായിരുന്നു. പിന്നീട് ബോളിവുഡിലേക്ക് എത്തുകയായിരുന്നു. ചേതന്‍ ഭഗത്തിന്റെ ‘ത്രീ മിസ്‌റ്റേക്‌സ് ഓഫ് ലൈഫ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘കായ് പോ ചെ ആയിരുന്നു’ ആദ്യ സിനിമ.

2013 ല്‍ പുറത്തിറങ്ങിയ സിനിമയിലെ സുശാന്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ ബോളിവുഡിന്റെ ഭാവി കാല താരങ്ങളിലൊരാളായി സുശാന്ത് വിലയിരുത്തപ്പെട്ടു. അതേവര്‍ഷം പുറത്തിറങ്ങിയ ശുദ്ധ് ദേശീ റൊമാന്‍സ് എന്ന ചിത്രവും ഹിറ്റായി. ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അണ്‍ടോള്‍ഡ് സ്‌റ്റോറി’ പ്രധാന ചിത്രമാണ്.

More in Bollywood

Trending