കെ.കെ ശൈലജയെ മന്ത്രിസഭയില്‍ നിന്നും മാറ്റിയതിനെതിരെ സിപിഐഎമ്മിനെതിരെയുള്ള വിമര്‍ശനങ്ങള്‍ രൂക്ഷമാവുകയാണ്. കെ ആര് ഗൗരിയമ്മയെ മാറ്റി നിര്‍ത്തിയതിന് സമാനമാണ് കെ കെ ശൈലജയോട് പാര്‍ട്ടി ചെയ്തതെന്ന അഭിപ്രായമാണ് സമൂഹമാധ്യമത്തില്‍ ഉയരുന്നത്.
നിരവധി പേരാണ് ഈ അഭിപ്രായവുമായി എത്തിയത്. ഇപ്പോഴിതാ നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസും രംഗത്തെത്തിയിരിക്കുകയാണ്. ഗൗരിയമ്മയും ശൈലജ ടീച്ചറും തമ്മിലുള്ള ചിത്രം പങ്കുവെച്ചാണ് ഗീതുമോഹന്‍ദാസ് പ്രതിഷേധമറിയിച്ചത്.
നിപ്പ, പ്രളയം, കൊവിഡ് കാലഘട്ടത്തില്‍ കേരളത്തിന്റെ ആരോഗ്യ മേഖല മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കേരളത്തിലെ ഒരു ആരോഗ്യമന്ത്രിക്ക് ഇത്രയധികം അന്താരാഷ്ട്ര പിന്തുണയും ഇതാദ്യമായിട്ടാണ് ലഭിക്കുന്നത്.
കോടിയേരി ബാലകൃഷ്ണനാണ് പുതുമുഖ പട്ടിക മുന്നോട്ടുവെച്ചത്. ശൈലജയ്ക്ക് മാത്രമായി ഇളവ് നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നു. മാത്രമല്ല, മട്ടന്നൂരില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് കെകെ ശൈലജ വിജയിച്ചത്.
പ്രശസ്ത നടി കവിയൂർ പൊന്നമ്മയുടെ മരണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ; മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ...
മലയാളികളുടെ പ്രിയപ്പെട്ട അമ്മയാണ് കവിയൂർ പൊന്നമ്മ. പകരം വെയ്ക്കാനില്ലാത്ത അതുല്യ കലാകാരി വിട പറയുമ്പോൾ മലയാളക്കര ഒന്നാകെ വിതുമ്പുകയാണ്. മലയാള സിനിമയിലെ...