Movies
നൂറുകണക്കിന് മരങ്ങൾ അനധികൃതമായി മുറിച്ച് മാറ്റി; ഗീതുമോഹൻ ദാസ്- യാഷ് ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ കേസ്
നൂറുകണക്കിന് മരങ്ങൾ അനധികൃതമായി മുറിച്ച് മാറ്റി; ഗീതുമോഹൻ ദാസ്- യാഷ് ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ കേസ്
ഗീതുമോഹൻദാസിന്റെ സംവിധാനത്തിൽ യാഷ് നായികനാകുന്ന ചിത്രമാണ് ടോക്സിക്. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷമെത്തുന്ന യാഷിന്റെ ചിത്രമെന്ന നിലയ്ക്ക് ഏറെ പ്രതീക്ഷകളാണ് ടോക്സിക്കിന്.
സിനിമയുടെ ചിത്രീകരണത്തിനായി നൂറുകണക്കിന് മരങ്ങൾ അനധികൃതമായി മുറിച്ച് മാറ്റിയെന്നാരോപണം ഉയർന്നതോടെ ചിത്രം വിവാദത്തിൽപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രം നിയമക്കുരുക്കിൽ പെട്ടിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ കർണാടക ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് കേസെടുത്തിരിക്കുകയാണെന്നാണ് വിവരം.
ബെംഗളുരുവിലെ പീന്യയിലുള്ള എച്ച് എം ടി കോംപൗണ്ടിലെ മരങ്ങളാണ് മുറിച്ച് മാറ്റിയത്. ഇതോടെ മന്ത്രി ഈശ്വർ ഖണ്ഡ്രെ സിനിമാ നിർമ്മാതാക്കളോട് വിശദീകരണം തേടിയിയിരുന്നു. സാറ്റലൈറ്റ് ചിത്രങ്ങളിൽ ഇത് ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും മന്ത്രി ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.
2023-ലായിരുന്നു ടോക്‌സിക് എന്ന സിനിമ പ്രഖ്യാപിക്കുന്നത്. 2025 ഏപ്രിൽ 10-ന് റിലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് മാറ്റുകയായിരുന്നു. ഗീതു മോഹൻദാസിന്റെ മുൻ ചിത്രങ്ങളായ ലയേഴ്സ് ഡൈസ്, മൂത്തോൻ എന്നിവയിൽ നിന്ന് വ്യത്യസ്തമായിരിക്കും ഈ സിനിമയെന്നാണ് യാഷ് വ്യക്തമാക്കിയത്.
ഗോവയിൽ പ്രവർത്തിക്കുന്ന ഒരു മയക്കുമരുന്ന് സംഘത്തെ ചുറ്റിപ്പറ്റിയാണെന്ന് ടോക്സിക് സിനിമ. “എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ്” എന്നാണ് ടാഗ്‌ലൈൻ. കെവിഎൻ പ്രൊഡക്ഷൻസിൻറെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമാണം.