Actress
എന്റെ ഗാഥാ ജാമിന്, ജന്മദിനാശംസകൾ!; മഞ്ജുവിന്റെ പിറന്നാളിൽ ആശംസകളുമായി ഗീതു മോഹൻദാസ്
എന്റെ ഗാഥാ ജാമിന്, ജന്മദിനാശംസകൾ!; മഞ്ജുവിന്റെ പിറന്നാളിൽ ആശംസകളുമായി ഗീതു മോഹൻദാസ്
ഇന്നാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ നാൽപ്പത്തിയാറാം പിറന്നാൾ. ഇതിനോടകം തന്നെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരുന്നത്. എന്നാൽ ഇപ്പോഴിതാ മഞ്ജുവാര്യർക്ക് ഹൃദയംനിറഞ്ഞ ആശംസകളുമായി എത്തിയിരിക്കുകയാണ് നടിയും സംവിധായകയും മഞ്ജുവിന്റെ അടുത്ത സുഹൃത്തുമായ ഗീതു മോഹൻദാസ്.
നിരന്തരം എല്ലാം മാറിക്കൊണ്ടിരിക്കുന്ന ഈ ഒരു ലോകത്ത് നിന്റെ സാന്നിധ്യം എൻ്റെ ജീവിതത്തിൽ ഒരു സുസ്ഥിരമായ പ്രകാശമാണ്. അത് എന്നും ഇങ്ങനെ നിലകൊള്ളുന്നു. ആധികാരികമായി ജീവിക്കുക എന്നതിൻ്റെ അർത്ഥം എന്താണെന്ന് നിന്നിലൂടെയാണ് ഞാൻ മനസ്സിലാക്കിയത്. അപൂർണതയിലും സൗന്ദര്യമുണ്ടെന്നും ദയയിൽ ശക്തിയുമുണ്ടെന്നും നിന്റെ അനുകമ്പയും ധൈര്യവും എന്നെ ഓർമിപ്പിക്കുന്നു. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു… എന്റെ ഗാഥാ ജാമിന്, ജന്മദിനാശംസകൾ! എന്നാണ് ഗീതു കുറിച്ചത്.
തമിഴ്‌നാട്ടിലെ നാഗർകോവിലിലാണ് മഞ്ജു വാര്യരുടെ ജനനം. പഠിക്കുന്ന കാലത്ത് കലാതിലകമായിരുന്നു. നായികയായി തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മഞ്ജു വാര്യരുടെ പ്രണയവും വിവാഹവും. വിവാഹശേഷം പതിനാല് വർഷത്തോളം സിനിമയിൽ നിന്നും വിട്ടുനിന്നിരുന്നു. വിവാഹമോചനത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി. തിരിച്ചെത്തിയ മഞ്ജു പ്രേക്ഷക പ്രതീക്ഷകരെ നിരാശപ്പെടുത്തിയില്ല.
മലയാളവും കടന്ന് പ്രശസ്തി തെന്നിന്ത്യയൊട്ടാകെ വ്യാപിച്ചു. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും തിരക്കുള്ള നായികയാണ്. മലയാളവും കടന്ന് തമിഴിലേക്ക് എത്തിയതോടെ പ്രതിഫലത്തിന്റെ കാര്യത്തിലും മഞ്ജു മറ്റുള്ള മലയാള നടിമാരെ കടത്തിവെട്ടും. 142 കോടി രൂപയാണ് മഞ്ജു വാര്യരുടെ ആസ്തിയെന്നാണ് റിപ്പോർട്ടുകൾ. ഓരോ സിനിമയ്ക്കും 50 ലക്ഷം മുതൽ ഒരു കോടി വരെ പ്രതിഫലം വാങ്ങുന്നുണ്ട്.
കഴിഞ്ഞ ദിവസം താരം നായികയായി എത്തുന്ന രജനികാന്ത് ചിത്രം വേട്ടയ്യന്റെ ലിറിക്കൽ ഗാനവും പുറത്തെത്തിയിരുന്നു. മഞ്ജു തകർത്തുവെന്നാണ് എല്ലാവരും ഒരുപോലെ അഭിപ്രായപ്പെട്ടത്. വിജയ് സേതുപതിയുടെ വിടുതലൈ 2, ആര്യയുടെ മിസ്റ്റർ എക്സ് എന്നിവയാണ് തമിഴിൽ മഞ്ജുവിന്റേതായി ഒരുങ്ങുന്ന ചിത്രങ്ങൾ. പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന എമ്പുരാനിലും മഞ്ജു എത്തുന്നുണ്ട്.