Malayalam
സൂര്യയെ കാറ്റിൽ പറത്തി മണിക്കുട്ടൻ, സിനിമ നടനായത് കൊണ്ടല്ല ഈ സ്നേഹം.. ഇത് വേറെ ലെവൽ മനുഷ്യൻ; കുറിപ്പ് വൈറൽ
സൂര്യയെ കാറ്റിൽ പറത്തി മണിക്കുട്ടൻ, സിനിമ നടനായത് കൊണ്ടല്ല ഈ സ്നേഹം.. ഇത് വേറെ ലെവൽ മനുഷ്യൻ; കുറിപ്പ് വൈറൽ
92 ദിവസങ്ങളും പൂര്‍ത്തിയാക്കിയ ബിഗ് ബോസിന്റെ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. ഗ്രൂപ്പിസവും മറ്റ് ആരോപണങ്ങളുമൊക്കെയായി മത്സരാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടി വരികയാണ്. എല്ലാവരും നിലനില്‍പ്പിന് വേണ്ടി പല കളികളും പുറത്തിറക്കുന്നു.
ബിഗ് ബോസ് 3 ഫൈനലില്‍ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. നടന്റെ ക്യാരക്ടറും ഗെയിമും കണ്ടാണ് പലരും സോഷ്യല്‍ മീഡിയയില്‍ എംകെയുടെ ആരാധകരായത്. തുടക്കം മുതല്‍ ബിഗ് ബോസില്‍ ശ്രദ്ധേയ പ്രകടനമാണ് മണിക്കുട്ടന്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.
തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ടുള്ള താരമായി മണിക്കുട്ടന്‍ വിജയസാധ്യത ഉറപ്പിച്ചു കഴിഞ്ഞു. ആരാധകര്‍ക്കും ഇത് തന്നെയാണ് പറയാനുള്ളത്.
സിനിമയില്‍ വര്‍ഷങ്ങളായി ഉണ്ടെങ്കിലും മണിക്കുട്ടന് ഫാന്‍സ് കുറവായിരുന്നു. ബിഗ് ബോസിലേക്ക് പോയതിന് ശേഷം അക്കാര്യത്തില്‍ മാറ്റമുണ്ടായി. ലക്ഷക്കണക്കിന് ആളുകളാണ് താരത്തെ സ്‌നേഹിക്കുന്നത്. തോമസ് ജെയിംസ് എന്ന പേരിലും മണിക്കുട്ടന്‍ ആര്‍മി എന്ന പേരിലും നിരവധി ഫാന്‍സ് ക്ലബ്ബുകളാണുള്ളത്. മണിക്കുട്ടന്‍ എന്ന വ്യക്തിയോടുള്ള ഇഷ്ടം കൊണ്ടാണ് ഇത്രയും പേരുടെ പിന്തുണ ഉണ്ടായാതെന്ന് പറയുകയാണ് ഒരു ആരാധിക.
കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ…
15 വര്‍ഷത്തെ നീണ്ട സിനിമാ ജീവിതം അതില്‍ 46 സിനിമകള്‍. നായകനായി അരങ്ങേറ്റം, ലാലേട്ടന്റെ കൂടെ സ്വപ്നതുല്യമായ ഒരു കഥാപാത്രം. അതിനുശേഷം പിന്നീട് വന്ന പലരും തന്നെക്കാള്‍ മുന്‍പിലേക്ക് പോയപ്പോഴും അവരുടെ നിഴലായി ഒത്തിരി കഥാപാത്രങ്ങള്‍ ചെയ്തു. ഒത്തിരി അവഗണനകള്‍ നേരിട്ടും കഷ്ടപ്പാടുകള്‍ സഹിച്ചും സിനിമ ജീവിതം മുന്നോട്ടു കൊണ്ടു പോയ ഒരു മനുഷ്യന്‍. ബിഗ്‌ബോസില്‍ വരുന്ന സമയത്ത് ഏറിയാല്‍ ഒരു ആയിരത്തില്‍പ്പരം ആള്‍ക്കാരുടെ മാത്രം പിന്തുണ ഉണ്ടായിരുന്ന ഒരു മനുഷ്യന്‍.
നിങ്ങളെ ഇന്ന് ലക്ഷക്കണക്കിനാളുകള്‍ സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ കാണുന്നുണ്ടെങ്കില്‍. അത് നിങ്ങള്‍ എന്ന മനുഷ്യനോടുള്ള ഇഷ്ടം കൊണ്ടാണ്. സിനിമാ നടന്മാര്‍ ചെയ്ത കഥാപാത്രങ്ങളോട് ഉള്ള ആരാധന കൊണ്ടാണ് അവര്‍ക്ക് ആരാധകര്‍ ഉണ്ടാകുന്നതെങ്കില്‍. സിനിമാ നടനായ നിങ്ങളിലെ മനുഷ്യനെ കണ്ടിട്ടാണ് ഈ ആരാധകര്‍ ഉണ്ടായിരിക്കുന്നത്. നിങ്ങള്‍ ഞങ്ങളെ വിസ്മയിപ്പിച്ചു ചിരിപ്പിച്ചു നൊമ്പരപ്പെടുത്തി.
മനസ്സ് വിഷമിച്ച് കരഞ്ഞ് കൊണ്ട് നിങ്ങള്‍ പുറത്തേക്ക് പോയപ്പോള്‍ നിങ്ങളുടെ തിരിച്ചുവരവിനായി അമ്പലങ്ങളിലും പള്ളികളിലും പ്രാര്‍ത്ഥനയില്‍ കഴിഞ്ഞവര്‍ ഒത്തിരിയാണ്. പുറത്ത് ഒരാള്‍ എന്ത് ചെയ്തു എന്ന് ഉള്ളതിനേക്കാള്‍ ബിഗ് ബോസ് ഇന്‍ ഉള്ളില്‍ ഒരാള്‍ എന്തു ചെയ്തു എന്നുള്ളതാണ് പ്രധാനം. അങ്ങനെ നോക്കുകയാണെങ്കില്‍ ബിഗ് ബോസില്‍ വന്ന് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ നിങ്ങള്‍ തന്നെയാണ് ബിഗ് ബോസിന്റെ വിജയാവേണ്ടത്. ഈ ആരാധകരുടെ പിന്തുണ മുന്നോട്ടുള്ള നിങ്ങളുടെ ഓരോ ഉദ്യമങ്ങള്‍ക്കും ഉണ്ടാകുമെന്ന് പൂര്‍ണ്ണ വിശ്വാസത്തോടെ, പ്രാര്‍ത്ഥനയോട് കൂടി. സ്‌നേഹപൂര്‍വ്വം മണിക്കുട്ടന്‍ ലവേഴ്‌സ്…