ഗീതു മോഹൻദാസിനെ ഉദ്ദേശിച്ചാണോ?; പാർവതിയുടെ പുതിയ ചിത്രം വൈറൽ
കഴിഞ്ഞ ദിവസമായിരുന്നു ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് നടൻ യാഷ് നായകനായി പുറത്തെത്താനിരിക്കുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പിന്നാലെ ഗീതുവിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയർന്ന് വന്നത്.
കസബ എന്ന സിനിമയെ സ്ത്രീവിരുദ്ധതയുടെ പേരിൽ വിമർശിച്ച വ്യക്തി തന്നെ, തന്റെ സിനിമയിലെ നായകനെ കൊണ്ട് സ്ത്രീവിരുദ്ധത ആഘോഷിക്കുകയാണ് എന്ന തരത്തിലാണ് ഗീതുവിനെതിരെ ഉയർന്ന വിമർശനം.
ഈ വേളയിൽ നടി പാർവതി തിരുവോത്ത് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റ് ഗീതു മോഹൻദാസിനെ ഉദ്ദേശിച്ചാണെന്നാണ് പറയുകയാണ്സോഷ്യൽ മീഡിയ. പാതി മുഖത്തിന്റെ ചിത്രമാണ് പാർവതി പോസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ണിന്റെ സ്റ്റിക്കർ ചുണ്ടിൽ വച്ചുകൊണ്ട് താടിക്ക് കൈയും കൊടുത്തിരിക്കുന്ന ചിത്രമാണ് പാർവതി പങ്കുവെച്ചത്.
കണ്ണ് കൊണ്ട് കാണുന്നത് മാത്രം പറയുക.. അങ്ങനെയാണോ, വായിൽ കണ്ണാണോ, ഗീതു മോഹൻദാസിനെ ഉദ്ദേശിച്ചാണോ?, നിങ്ങൾ അടിച്ച് പിരിഞ്ഞോ, ഗീതു മോഹൻദാസ് വിഷയത്തിലുള്ള മെറ്റഫർ രീതിയിലുള്ള പ്രതികരണം, ഇനി ഒന്നും സംസാരിക്കില്ലെന്നാണോ എന്താണ് ഉദ്ദേശിച്ചത് എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി വരുന്നത്.
