Connect with us

ഇതിനെല്ലാം തുടക്കമിട്ടത്, പൊരുതണമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയമാണ്, ഒരിക്കലും മറക്കരുത്; ​ഗീതു മോഹൻദാസ്

Actress

ഇതിനെല്ലാം തുടക്കമിട്ടത്, പൊരുതണമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയമാണ്, ഒരിക്കലും മറക്കരുത്; ​ഗീതു മോഹൻദാസ്

ഇതിനെല്ലാം തുടക്കമിട്ടത്, പൊരുതണമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയമാണ്, ഒരിക്കലും മറക്കരുത്; ​ഗീതു മോഹൻദാസ്

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. ഏറെ നാടകീയ സംഭവങ്ങൾക്കൊടുവിലാണ് റിപ്പോർട്ട്പുറത്ത് എത്തിയത്. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിംഗിൾ ‍‍ബെഞ്ചിൽ സമർപ്പിച്ച ഹർജിയും തള്ളിയതോടെയാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

മിന്നുന്നതെല്ലാം പൊന്നല്ല എന്ന തരത്തിലാണ് റിപ്പോർട്ട് തുടങ്ങുന്നത് തന്നെയ ഇതിന് പിന്നാലെ നിരവധി സ്ത്രീകളാണ് തങ്ങൾക്ക് സിനിമയിൽ നിന്നുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞ് രം​ഗത്തെത്തിയിരുന്നത്. അതിൽ വമ്പൻ താരങ്ങളുൾപ്പെടെ ഉൾപ്പെടുമെന്നും മിന്നുന്നതെല്ലാം പൊന്നല്ല എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്ന തരോത്തിലാണ് വിവരങ്ങൾ പുറത്തെത്തുന്നത്.

ഇപ്പോഴിതാ ഈ വേളയിൽ നടിയും സംവിധായകയുമായ ​ഗീതു മോഹൻദാസ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. ഹേമകമ്മിറ്റി റിപ്പോർട്ടിനും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവ വികാസങ്ങൾക്കും പിന്നിൽ ഒരു സ്ത്രീയുടെ ദൃഢനിശ്ചയമാണ് എന്നാണ് ​ഗീതു പറയുന്നത്.

‘നമ്മൾ ഒരിക്കലും മറക്കരുത് ഇതിനെല്ലാം തുടക്കമിട്ടത്, പൊരുതണമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയമാണ്’ എന്നാണ് ഗീതു മോഹൻദാസ് കുറിച്ചത്. നടിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി വന്നിരിക്കുന്നത്. 2017ൽ ആയിരുന്നു കാറിൽ യാത്ര ചെയ്യുന്നതിനിടെ നടി ക്രൂ രമായി ആക്രമിക്കപ്പെടുന്നത്.

ഈ സംഭവത്തിന് പിന്നാലെയാണ് നടി പരാതി നൽകുന്നതും സംസ്ഥാന സർക്കാർ സിനിമ മേഖലയിലെ അതിക്രമങ്ങൾ കണ്ടെത്താൻ ഹേമ കമ്മിറ്റിയെ രൂപീകരിക്കുന്നതും. സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബർ 31ന് ആയിരുന്നു സർക്കാരിന് കൈമാറിയത്. 2019ൽ മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ റിപ്പോർട്ടിൽ 300 പേജുകളാണ് ഉള്ളത്.

233 പേജുള്ള റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ പുറത്ത് വിടാൻ കഴിയില്ലെന്ന് അറിയിച്ചിരുന്ന ഭാഗങ്ങൾ ഒഴിവാക്കിത്തന്നെയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുത്. സിനിമാ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. അന്ന് മുതൽ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം ഉയർന്നിരുന്നു.

വിമൻ ഇൻ സിനിമാ കളക്ടീവ് അടക്കമുള്ളവരാണ് ആവശ്യവുമായി രംഗത്തെത്തിയത്. 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ഇതിനെതിരെ മാധ്യമപ്രവർത്തകർ അടക്കം വിവാരവകാശ കമ്മിഷനെ സമീപിച്ചിരുന്നു. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ.

More in Actress

Trending