തന്റെ മരണ വാര്‍ത്ത വ്യാജമാണെന്ന് അറിയിക്കുന്നതിനിടയില്‍ മുകേഷ് ഖന്നയെ തേടിയെത്തിയത് ആ വിയോഗ വാര്‍ത്ത; ജീവിതത്തില്‍ ആദ്യമായി ഞാനാകെ തകര്‍ന്നുപോയിരിക്കുകയാണ് എന്ന് താരം
തന്റെ മരണ വാര്‍ത്ത വ്യാജമാണെന്ന് അറിയിക്കുന്നതിനിടയില്‍ മുകേഷ് ഖന്നയെ തേടിയെത്തിയത് ആ വിയോഗ വാര്‍ത്ത; ജീവിതത്തില്‍ ആദ്യമായി ഞാനാകെ തകര്‍ന്നുപോയിരിക്കുകയാണ് എന്ന് താരം
തന്റെ മരണ വാര്‍ത്ത വ്യാജമാണെന്ന് അറിയിക്കുന്നതിനിടയില്‍ മുകേഷ് ഖന്നയെ തേടിയെത്തിയത് ആ വിയോഗ വാര്‍ത്ത; ജീവിതത്തില്‍ ആദ്യമായി ഞാനാകെ തകര്‍ന്നുപോയിരിക്കുകയാണ് എന്ന് താരം
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ തന്റെ മരണ വാര്‍ത്ത വ്യാജമാണെന്ന് അറിയിക്കുന്ന തിരക്കിലായിരുന്നു നടന് മുകേഷ് ഖന്ന. മഹാഭാരതം, ശക്തിമാന് എന്നീ ഹിറ്റ് പരമ്പരകളിലൂടെയാണ് മുകേഷ് ഖന്ന പ്രേക്ഷകരുടെ പ്രിയങ്കരനാകുന്നത്.
എന്നാല്‍, തന്റെ മരണ വാര്‍ത്ത നിഷേധിക്കുന്നതിനിടെ അദ്ദേഹത്തെ തേടിയെത്തിയത് മറ്റൊരു വിയോഗമാണ്. സ്വന്തം സഹോദരി കോവിഡ് മരണത്തിന് കീഴടങ്ങിയ വാര്‍ത്ത മുകേഷ് തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
മുകേഷിന്റെ ജ്യേഷ്ഠസഹോദരിയായ കമല്‍ കപൂറാണ് മരിച്ചത്. കോവിഡ് ബാധിച്ച് പന്ത്രണ്ട് ദിവസമായി ചികിത്സയിലായിരുന്ന കമല്‍ കഴിഞ്ഞ ദിവസം രോഗം ഭേദമായി വീട്ടില്‍ മടങ്ങിയെത്തിയിരുന്നു.
എന്നാല്‍, കോവിഡാനന്തരം ശ്വാസകോശത്തെ ബാധിച്ച അസുഖത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഡല്‍ഹി സ്വദേശിയാണ് കമല്‍. ഇന്നലെ ഞാന്‍ എന്റെ മരണവാര്‍ത്ത നിഷേധിക്കാന്‍ പാടുപെടുകയായിരുന്നു.
എന്നാല്‍, അപ്പോഴൊന്നും ഭീകരമായ ഒരു സത്യം എന്റെ തലയക്ക് മുകളില്‍ വട്ടമിട്ടുനില്‍ക്കുന്ന് ഞാനറിഞ്ഞിരുന്നില്ല. ഇന്ന് എന്റെ ജ്യേഷ്ഠ സഹോദരി കമല്‍ കപൂര്‍ ഡല്‍ഹിയില്‍ മരിച്ചു. വല്ലാത്തൊരു വേദനയാണ് ഈ മരണം.
അവര്‍ പന്ത്രണ്ട് ദിവസം കൊണ്ട് കോവിഡിനെ കീഴടക്കി. എന്നാല്‍, ശ്വാസകോശത്തിലെ ബുദ്ധിമുട്ട് തിരിച്ചുവരവിന് തടസമായി. ദൈവം എന്താണ് കണക്കുകൂട്ടുന്നതെന്ന് അറിയില്ലല്ലോ. ജീവിതത്തില്‍ ആദ്യമായി ഞാനാകെ തകര്‍ന്നുപോയിരിക്കുകയാണ്-മുകേഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...