Connect with us

വൈറലായി പ്രിയങ്കയുടെയും നിക്കിന്റെയും ചിത്രം; ഇത്തവണ കണ്ണു പതിഞ്ഞത് പ്രിയങ്കയുടെ ജാക്കറ്റില്‍

News

വൈറലായി പ്രിയങ്കയുടെയും നിക്കിന്റെയും ചിത്രം; ഇത്തവണ കണ്ണു പതിഞ്ഞത് പ്രിയങ്കയുടെ ജാക്കറ്റില്‍

വൈറലായി പ്രിയങ്കയുടെയും നിക്കിന്റെയും ചിത്രം; ഇത്തവണ കണ്ണു പതിഞ്ഞത് പ്രിയങ്കയുടെ ജാക്കറ്റില്‍

ഏറെ ആരാധരുള്ള താരമാണ് നടി പ്രിയങ്ക ചോപ്ര. പ്രിയങ്കയും ഭര്‍ത്താവ് നിക്കും എന്നും വാര്‍ത്തകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ നിക് ജോനസിന്റെ കൈകോര്‍ത്തു പിടിച്ചു നടക്കുന്ന പ്രിയങ്കയുടെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പ്രിയങ്ക ധരിച്ച ജാക്കറ്റായിരുന്നു ചിത്രം ശ്രദ്ധ നേടാന്‍ കാരണം. കാളീ ദേവിയുടെ ചിത്രം പ്രിന്റ് ചെയ്ത ജാക്കറ്റ് ആയിരുന്നു താരം ധരിച്ചത്.

മുത്തുകള്‍ കൊണ്ട് അലങ്കരിച്ച ജാക്കറ്റിനെ ടാസില്‍സും പാച്ച്വര്‍ക്ക് മോട്ടീഫ്‌സും ചേര്‍ന്ന് കൂടുതല്‍ മനോഹരമാക്കി. ഇതോടൊപ്പം ഒരു ഓറഞ്ച് നിറത്തിലുള്ള സ്‌കര്‍ട്ട് ആണ് പ്രിയങ്ക പെയര്‍ ചെയ്തത്. പിങ്ക് പാന്റ്‌സും കറുപ്പ് ടീഷര്‍ട്ടുമായിരുന്നു നിക് ജോനസിന്റെ വേഷം.

പ്രിയങ്കയുടെ ഫാന്‍ പേജിലൂടെയാണ് ഈ പഴയ ചിത്രം വീണ്ടും പ്രചരിക്കുന്നത്. മുന്‍പ് നിക് ജോനസ് ഇതേ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു.

കോവിഡ് രണ്ടാംതരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് വേണ്ടി ലോകമെമ്പാടുമുള്ള ജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച് നടി പ്രിയങ്ക ചോപ്ര എത്തിയിരുന്നു. ടുഗെതര്‍ ഫോര്‍ ഇന്ത്യ എന്ന ക്യാംപെയിനിന്റെ ഭാഗമായാണ് ധനസഹായം ചെയ്യാന്‍ പ്രിയങ്ക അഭ്യര്‍ഥിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രഖ്യാപനം.

ഇന്ത്യയിലെ എന്റെ കുടുംബാംഗങ്ങളും സുഹൃത്തുകളും പ്രതിസന്ധിയിലാണ്. ആശുപത്രികളില്‍ താങ്ങാവുന്നതിലധികം രോഗികള്‍. ഐ.സി.യുകളില്‍ സ്ഥലമില്ല. ഓക്സിജന്‍ കിട്ടാനില്ല. മമരണം കൂടുന്നതിനാല്‍ ശ്മശാനങ്ങള്‍ നിറയുകയാണ്.

ഇന്ത്യ എന്റെ വീടാണ്. ഇപ്പോള്‍ മുറിവേറ്റ് രക്തമൊഴുകുന്ന നിലയിലാണ് എന്റെ രാജ്യം. ഒരു ആഗോളസമൂഹമെന്ന നിലയില്‍ ഈ പ്രതിസന്ധിയില്‍ ഇന്ത്യയെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാവരും സംഭാവന ചെയ്യണം.

ഇന്ത്യക്ക് നിങ്ങളെ ആവശ്യമുണ്ടെന്നും പ്രിയങ്ക പറയുന്നു. എത്രയും വേഗം കഴിയുന്നത്ര സഹായം എത്തിക്കാനാണ് തീരുമാനം. എത്രയാണെങ്കിലും നിങ്ങള്‍ക്കു കഴിയുന്ന സംഭാവനകളാണ് വേണ്ടത്. ചെറിയ തുകകള്‍ വച്ചു നല്‍കിയാന്‍ പോലും അതൊരു വലിയ തുകയായി മാറുമെന്നും പ്രിയങ്ക ആരാധകരോട് പറഞ്ഞു.

More in News

Trending