News
തമിഴ് നടന്‍ ജോക്കര്‍ തുളസി കോവിഡ് ബാധിച്ച് അന്തരിച്ചു
തമിഴ് നടന്‍ ജോക്കര്‍ തുളസി കോവിഡ് ബാധിച്ച് അന്തരിച്ചു
Published on
തമിഴ് നടന്‍ ജോക്കര്‍ തുളസി കോവിഡ് ബാധിച്ച് മരിച്ചു. എണ്‍പത് വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
എന്നാല്‍ ഞായറാഴ്ചയോടെ ആരോഗ്യനില വഷളാവുകയും തിങ്കളാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു.
1976ല്‍ പുറത്തിറങ്ങിയ ‘ഉന്‍ഗളില്‍ ഒരുത്തി’ എന്ന ചിത്രത്തിലൂടെയാണ് ജോക്കര്‍ തുളസി തന്റെ സിനിമാ ജീവിതത്തിന് അരങ്ങേറ്റം കുറിക്കുന്നത്.
തമിഴാച്ചി, വാണിറാണി, ഇലൈന്‍ഗര്‍ അനി, ഉടന്‍ പിരപ്പ്, സിന്ധുബാദ്, നീല കുയില്‍ (തമിഴ്), കട്ട പഞ്ചായത്ത്, പുരുഷന്‍ പൊണ്ടാട്ടി, രക്ഷക തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. കൂടാതെ ഒട്ടനവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു.
Continue Reading
You may also like...
Related Topics:covid 19