News
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച് വിരാട് കോഹ്‌ലി, വാക്സിന്‍ സ്വീകരിച്ച് സുരക്ഷിതരാകണമെന്നും നിര്‍ദ്ദേശം
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച് വിരാട് കോഹ്‌ലി, വാക്സിന്‍ സ്വീകരിച്ച് സുരക്ഷിതരാകണമെന്നും നിര്‍ദ്ദേശം
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കുന്ന ചിത്രം കോഹ്ലി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. എല്ലാവരും എത്രയും പെട്ടെന്ന് വാക്സിന്‍ സ്വീകരിച്ച് സുരക്ഷിതരാകണമെന്നും കോഹ്ലി പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും തുടര്‍ന്നുള്ള ഇംഗ്ലണ്ട് പര്യടനത്തിനും പുറപ്പെടും മുന്‍പാണ് കോഹ്ലി വാക്സിന്‍ സ്വീകരിച്ചിരിക്കുന്നത്.
ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിനായി ഇംഗ്ലണ്ടിലേയ്ക്ക് പോകും മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് എടുക്കണമെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ നിര്‍ദ്ദേശം നല്‍കിയിരുന്നു.
കൊവിഷീല്‍ഡ് വാക്സിന്‍ എടുക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജൂണ്‍ പകുതിയോടെയാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിലേക്ക് തിരിക്കുക.ഐപിഎല്‍ മാറ്റിവെച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ വെച്ച് തന്നെ കോവിഷീല്‍ഡ് വാക്സിന്റെ ഒന്നാം ഡോസ് സ്വീകരിക്കണമെന്നായിരുന്നു താരങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചത്.
അങ്ങനെയെങ്കില്‍ താരങ്ങള്‍ക്ക് ഇംഗ്ലണ്ടില്‍ വെച്ച് തന്നെ കൊവിഷീല്‍ഡിന്റെ രണ്ടാം ഡോസും സ്വീകരിക്കാന്‍ സാധിക്കും. ഇംഗ്ലണ്ടില്‍ ലഭ്യമായ കോവിഡ് വാക്സിന്‍ യുകെയുടെ തന്നെ വാക്സിനായ കോവിഷീല്‍ഡാണ്.
നിലവില്‍ ബയോ ബബിളിന് പുറത്തായതിനാല്‍ താരങ്ങള്‍ അതാത് സംസ്ഥാനങ്ങളില്‍ വെച്ച് സ്വന്തം നിലയ്ക്ക് വാക്സിന്‍ സ്വീകരിക്കണമെന്നും ബിസിസിഐ അറിയിച്ചിരുന്നു.