News
ജൂനിയര്‍ എന്‍ടിആറിന് കോവിഡ് സ്ഥിരീകരിച്ചു, താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ കോവിഡ് പരിശോധിക്കാന്‍ നിര്‍ദ്ദേശം
ജൂനിയര്‍ എന്‍ടിആറിന് കോവിഡ് സ്ഥിരീകരിച്ചു, താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ കോവിഡ് പരിശോധിക്കാന്‍ നിര്‍ദ്ദേശം
തെലുങ്ക് താരം ജൂനിയര്‍ എന്‍ടിആറിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. താന്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ശ്രദ്ധിക്കണമെന്നും നടന്‍ പറഞ്ഞു.
‘എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ പേടിക്കേണ്ടതില്ല. എനിക്ക് കുഴപ്പമൊന്നുമില്ല. ഞാനും എന്റെ കുടുംബവും ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഞാനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ കോവിഡ് ടെസ്റ്റ് ചെയ്യുക എന്നാണ് അദ്ദേഹം കുറിച്ചത്.
ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലയുടെ സംവിധായകന്‍ രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലാണ് ജൂനിയര്‍ എന്‍ടിആര്‍ അവസാനമായി അഭിനയിച്ചത്.
ആര്‍ആര്‍ആര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂര്‍ണ രൂപം ‘രുധിരം രണം രൗദ്രം’ എന്നാണ്. രാംചരണ്‍ തേജയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവര്‍. 300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.