Malayalam
‘കാലങ്ങള്‍ പോകുന്തോറും ഞാന്‍ മനസ്സിലാക്കി എന്തേ എനിക്ക് പ്രസവിക്കാന്‍ കഴിയുന്നില്ല എന്ന്’; ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി രഞ്ജുരഞ്ജിമാര്‍
‘കാലങ്ങള്‍ പോകുന്തോറും ഞാന്‍ മനസ്സിലാക്കി എന്തേ എനിക്ക് പ്രസവിക്കാന്‍ കഴിയുന്നില്ല എന്ന്’; ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി രഞ്ജുരഞ്ജിമാര്‍
സെലിബ്രേറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് രഞ്ജുരഞ്ജിമാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ രഞ്ജുരഞ്ജിമാര്‍ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഒപ്പം നിലപാടുകളും അറിയിക്കാറുണ്ട്.
കഴിഞ്ഞ ദിവസത്തെ മാതൃദിനത്തില്‍ ഒട്ടുമിക്കതാരങ്ങളും അമ്മമാരുടെ ഫോട്ടോകളും കുറിപ്പുകളും സോഷ്യല്‍ മീഡിയ വഴി പങ്കിട്ടിരുന്നു. ഇപ്പോഴിതാ മാതൃദിനത്തില്‍ രഞ്ജുരഞ്ജിമാര്‍ പങ്കുവെച്ച ഒരു കുറിപ്പ് ആണ് ശ്രദ്ധേയമാകുന്നത്.
കുറിപ്പിന്റെ പൂര്‍ണ രൂപം;
അമ്മയാവുക എന്നത് പ്രകൃതിയുടെ സമ്മാനമാണ്. എന്നാല്‍ ഒരു പ്രകൃതിയും സമ്മാനിക്കാതെ ഞാനും അമ്മയായി. ആദ്യമൊക്കെ പാവ കുട്ടികളെ ഒരുക്കിയെടുത്ത് എന്റെ മാറത്ത് വെച്ച് ഇല്ലാത്ത അമ്മിഞ്ഞ കൊടുക്കുമായിരുന്നു.
ചേച്ചി പ്രസവിച്ചപ്പോള്‍ ഞാന്‍ വീണ്ടും അമ്മയായി. അവരെ കളിപ്പിക്കുക കണ്ണെഴുതുക മൊത്തത്തില്‍ ഒരുക്കി എടുക്കുക അതൊക്കെ എന്റെ പണിയായിരുന്നു.
കാലങ്ങള്‍ പോകുന്തോറും ഞാന്‍ മനസ്സിലാക്കി എന്തേ എനിക്ക് പ്രസവിക്കാന്‍ കഴിയുന്നില്ല എന്ന്. പലപ്പോഴും സ്വയം പരിശ്രമിച്ചു. ഇന്ന് ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു.
എന്നാല്‍ കാലങ്ങള്‍ ഓടിമറഞ്ഞു പോകുമ്പോള്‍ ഞാനറിഞ്ഞു ഞാനും അമ്മ ആകുകയാണ്. എനിക്കു ചുറ്റും എന്നെ അമ്മ എന്ന് വിളിച്ച സ്‌നേഹിക്കാനും, എന്റെ ശാസനകള്‍ കേള്‍ക്കാനും കുറെ മക്കള്‍.
അതെനിക്ക് ഗര്‍ഭപാത്രം ഉണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് എനിക്ക് ചുറ്റുമുള്ള ഓരോ കുഞ്ഞുങ്ങളും.ലവ് യു എന്റെ മക്കളെ. ഹാപ്പി മദേഴ്‌സ് ഡേ ഉമ്മ, എന്നാണ് രഞ്ജുരഞ്ജിമാര്‍ കുറിച്ചത്.
