Connect with us

മാതൃദിനത്തില്‍ വീഡിയോയുമായി അമ്പിളി ദേവി, പ്രശ്‌നങ്ങളെ ഇതുപോലെ നേരിടണമെന്നും ജീവിച്ച് കാണിച്ചു കൊടുക്കണമെന്നും ആരാധകര്‍

Malayalam

മാതൃദിനത്തില്‍ വീഡിയോയുമായി അമ്പിളി ദേവി, പ്രശ്‌നങ്ങളെ ഇതുപോലെ നേരിടണമെന്നും ജീവിച്ച് കാണിച്ചു കൊടുക്കണമെന്നും ആരാധകര്‍

മാതൃദിനത്തില്‍ വീഡിയോയുമായി അമ്പിളി ദേവി, പ്രശ്‌നങ്ങളെ ഇതുപോലെ നേരിടണമെന്നും ജീവിച്ച് കാണിച്ചു കൊടുക്കണമെന്നും ആരാധകര്‍

മലയാളികളുടെ പ്രിയ താരമാണ് അമ്പിളി ദേവി. മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ഇടയ്ക്ക് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. രണ്ടാം ഭര്‍ത്താവ് ആദിത്യന്‍ ജയനുമായുണ്ടായിരുന്ന പ്രശ്‌നത്തിന്റെ പേരിലാണ് അമ്പിളി വീണ്ടും വാര്‍ത്തികളില്‍ ഇടം പിടിക്കുന്നത്.

ആദിത്യത്തിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്നും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നായിരുന്നു അമ്പിളിയുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് വലിയ വിവാദമാണ് അരങ്ങേറിയത്. അവസാനം ആദിത്യന്റെ ആത്മഹത്യാ ശ്രമവും അമ്പിളി ആദിത്യനെതിരെ നല്‍കിയ കേസുകളിലും എത്തി നില്‍ക്കുകയാണ് സംഭവം.

ഇപ്പോഴിതാ വിവാദങ്ങളെല്ലാം കെട്ടടങ്ങുമ്പോള്‍ അമ്പിളി പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മാതൃദിനവുമായി ബന്ധപ്പെട്ട് പങ്കുവച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. അമ്മയ്ക്ക് തുല്യം അമ്മ മാത്രം. അര്‍ജുന്‍ മോന് ഏഴ് മാസം. വെളുപ്പിന് ഒരുമണിക്ക് അമ്മൂമ്മയുടെ തോലില്‍ കിടന്ന് മോന് പാട്ട് കേള്‍ക്കണം. കൂട്ടിന് ഉറങ്ങാതെ അപ്പുച്ചേട്ടനും. എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍ എന്നായിരുന്നു അമ്പിളി ദേവി കുറിച്ചത്.

അമ്പാടി തന്നിലൊരു ഉണ്ണി എന്ന പാട്ടായിരുന്നു അമ്മൂമ്മ കൊച്ചുമകനു വേണ്ടി പാടുന്നത്. വീഡിയോ പെട്ടെന്നു തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. ഇതുപോലെ പ്രശ്‌നങ്ങളെ നേരിട്ട്, സന്തോഷത്തോടെ മുന്നേറണമെന്നാണ് ആരാധകര്‍ അമ്പിളിയോട് പറയുന്നത്. പ്രതിസന്ധിയെ ധീരമായി നേരിട്ട അമ്പിളിയ്ക്ക് ആശംസകള്‍ എന്നും ആരാധകര്‍ പറയുന്നു.

മക്കള്‍ക്ക് വേണ്ടി ജീവിക്കണമെന്നും അച്ഛനും അമ്മയും ആശ്വാസത്തിന്റെ വന്‍മരങ്ങളായി കൂടെയില്ലേയെന്നും അവര്‍ ചോദിക്കുന്നുണ്ട്. പ്രശ്‌നങ്ങളെ ഇതുപോലെ നേരിടണമെന്നും ജീവിച്ച് കാണിച്ചു കൊടുക്കണമെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ധാരാളം പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

തന്റെ ജീവിതത്തിലെ പ്രശ്‌നങ്ങളെ നേരിടാനുള്ള കരുത്ത് അച്ഛനും അമ്മയുമാണെന്ന് നേരത്തെ അമ്പിളി ദേവി പറഞ്ഞിരുന്നു. ആദിത്യനുമായുള്ള പ്രശ്‌നങ്ങളില്‍ മകള്‍ക്കൊപ്പം മാതാപിതാക്കള്‍ കരുത്തായി നിന്നിരുന്നു. ആദിത്യനെതിരെ അമ്പിളിയുടെ അമ്മ രംഗത്ത് വരികയും ചെയ്തിരുന്നു. ആദിത്യന് ഓസ്‌കാര്‍ നല്‍കണമെന്നായിരുന്നു അമ്മ പറഞ്ഞത്. ആദിത്യനെ മകനെ പോലെ സ്‌നേഹിച്ചിരുന്നുവെന്നും എന്നാല്‍ തങ്ങളോട് ചെയ്തത് ചതിയാണെന്നും ഇതിനുള്ളതൊക്കെ അവന്‍ അനുഭവിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.

അതേസമയം അമ്പിളി ദേവി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങല്‍ തള്ളിക്കൊണ്ടായിരുന്നു ആദിത്യന്‍ രംഗത്ത് എത്തിയത്. തുടര്‍ന്ന് ആദിത്യന്‍ ആത്മഹത്യാ ശ്രമം നടത്തിയതും വാര്‍ത്തയായിരുന്നു. ഇതിനിടെ അമ്പിളി ദേവിയുടെ വീട്ടിലെത്തി ആദിത്യന്‍ അതിക്രമം നടത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. നിരവധി താരങ്ങളും അമ്പിളിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.

2019 നവംബര്‍ 25നായിരുന്നു ഇരുവരുടെയും വിവാഹം. ഇക്കഴിഞ്ഞ നവംബര്‍ 20നാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. അമ്പിളി ദേവിക്ക് ആദ്യ വിവാഹത്തിലും ഒരു മകന്‍ ഉണ്ട്. മിനിസ്‌ക്രീനില്‍ ബാലതാരമായി ആയിരുന്നു അമ്പിളിയുടെ തുടക്കം.

ദൂരദര്‍ശനിലെ ഹിറ്റ് പരമ്പരകളായിരുന്ന താഴ്വാര പക്ഷികള്‍, അക്ഷയപാത്രം തുടങ്ങിയ സീരിയലുകളില്‍ ആയിരുന്നു അമ്പിളി ബാലതാരമായി എത്തിയത്. തുടര്‍ന്ന് നിരവധി ജനപ്രിയ ചാനലുകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുവാന്‍ താരത്തിനായി.

മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലൂടെയാണ് അമ്പിളി ദേവി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു അമ്പിളിയുടെ സഹോദരനായി അഭിനയിച്ചത്.ഒന്നാം വിവാഹ വാര്‍ഷികത്തിന് മുന്‍പാണ് അമ്പിളിയുടേയും ആദിത്യന്റെയും ജീവിതത്തിലേക്ക് മകന്‍ എത്തിയത്. അര്‍ജുന്‍ എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടത്. നടന്‍ ജയന്റെ അനുജന്റെ മകന്‍ ആണ് ആദിത്യന്‍.

More in Malayalam

Trending

Recent

To Top