Malayalam
അതിജീവിതയായ നടിക്ക് നീതി കിട്ടണം എന്നകാര്യത്തിൽ സംശയം ഒന്നുമില്ല, ഇത്തരം കാര്യങ്ങൾ ലോകത്ത് ഇനി നടക്കാതിരിക്കണമെങ്കിൽ അവൾക്ക് നീതി കിട്ടണം; രഞ്ജുരഞ്ജിമാർ
അതിജീവിതയായ നടിക്ക് നീതി കിട്ടണം എന്നകാര്യത്തിൽ സംശയം ഒന്നുമില്ല, ഇത്തരം കാര്യങ്ങൾ ലോകത്ത് ഇനി നടക്കാതിരിക്കണമെങ്കിൽ അവൾക്ക് നീതി കിട്ടണം; രഞ്ജുരഞ്ജിമാർ
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ അറിയപ്പെടുന്നയാളാണ് രഞ്ജു രഞ്ജിമാർ. മേക്കപ്പ് ആർട്ടിസ്റ്റായി സിനിമാ ലോകത്തുണ്ട് രഞ്ജു രഞ്ജിമാർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. മേക്കപ്പ് ലോകത്ത് ഇന്ന് പകരം വെക്കാനില്ലാത്ത സാന്നിധ്യമായി മാറിയ രഞ്ജു രഞ്ജിമാർ സിനിമാ ലോകത്ത് പ്രശസ്ത ആണ്.
ഇപ്പോഴിതാ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ, അതിജീവിതയായ നടിക്ക് നീതി കിട്ടണം എന്നകാര്യത്തിൽ സംശയം ഒന്നുമില്ലെന്ന് പറയുകയാണ് രഞ്ജുരഞ്ജിമാർ. ഇത്തരം കാര്യങ്ങൾ ലോകത്ത് ഇനി നടക്കാതിരിക്കണമെങ്കിൽ അവൾക്ക് നീതി കിട്ടണം. ആരൊക്കെയാണ് ഇതിന് അകത്ത് നിരപരാധികൾ, ആരൊക്കെയാണ് അപരാധികളെന്ന് നമുക്ക് ആർക്കും അറിയില്ല.
എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞു. അതിന് അപ്പുറത്തേക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എനിക്ക് അറിയില്ലെന്നും അവർ പറയുന്നു. എന്ത് തന്നെ സംഭവിച്ചാലും ദൈവഹിതം എന്ന രീതിയിൽ അതിനെ വിട്ടുകൊടുക്കുന്നു. ഈ കേസിലേക്ക് യാദൃശ്ചികമായ വന്ന ആളാണ് ഞാൻ. ആ ഫോൺ റെക്കോർഡ് ഇല്ലായിരുന്നെങ്കിൽ ഈ രംഗത്തേ ഞാനില്ല.
അത് എന്റെ ഗതികേട് എന്ന് വേണം പറയാൻ. എനിക്കൊരു സങ്കടം തോന്നി ഞാൻ അയച്ചു. ഇക്കാര്യത്തിൽ മാത്രമല്ല എല്ലാവരുടെ കാര്യത്തിൽ ഞാൻ അങ്ങനെയാണ് ഇടപെടാറുള്ളത്. മുന്നിൽ നടന്ന കാര്യം കണ്ടില്ലെന്ന് പറയണമെന്ന് ആവശ്യപ്പെടുന്നത് എത്രത്തോളം ശരിയാകും. ഇന്നും എന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്ന വ്യക്തിയാണ് ഞാൻ. അത് വിട്ട് ഒരു കളിയുമില്ല.
നാളെ ഈ അതിജീവിത തന്നെ എന്നെ വർക്കിന് വിളിച്ചില്ലെങ്കിലും, ലോകത്ത് വേറെ ഒരു ആർട്ടിസ്റ്റും വിളിച്ചില്ലെങ്കിലും ഇനി ഞാൻ അതിനെ തരണം ചെയ്യും. എനിക്ക് അങ്ങനെ മുന്നോട്ട് പോയെ പറ്റുകയുള്ളു. കാരണം എന്നെ പ്രതീക്ഷിച്ച് നിൽക്കുന്ന കുറച്ച് ജീവനുകൾ വീട്ടിലുണ്ട്. ആരൊക്കെയോ വിളിച്ച് എന്നെ ഭീ ഷണിപ്പെടുത്തുന്നുണ്ട്. ‘നിന്നെ ത ട്ടിക്കളയും, നീ ഇനി അധികനാളൊന്നും മേക്കപ്പ് ചെയ്ത് ഇവിടെ ജീവിക്കില്ല. വാ അടച്ച് ഇരുന്നോ’ എന്നൊക്കെ പറഞ്ഞ് രാജ്യത്തിന് പുറത്ത് നിന്നൊക്കൊ ഫോൺ വരാറുണ്ട്.
നിങ്ങൾക്ക് എന്താണ് ചെയ്യാനുള്ളതെന്ന് വെച്ചാൽ ചെയ്യൂ എന്നും പറഞ്ഞ് എന്റെ ലൊക്കേഷനും കൊടുക്കും. അല്ലാതെ ഇപ്പോൾ എന്ത് ചെയ്യാനാണ്. സത്യമായും ഇത്തരം ഭീഷണിയിൽ ഞാൻ ഒരിക്കലും ഭയപ്പെട്ടിട്ടില്ല. കേസ് വിസ്താരം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ വീണ്ടും സാക്ഷിപ്പട്ടികയിൽ വരുന്നത്. ഞാനും മറ്റൊരു നടിയും തമ്മിലുള്ള ഫോൺ സംഭാഷണം പൊലീസുകാർക്ക് ലഭിച്ചു. അങ്ങനെയാണ് ഞാൻ സാക്ഷി പട്ടികയിൽ വരുന്നത്. ആ ഫോൺ സംഭാഷണം എങ്ങനെയാണ് അവർക്ക് കിട്ടിയതെന്ന് എനിക്ക് അറിയില്ലെന്നും രഞ്ജു രഞ്ജിമാർ പറയുന്നു.
ഞാനപ്പോൾ ഹൈദരബാദിൽ ഒരു സിനിമയുടെ ലൊക്കേഷനിൽ ആയിരുന്നു. എന്നെ തുടരെ വിളിക്കുന്നുണ്ട്. ഒന്ന് കാണണം എന്ന് പറഞ്ഞു. നാട്ടിലെത്തി കുറേ നാളുകൾക്ക് ശേഷമാണ് ആലുവ പൊലീസ് ക്വാട്ടേഴ്സിൽ വരണമെന്ന് പറയുന്നത്. അവിടെ ചെന്നപ്പോൾ അവർ എനിക്ക് ഈ വോയ്സ് മെസേജ് കേൾപ്പിച്ച് തന്നു. ഇത് നിങ്ങളാണോ എന്ന് ചോദിച്ചു. അതെയെന്ന് ഞാൻ. വേറൊരു വോയ്സ് കേൾപ്പിച്ച് ഇത് ആ നടിയാണോ എന്ന് ചോദിച്ചു. അതെയെന്ന് ഞാൻ പറഞ്ഞു. എന്താണ് സംഭവമെന്ന് ചോദിച്ചപ്പോൾ ഞാൻ കാര്യം പറഞ്ഞു.
ആ നടിയുടെ അച്ഛൻ മരിച്ച ദിവസം നടന്ന സംഭാഷണമാണ്. 2013 ൽ നടന്ന അമ്മ ഷോയിൽ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. ആ സമയത്ത് ഞാനുണ്ട്. ഞാനാണ് ആ നടിക്ക് മേക്കപ്പ് ചെയ്യുന്നത്. ഏകദേശം മൂന്നോ നാലോ നടിമാർക്ക് ഞാനാണ് അന്ന് മേക്കപ്പ് ചെയ്യുന്നത്. കുറേ മേക്കപ്പ് സാധനങ്ങൾ പോയി വാങ്ങി വരുമ്പോൾ അവിടെ റിഹേഴ്സൽ നടക്കുകയാണ്.
ഞാൻ ഈ നടിയെ ചോദിച്ചപ്പോൾ റൂമിലുണ്ടെന്ന് പറഞ്ഞു. അവിടെ ചെന്നപ്പോൾ ഈ കുട്ടി കരയുകയാണ്. കരഞ്ഞതിന്റെ കാരണം ചോദിച്ചപ്പോൾ മറ്റുള്ള നടിമാരാണ് ഇക്കാര്യം പറഞ്ഞത്. ഇത് മാത്രമേ തനിക്ക് അറിയൂ എന്നും ഇക്കാര്യങ്ങളാണ് താൻ കോടതിയിൽ പറഞ്ഞതെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി.
