News
ബിജെപി നേതാക്കളുടെ വധഭീഷണിയും ബലാംത്സംഗ ഭീഷണിയും; സിദ്ധാര്‍ഥിന് പ്രത്യേക സുരക്ഷ വാഗ്ദാനം ചെയ്ത് പോലീസ്
ബിജെപി നേതാക്കളുടെ വധഭീഷണിയും ബലാംത്സംഗ ഭീഷണിയും; സിദ്ധാര്‍ഥിന് പ്രത്യേക സുരക്ഷ വാഗ്ദാനം ചെയ്ത് പോലീസ്
Published on
തനിക്ക് നേരെ ബിജെപി നേതാക്കള്‍ വധഭീഷണി മുഴക്കുന്നുവെന്നാരോപിച്ച് സിദ്ധാര്‍ഥ് രംഗത്ത് വന്നതിനു പിന്നാലെ നടന്‍ സിദ്ധാര്‍ഥിന് പ്രത്യേക സുരക്ഷ വാഗ്ദാനം ചെയ്ത് തമിഴ്നാട് പോലീസ്.
തമിഴ് നാട് ബി.ജെ.പി ഐടി സെല്‍ തന്റെ ഫോണ്‍ നമ്പര്‍ ചോര്‍ത്തിയെന്നും 500ലധികം ഫോണ്‍ കോളുകളാണ് വന്നതെന്നും കോളുകളെല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവര്‍ഷവുമായിരുന്നുവെന്നും സിദ്ധാര്‍ഥ് ആരോപിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് തമിഴ്നാട് പോലീസ് പ്രത്യേക സുരക്ഷ വാഗ്ദാനം ചെയ്തത്. തമിഴ്നാട് പോലീസിനോട് നന്ദി പറഞ്ഞ സിദ്ധാര്‍ഥ്, കോവിഡ് കാലത്ത് പോലീസ് സേവനങ്ങള്‍ മറ്റു കാര്യങ്ങള്‍ക്ക് നല്‍കണമെന്ന് അഭ്യര്‍ഥിച്ചു.
എന്റെ അമ്മ ഭയത്തിലാണ്. എന്നാല്‍ പിന്തുണ പ്രഖ്യാപിക്കുന്ന നിങ്ങളുടെ ട്വീറ്റിനേക്കാള്‍ കൂടുതല്‍ ധൈര്യം നല്‍കുന്ന വാക്കുകള്‍ എനിക്കില്ല എന്നാണ് സിദ്ധാര്‍ഥ് കുറിച്ചത്.
Continue Reading
You may also like...
Related Topics:Sidharth
