Malayalam
ശശികുമാറിന്റെ വില്ലനായി വിലസാന്‍ അപ്പാനി ശരത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ശശികുമാറിന്റെ വില്ലനായി വിലസാന്‍ അപ്പാനി ശരത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ താരമാണ് നടന്‍ അപ്പനി ശരത്. താരം ഇപ്പോഴിതാ വീണ്ടും തമിഴിലേക്ക് പോകുന്നതായി വിവരം.
ശശികുമാര്‍ നായകനായി എത്തുന്ന പുതിയ ത്രില്ലര്‍ ചിത്രത്തിലാണ് നടന്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയായിരിക്കും അപ്പാനി ശരത് അവതരിപ്പിക്കുക.
സത്യശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴുഗു, ബെല്‍ബോട്ടം, തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം സത്യശിവ ഒരുക്കുന്ന ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്.
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന വേഷത്തിലൂടെ ശ്രദ്ധേയനായ ശരത് തുടര്‍ന്ന് വെളിപാടിന്റെ പുസ്തകം, പോക്കിരി സൈമണ്‍ തുടങ്ങിയ ചിത്രത്തില്‍ അഭിനയിച്ചു.
മണിരത്‌നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം എന്ന സിനിമയിലൂടെയാണ് ശരത്തിന്റെ തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന വിശാലിനെ നായകനാക്കി ലിംഗുസാമി ഒരുക്കിയ സണ്ടക്കോഴി2 ലും അഭിനയിച്ചു.
