Connect with us

ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ഓട്ടോഗ്രാഫിലെ നാന്‍സി; എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്നും താരം

Malayalam

ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ഓട്ടോഗ്രാഫിലെ നാന്‍സി; എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്നും താരം

ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ഓട്ടോഗ്രാഫിലെ നാന്‍സി; എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്നും താരം

ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സോണിയ ശ്രീജിത്ത്. സോണിയ എന്ന പേരിനേക്കാള്‍ പ്രേക്ഷകര്‍ക്ക് സുപരിതം നാന്‍സി എന്ന പേരാണ്. സോണിയ ഏറ്റെടുത്ത കഥാപാത്രങ്ങളത്രയും മലയാള സീരിയല്‍ പ്രേമികള്‍ ഓര്‍ത്തിരിക്കുന്ന സീരിയലുകള്‍ ആണ്.

അതുകൊണ്ട് തന്നെ വിവാഹ ശേഷം അഭിനയത്തില്‍ നിന്നും താരം വിട്ടുനിന്നെങ്കിലും സോണിയയോടുള്ള ആരാധനയ്ക്ക് യാതൊരു കുറവും സംഭവിച്ചിരുന്നില്ല. വിവാഹ ശേഷം ഭര്‍ത്താവ് ശ്രീജിത്തും ഒത്ത് അബുദാബിയില്‍ സ്ഥിര താമസമാക്കിയ സോണിയ ഇപ്പോള്‍ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ്.

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ ഓരോരുത്തര്‍ക്കും സ്‌കൂള്‍ ജീവിതത്തിന്റെ നൊസ്റ്റാള്‍ജിയ സമ്മാനിക്കുന്ന പരമ്പര ആയിരുന്നു ഓട്ടോഗ്രാഫ്. അഞ്ചു സുഹൃത്തുക്കളും, അവരുടെ കലപിലകളും കുസൃതിയും സൗഹൃദവും എല്ലാം കൂടി കലര്‍ന്ന പരമ്പരയില്‍ നാന്‍സി എന്ന കഥാപാത്രമായി എത്തിയത് സോണിയ ആണ്.

ചെറുപ്പം മുതല്‍ കലയോടുള്ള അഭിനിവേശം കൊണ്ടാകാം അഭിനയിച്ച സീരിയലുകള്‍ അത്രയും ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. പറയിപെറ്റ പന്തിരുകുലത്തിലെ മികവാര്‍ന്ന അഭിനയത്തിനു നിറഞ്ഞ കൈയ്യടിയും ലഭിച്ചിട്ടുണ്ട്. പിന്നീട് ചക്രവാകം, മകളുടെ അമ്മ, പാട്ടുകളുടെ പാട്ട്, ഭാഗ്യലക്ഷ്മി തുടങ്ങിയവയും സോണിയയുടെ താരമൂല്യം ഉയര്‍ത്തിയ പരമ്പരകളാണ്.

അബുദാബിയില്‍ ഭര്‍ത്താവ് ശ്രീജിത്തും, രണ്ട് ആണ്‍കുട്ടികള്‍ക്കും ഒപ്പം കുടുംബജീവിതം ആസ്വദിക്കുന്ന തിരക്കിലായിരുന്നു സോണിയ. അടുത്തിടെയാണ് സോണിയ രണ്ടാമത്തെ മകന് ജന്മം നല്‍കിയത്. ഇപ്പോള്‍ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സോണിയ.

‘കുറച്ചു വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഞാന്‍ നന്ദിനി എന്ന കഥാപാത്രത്തിലൂടെ മിനിസ്‌ക്രീനിലേക്ക് തിരിച്ചുവരുന്നു. ബാല ഹനുമാന്‍. ഓട്ടോഗ്രാഫിലെ നാന്‍സിക്ക് കൊടുത്ത എല്ലാ പിന്തുണയും ഈ നന്ദിനി ക്കും നിങ്ങള്‍ തരും എന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും വേണം’ എന്നാണ് പോസ്റ്റിലൂടെ സോണിയ പറയുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ഓട്ടോഗ്രാഫ് എന്ന സീരിയലില്‍ അഭിനയിച്ച ശരത്തിനെ കുറിച്ച് നാന്‍സി പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. ‘എന്നെ സംബന്ധിച്ച് മറക്കാനാവാത്ത ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഓട്ടോഗ്രാഫിലെ നാന്‍സിയാണ്.

എന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റും ‘ഓട്ടോഗ്രാഫ്’ ആണ്. ജീവിതത്തിലെ ഒരു തീരാവേദന സമ്മാനിച്ച സീരിയല്‍ കൂടി ആയിരുന്നു ‘ഓട്ടോഗ്രാഫ്.’ ആ സീരിയലില്‍ ഒപ്പം അഭിനയിച്ച നടന്‍ ശരത്ത് ബൈക്ക് അപകടത്തില്‍ മരിച്ച സംഭവം ആണത്. ശരത്തിനെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കണ്ണു നിറയും.

അച്ഛനും അമ്മയ്ക്കും ഏകമകളാണ് ഞാന്‍. സഹോദരങ്ങള്‍ ഇല്ലാതിരുന്ന എനിക്ക് സ്വന്തം അനുജനെ പോലെ ആയിരുന്നു ശരത്. ഞാന്‍ ഗര്‍ഭിണി ആയിരുന്ന സമയത്ത് എപ്പോഴും ശരത് വിളിക്കുമായിരുന്നു. എന്നിട്ടു ചോദിക്കും. ”ചേച്ചീ, ഞാന്‍ എന്നാ അമ്മാവന്‍ ആകുന്നത്?” എനിക്ക് കുഞ്ഞു പിറക്കുന്നതിനു മുമ്പേ ശരത് അപകടത്തില്‍ മരിച്ചു. വല്ലാത്തൊരു ഷോക്ക് ആയിരുന്നു അത്. എന്റെ കുഞ്ഞിനെ കാണാന്‍ കൊതിച്ചിരുന്ന ശരത് അതിനുമുമ്പേ പോയി.

കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ കുഞ്ഞിനെയും കൊണ്ടു ശരത്തിന്റെ വീട്ടില്‍ പോയിരുന്നു. ശരത്തിന്റെ അമ്മ മോനെ എടുത്ത് ശരത്തിന്റെ കുഴിമാടത്തിനരുകില്‍ എത്തി. എന്നിട്ട്, മോനോട് പറഞ്ഞു.”മാമനെ വിളിച്ചേ, ദേ അമ്മാവന്‍ മോനെ കാണുന്നുണ്ട്”എന്ന്. കണ്ടു നിന്ന എനിക്കു കരച്ചിലടക്കാനായില്ല. ഇപ്പോഴും ശരത്തിനെ ഓര്‍ക്കുമ്പോള്‍. എവിടെയെങ്കിലും അവന്റെ ചിത്രം കാണുമ്പോള്‍ കണ്ണു നിറയും. അവന്റെ ആ ചോദ്യം നെഞ്ച് പൊള്ളിക്കും എന്നും സോണിയ പറഞ്ഞിരുന്നു.

More in Malayalam

Trending