Connect with us

സച്ചിയെ കുറിച്ചുള്ള ചോദ്യവുമായി ഹയര്‍സെക്കണ്ടറി പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യ പേപ്പര്‍

Malayalam

സച്ചിയെ കുറിച്ചുള്ള ചോദ്യവുമായി ഹയര്‍സെക്കണ്ടറി പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യ പേപ്പര്‍

സച്ചിയെ കുറിച്ചുള്ള ചോദ്യവുമായി ഹയര്‍സെക്കണ്ടറി പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യ പേപ്പര്‍

നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച് വിട പറഞ്ഞ സംവിധായകന്‍ സച്ചിയെ കുറിച്ചുള്ള ചോദ്യവുമായി ഹയര്‍സെക്കണ്ടറി പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യ പേപ്പര്‍. കുറച്ച് പോയിന്‍ുകളുടെ സഹായത്തോടെ സച്ചിയുടെ ഒരു പ്രൊഫൈല്‍ എഴുതാനായിരുന്നു ചോദ്യം.

പേര് കെ.ആര്‍. സച്ചിദാനന്ദന്‍. അറിയപ്പെടുന്നത് സച്ചി എന്ന്. തൃശൂരിലെ കൊടുങ്ങല്ലൂരില്‍ 1972 ഡിസംബര്‍ 25 ന് ജനനം. തിരക്കഥാകൃത്തും സംവിധായകനും നിര്‍മ്മാതാവും അഭിഭാഷകനുമായി ജോലിചെയ്തു.

2015 ല്‍ അനാര്‍ക്കലി എന്ന ചിത്രം ആദ്യമായി സംവിധാനം ചെയ്തു. 2020 ലെ അയ്യപ്പനും കോശിയും ഹിറ്റ് ചിത്രം. മരണം: 2020 ജൂണ്‍ 18ന്’. എന്നിങ്ങനെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ പോയിന്റുകള്‍.

‘അയ്യപ്പനും കോശിയും’ എന്ന ചിത്രം തിയേറ്ററുകളില്‍ വിജയകരമായി തുടരുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണവാര്‍ത്ത എത്തിയത്. ജൂണ്‍ 18നായിരുന്നു സച്ചി സിനിമ ലോകത്തോട് വിട പറഞ്ഞ് യാത്രയായത്.

Continue Reading
You may also like...

More in Malayalam

Trending