Connect with us

വേദനകള്‍ പങ്കുവെച്ചത് വേദനിപ്പിച്ചുവെന്നറിഞ്ഞു, ജീവിതത്തില്‍ ദുഃഖങ്ങള്‍ മാത്രമല്ല സന്തോഷങ്ങളുമുണ്ടെന്ന് അപ്പാനി ശരത്ത്

Malayalam

വേദനകള്‍ പങ്കുവെച്ചത് വേദനിപ്പിച്ചുവെന്നറിഞ്ഞു, ജീവിതത്തില്‍ ദുഃഖങ്ങള്‍ മാത്രമല്ല സന്തോഷങ്ങളുമുണ്ടെന്ന് അപ്പാനി ശരത്ത്

വേദനകള്‍ പങ്കുവെച്ചത് വേദനിപ്പിച്ചുവെന്നറിഞ്ഞു, ജീവിതത്തില്‍ ദുഃഖങ്ങള്‍ മാത്രമല്ല സന്തോഷങ്ങളുമുണ്ടെന്ന് അപ്പാനി ശരത്ത്

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് അപ്പാനി ശരത്ത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സിനിമയില്‍ അനുഭവിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. കോവിഡ് കാലത്ത് ജോലിയില്ലാതെ വന്നപ്പോള്‍ കടുത്ത പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

തന്റെ വേദനകള്‍ പ്രേക്ഷകരെ വിഷമിപ്പിച്ചുവെന്ന് അറിഞ്ഞുവെന്നും ഇപ്പോള്‍ ഇരുണ്ടകാലം താണ്ടി അന്യഭാഷകളിലടക്കം സിനിമകള്‍ ചെയ്തുവരികയാണെന്നും എല്ലാവരുടേയും പ്രാര്‍ത്ഥനയും പിന്തുണയും വേണമെന്നും അപ്പാനി ശരത് അഭ്യര്‍ഥിക്കുന്നു. കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ;

ജീവിതത്തില്‍ ദുഃഖങ്ങള്‍ മാത്രമല്ല സന്തോഷങ്ങളുമുണ്ട്. കൊറോണ കാലത്തെ ബുദ്ധിമുട്ടുകള്‍ ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം. നമ്മില്‍ പലരും സാമ്പത്തികമായും മാനസികമായും തകര്‍ന്നുപോയിരുന്ന ചില ദിവസങ്ങള്‍.

ആ കാലത്ത് ഞാന്‍ കടന്നുപോയ അവസ്ഥയും എനിക്ക് ഒരിക്കലും മറക്കാനാകുന്നതല്ല. അത്രയും വേദനിച്ച ദിവസങ്ങളെ കുറിച്ച് വളരെ അവിചാരിതമായി മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഒരു ഇന്റര്‍വ്യൂവില്‍ മനസ്സ് പങ്കുവെക്കുക ഉണ്ടായി. അത് കണ്ട് നിങ്ങളില്‍ പലര്‍ക്കും വിഷമമായി എന്നറിഞ്ഞു.

കോവിഡിന് ശേഷമുള്ള ഈ മൂന്ന് വര്‍ഷങ്ങളില്‍ എനിക്ക് ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുകയും, നിങ്ങള്‍ പ്രേക്ഷകര്‍ അത് ഏറ്റെടുത്തതിലൂടെ ആ ഇരുണ്ട കാലം താണ്ടാനും എനിക്കായി.

വരാനിരിക്കുന്ന അന്യഭാഷ ചിത്രങ്ങളടക്കം വരുന്ന വര്‍ഷങ്ങള്‍ ഏറെ പ്രതീക്ഷ ഏറിയതാണ്. ഇപ്പോള്‍ ഉള്ളതുപോലെ നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending