Malayalam
‘പേളിക്കുട്ടിയുടെ വളക്കാപ്പ്’; താരത്തെ കൂടുതല്‍ സുന്ദരിയാക്കിയത് രഞ്ജുരഞ്ജിമാര്‍
‘പേളിക്കുട്ടിയുടെ വളക്കാപ്പ്’; താരത്തെ കൂടുതല്‍ സുന്ദരിയാക്കിയത് രഞ്ജുരഞ്ജിമാര്‍
സെലിബ്രിറ്റികളുടെ സ്വന്തം മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജുരഞ്ജിമാര്‍. രഞ്ജുവിന്റെ മേക്കപ്പില്‍ ഒരു മാജിക്കല്‍ ടച്ച് ഉണ്ടെന്നും മേക്കപ്പിന് രഞ്ജുരഞ്ജിമാരാണെങ്കില്‍ അവിടെയൊരു ടെന്‍ഷന്റെ ആവശ്യം ഇല്ലെന്നുമാണ് ചില താരങ്ങള്‍ പറയാറുള്ളത്. പേളിയുടെ വിവാഹത്തിന് താരത്തെ കൂടുതല്‍ സുന്ദരിയാക്കിയ രഞ്ജുരഞ്ജിമാര്‍ തന്നെയാണ് വളക്കാപ്പിനും താരത്തെ സുന്ദരി ആക്കിയത്. പട്ടുസാരിയില്‍ ടെംപിള്‍ സെറ്റ് ആഭരണങ്ങള്‍ ധരിച്ച് അതി മനോഹരി ആയിട്ടാണ് പേളി എത്തിയത്. രഞ്ജുരഞ്ജിമാര്‍ തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്തതും. പേളിക്കുട്ടിയുടെ വളക്കാപ്പ് എന്ന് ക്യാപ്ഷന്‍ നല്‍കിയാണ് രഞ്ജു ചിത്രങ്ങള്‍ പങ്ക് വച്ചത്.
2019 ല്‍ ആണ് പേളിയും ശ്രീനിഷും വിവാഹിതര്‍ ആകുന്നത്. മെയ് 5ന് ക്രിസ്തീയ രീതി പ്രകാരമുള്ള ഇവരുടെ വിവാഹം നടന്നിരുന്നു. കൊച്ചി ചൊവ്വര പള്ളിയിലായിരുന്നു ചടങ്ങ്. ശേഷം സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ സല്‍ക്കാര ചടങ്ങുകളും നടന്നു. വിവാഹ സല്‍ക്കാര ചടങ്ങുകളില്‍ സിനിമാ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. പിന്നെ മെയ് 8ന് ഹൈന്ദവാചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളും ഉണ്ടായിരുന്നു. കാവ്യാ മാധവന്‍, പേളി മാണി, തമന്ന, ഭാവന, മീരനന്ദന്‍, നവ്യ നായര്‍, ശ്വേത മേനോന്‍, അനുശ്രീ, റീമ കല്ലിങ്കല്‍, മിയ, പ്രിയ മണി, അമൃത് സുരേഷ് ശ്രീലക്ഷ്മി ശ്രീ കുമാര്‍ തുടങ്ങി നിരവധി താരങ്ങളുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റു കൂടിയാണ് രഞ്ജുരഞ്ജിമാര്‍.
