Malayalam
ഹോട്ട് ലുക്കില്‍ സുന്ദരിയായി ദീപ്തി സതി; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
ഹോട്ട് ലുക്കില്‍ സുന്ദരിയായി ദീപ്തി സതി; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
നീന എന്ന ചിത്രത്തിലൂടെ ലാല്‍ ജോസ് മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ നടിയാണ് ദീപ്തി സതി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ ദീപ്തി സതി പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അഭിനേത്രി എന്നതിനേക്കാള്‍ ഉപരി നല്ലൊരു മോഡല്‍ കൂടിയാണ് ദീപ്തി. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും മറാത്തിയിലുമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച ചിത്രങ്ങളാണഅ വൈറലായിരിക്കുന്നത്. ഹോട്ട് ലുക്കില്‍ എത്തിയിരിക്കുന്ന ചിത്രത്തിന് നിരവധി പേരാണ് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്.
മറാത്തിയില്‍ ഗ്ലാമര്‍ വേഷത്തിലായിരുന്നു ദീപ്തി എത്തിയത്. താരത്തിന്റെ ബിക്കിനി വേഷത്തിലുള്ള രംഗത്തിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പറയാനുള്ളത് പറയട്ടെ. തന്റെ ജോലി അഭിനയിക്കുക എന്നതാണ്. അത് നൂറ് ശതമാനം അര്‍പ്പണ ബോധത്തോടെ ചെയ്യുമെന്നും അതില്‍ എന്തെങ്കിലും കുഴപ്പമുള്ളവര്‍ എന്ത് വേണമെങ്കിലും പറയട്ടെയെന്നും ദീപ്തി സതി പറയുന്നു. അതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. കഥാപാത്രത്തിനായി എന്തും സഹിക്കുമെന്നും കഥാപാത്രത്തിനായി ശാരീരികമാറ്റം വരുത്താനും എന്ത് തരത്തിലുള്ള വസ്ത്രം ധരിക്കാനും മടിയില്ലെന്നും ദീപ്തി പറയുന്നു. ആദ്യ സിനിമയായ നീനയില്‍ മുടി മുറിച്ചിരുന്നു. അതില്‍ തനിക്ക് വിഷമമൊന്നും തോന്നിയിരുന്നില്ലെന്നും ദീപ്തി പറഞ്ഞിരുന്നു.
