ഒരു ഹിന്ദു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്, അച്ഛന് ഒരു മുസ്ലിം പള്ളിയില്‍ പാടാറുണ്ടായിരുന്നു; മത വിഭാഗങ്ങള്‍ക്ക് തന്റെ ജീവിതത്തിലുള്ള സ്വാധീനത്തെ കുറിച്ച് പ്രിയങ്ക ചോപ്ര
ഒരു ഹിന്ദു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്, അച്ഛന് ഒരു മുസ്ലിം പള്ളിയില്‍ പാടാറുണ്ടായിരുന്നു; മത വിഭാഗങ്ങള്‍ക്ക് തന്റെ ജീവിതത്തിലുള്ള സ്വാധീനത്തെ കുറിച്ച് പ്രിയങ്ക ചോപ്ര
ഒരു ഹിന്ദു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്, അച്ഛന് ഒരു മുസ്ലിം പള്ളിയില്‍ പാടാറുണ്ടായിരുന്നു; മത വിഭാഗങ്ങള്‍ക്ക് തന്റെ ജീവിതത്തിലുള്ള സ്വാധീനത്തെ കുറിച്ച് പ്രിയങ്ക ചോപ്ര
ഏറെ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രിയങ്ക തന്റെ നിലപാടുകള്‍ വ്യക്തമാക്കി എത്താറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ക്രിസ്ത്യന്‍, ഇസ്ലാമിക്, ഹിന്ദു മത വിഭാഗങ്ങള്‍ തന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി.
ഇന്ത്യന്‍ ജനങ്ങള്‍ക്കിടയില്‍ ആത്മീയതയ്ക്കും മതത്തിനുമെല്ലാം വലിയ പ്രാധാന്യമുണ്ടല്ലോ, കുട്ടിക്കാലത്ത് അത്തരത്തിലൊരു പശ്ചാത്തലത്തിലാണോ വളര്‍ന്നതെന്ന പ്രശസ്ത ഇന്റര്വ്യൂവര് ഓപ്രാ വിന്‍ഫ്രിയുടെ ചോദ്യത്തോട് ആണ്് പ്രിയങ്ക പ്രതികരിച്ചത്.
”അതെ എന്ന് തന്നെ പറയേണ്ടി വരും. ഇന്ത്യയില്‍ അങ്ങനയല്ലാതെ വളരുകയെന്നത് പ്രയാസമുള്ള കാര്യമാണ്. എണ്ണമറ്റ മതങ്ങള്‍ ഇന്ത്യയിലുണ്ട്. ഞാന്‍ കോണ്‍വന്റ് സ്കൂളിലാണ് പഠിച്ചത്. അതിനാല്‍ ക്രിസ്ത്യന്‍ മതത്തെ കുറിച്ച് അവബോധം ഉണ്ടായി. അച്ഛന് ഒരു മുസ്ലിം പള്ളിയില്‍ പാടാറുണ്ടായിരുന്നു. അങ്ങനെ എനിക്ക് ഇസ്ലാം മതത്തെയും അറിയാമായിരുന്നു.”
”ഒരു ഹിന്ദു കുടുംബത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആത്മീയത ഒഴിവാക്കാനാകാത്ത ഘടകമാണ്” എന്നാണ് പ്രിയങ്ക പറയുന്നത്. കൂടാതെ എല്ലാ മതങ്ങളും ഒരേ ദൈവത്തിലേക്കുള്ള വഴുകളാണെന്ന് പിതാവ് അശോക് ചോപ്ര തന്നെ പഠിപ്പിച്ചിരുന്നതായും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
”ഞാന്‍ ഹിന്ദുവാണ്. എന്റെ വീട്ടില്‍ ചെറിയ അമ്പലമുണ്ട്. പറ്റുമ്പോഴെല്ലാം അവിടെ ചെന്ന് പ്രാര്‍ത്ഥിക്കാറുണ്ട്. എന്നാല്‍ ഏതോ ഒരു ഉന്നതശക്തി ഇവിടെ നിലനില്‍ക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അതിലാണ് ഞാന്‍ വിശ്വസിക്കുന്നത്” എന്നും പ്രിയങ്ക പറയുന്നു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....