News
മുന്‍ ഭര്‍ത്താവിനെതിരെ തെളിവുകളുമായി നടി; അക്രമ സ്വഭാവത്തിനെതിരെ കുട്ടികളും മൊഴി നല്‍കും
മുന്‍ ഭര്‍ത്താവിനെതിരെ തെളിവുകളുമായി നടി; അക്രമ സ്വഭാവത്തിനെതിരെ കുട്ടികളും മൊഴി നല്‍കും
മുന്‍ ഭര്‍ത്താവും നടനുമായ ബ്രാഡ് പിറ്റിനെതിരെ ഗാര്‍ഹിക പീഡനത്തിന് കോടതിയില്‍ തെളിവുകള്‍ സമര്‍പ്പിച്ച് നടി ആഞ്ജലീന ജോളി. നടന്റെ അക്രമ സ്വഭാവത്തിനെതിരെ മക്കളും മൊഴി നല്‍കും എന്നാണ് വിവരം. യുഎസ് വീക്കിലും ഇടി ഓണ്‍ലൈനും ആണ് ഇതേകുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മക്കളെ ബ്രാഡ് പിറ്റ് മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് ആഞ്ജലീന പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ ബ്രാഡ് പിറ്റ് നിരപരാധിയാണെന്ന് കോടതി വിധിച്ചു. കുട്ടികളുടെ സംരക്ഷണം തനിക്ക് തരണം എന്ന് ആഞ്ജലീന കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അത് കോടതി അംഗീകരിക്കുകയും ചെയ്തു. മഡോക്‌സ്, പാക്‌സ്, സഹാറ, ഷിലോ, ഇരട്ടക്കുട്ടികളായ നോക്‌സ്, വിവിയന്‍ എന്നിങ്ങനെ ആറ് കുട്ടികളാണ് ആഞ്ജലീനയ്ക്കും ബ്രാഡ് പിറ്റിനുമുള്ളത്.
2014ല്‍ ആയിരുന്നു ബ്രാഡ് പിറ്റിന്റെയും ആഞ്ജലീനയുടെയും വിവാഹം. 2004-ല്‍ മിസ്റ്റര്‍ ആന്റ് മിസിസ്സ് സ്മിത്ത് എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചതിന് ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നാല്‍ ദാമ്പത്യജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ കാരണം 2016ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
നടിമാരായ ഗ്വിനെത്ത് പാല്‍ട്രോവും ജെന്നിഫര്‍ ആനിസ്റ്റണുമായുള്ള വിവാഹജീവിതത്തിനും ശേഷമാണ് ബ്രാഡ് പിറ്റ് ആഞ്ചലീന ജോളിയെ വിവാഹം ചെയ്തത്. പൊരുത്തപ്പെടുത്താനാവാത്ത വ്യത്യാസങ്ങളാണ് വേര്‍പരിയലിന് കാരണമെന്ന് ആഞ്ജലീന മുമ്പ് പറഞ്ഞിരുന്നു.
