Malayalam
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കല്ല് വാങ്ങി ഇടുവാന്‍ തന്നെ വലിയ പൈസയാകും, കല്ല് ഇടുന്നവരും, അത് പിഴുതെറിയുന്നവരും ഈ കാര്യം കൂടി ശ്രദ്ധിക്കുക; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ്
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കല്ല് വാങ്ങി ഇടുവാന്‍ തന്നെ വലിയ പൈസയാകും, കല്ല് ഇടുന്നവരും, അത് പിഴുതെറിയുന്നവരും ഈ കാര്യം കൂടി ശ്രദ്ധിക്കുക; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ്
കെ റെയിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. കല്ലിടാന്‍ എത്തുന്ന ഉദ്യോഗസ്ഥരെ തടയുന്ന കാഴ്ച നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.
ഈ ഒരു കല്ലിനു 1000 രൂപ വിലയുണ്ട്. അത് ഒരു വീട്ടിലോ, പറമ്പിലോ കുഴിച്ചിടുവാന്‍ 4,500 രൂപയാണ് ചെലവ്. അതായത് കല്ല് പറിച്ചു മാറ്റിയ സ്ഥലത്തു വീണ്ടും 1000 രൂപയ്ക്കു കല്ല് വാങ്ങി, വീണ്ടും 4,500 രൂപയ്ക്കു കുഴിച്ചു ഇടേണ്ട അവസ്ഥയാണ് എന്നര്‍ത്ഥം. പദ്ധതി വൈകിയാല്‍ കേരളത്തിന് 3,500 കോടി വീതം എല്ലാ വര്‍ഷവും നഷ്ടപ്പെടും എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. ഇതെല്ലാം നമ്മുടെ ടാക്‌സ് ആണ് എന്ന് ഏവരും ഓര്‍ക്കണമെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.
പണ്ഡിറ്റിന്റെ ‘കെ റെയില്‍ ‘ നിരീക്ഷണം, കെ റെയില്‍ നിര്‍മാണവുമായി ബന്ധപെട്ടു കല്ല് ഇടുകയും , യു ഡി എഫ്, ബി ജെ പി പ്രവര്‍ത്തകര്‍ അതിനെതിരെ പ്രതിഷേധിച്ചു നാട്ടിയ കല്ലുകള്‍ പറിച്ചു മാറ്റുകയും ചെയ്യുന്ന വാര്‍ത്തകള്‍ നാം കാണുന്നുണ്ടല്ലോ. ഈ ഒരു കല്ലിനു 1000 രൂപ വിലയുണ്ടത്രേ . അത് ഒരു വീട്ടിലോ , പറമ്ബിലോ കുഴിച്ചിടുവാന്‍ 4,500 രൂപയാണ് ചെലവ്. അതായത് കല്ല് പറിച്ചു മാറ്റിയ സ്ഥലത്തു വീണ്ടും 1000 രൂപയ്ക്കു കല്ല് വാങ്ങി, വീണ്ടും 4,500 രൂപയ്ക്കു കുഴിച്ചു ഇടേണ്ട അവസ്ഥയാണ് എന്നര്‍ത്ഥം . പദ്ധതി വൈകിയാല്‍ കേരളത്തിന് 3,500 കോടി വീതം എല്ലാ വര്‍ഷവും നഷ്ടപ്പെടും എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. ഇതെല്ലാം നമ്മുടെ ടാക്‌സ് ആണ് എന്ന് ഏവരും ഓര്‍ക്കുക .
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കല്ല് വാങ്ങി ഇടുവാന്‍ തന്നെ വലിയ പൈസയാകും . കല്ല് ഇടുന്നവരും , അത് പിഴുതെറിയുന്നവരും ഈ കാര്യം കൂടി ശ്രദ്ധിക്കുക . പാതയുടെ ഇരു വശങ്ങളിലും പത്ത് മീറ്റര്‍ ബഫര്‍ സോണ്‍ .. അതായത് പത്ത് മീറ്റര്‍ വീതം വെറുതെ ഇടണം എന്നും പറയുന്നു . ആ വെറുതെ ഇടേണ്ട സ്ഥലത്തിന് , സ്ഥലം ഉടമക്ക് നഷ്ടപരിഹാരം കിട്ടുമോ ?
അതല്ല ആ സ്ഥലം പദ്ധതിയുടെ ഭാഗമല്ല എന്ന് പറഞ്ഞു നഷ്ട പരിഹാരം കൊടുക്കാതെ വരുമോ ? കാരണം പിന്നീട് ഒരിക്കലും അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുമോ ? എന്റെ അഭിപ്രായത്തില്‍ ബഫറിംഗ് സ്ഥലം എന്ന രീതിയില്‍ ഈ റൈലിന്റെ രണ്ടു ഭാഗത്തും നിര്‍ബന്ധമായും ഒഴിച്ചിടേണ്ട സ്ഥലത്തിനും നഷ്ട പരിഹാരം നല്‍കണം.
ഈ വിഷയത്തിലും ക്ലാരിഫിക്കേഷന്‍സ് പ്രതീക്ഷിക്കുന്നു . (വാല്‍കഷ്ണം .. പദ്ധതിയുമായി മുന്നോട്ടു പോവുകയാണെങ്കില്‍ , ഉടനെ എല്ലാവര്ക്കും അവര്‍ അര്‍ഹിച്ച പണം നഷ്ട പരിഹാരം കൊടുത്തു പെട്ടെന്ന് തുടങ്ങി , പെട്ടെന്ന് അവസാനിപ്പിക്കുക . അല്ലെങ്കില്‍ കെ റെയില്‍ ഒരിക്കലും വരികയുമില്ല , കല്ലിട്ട ഭൂമി ഫ്രീസ് ചെയ്യപ്പെടും. ഇനി ആ ഭൂമി വില്‍ക്കാനോ പണയം വെക്കാനോ പുതിയ നിര്‍മാണങ്ങള്‍ക്കോ അനുമതി കിട്ടില്ല മിച്ചഭൂമി പോലെ കിടക്കും.. അതൊരു വലിയ പ്രശ്‌നം ആകാം . എല്ലാ ആശങ്കകളും സര്‍ക്കാര്‍ ഉടന്‍ പരിഹരിക്കും എന്ന് പ്രതീക്ഷിക്കുന്നു.)
