Connect with us

ശബരിമലയിൽ നാലു സ്ത്രീകൾ ഓട് പൊളിച്ചു കയറിയാലോ, ഒരുമിച്ചു മൂത്രമൊഴിച്ചാലോ സ്ത്രീ സമത്വം വരുമോ; ഒരു സ്ത്രീയെ കേരളത്തിൽ മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ആക്കി സമത്വം കാണിക്കൂ!; സന്തോഷ് പണ്ഡിറ്റ്

Malayalam

ശബരിമലയിൽ നാലു സ്ത്രീകൾ ഓട് പൊളിച്ചു കയറിയാലോ, ഒരുമിച്ചു മൂത്രമൊഴിച്ചാലോ സ്ത്രീ സമത്വം വരുമോ; ഒരു സ്ത്രീയെ കേരളത്തിൽ മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ആക്കി സമത്വം കാണിക്കൂ!; സന്തോഷ് പണ്ഡിറ്റ്

ശബരിമലയിൽ നാലു സ്ത്രീകൾ ഓട് പൊളിച്ചു കയറിയാലോ, ഒരുമിച്ചു മൂത്രമൊഴിച്ചാലോ സ്ത്രീ സമത്വം വരുമോ; ഒരു സ്ത്രീയെ കേരളത്തിൽ മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ആക്കി സമത്വം കാണിക്കൂ!; സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ നിലപാടുകളെല്ലാം തുറന്ന്അ പറയാറുള്ള അദ്ദേഹത്തിന്റെ പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയായ ‘കേരള ലൈവ്’ എന്ന ചിത്രത്തിൽ വരും വർഷങ്ങളിൽ കേരളത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് പറയുന്നതെന്ന് പറയുകയാണ് സന്തോഷ്. ഒരു മാധ്യമത്തോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും സമത്വത്തെക്കുറിച്ചും നമ്മൾ ഒരുപാട് സംസാരിക്കാറുണ്ട്. അതുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് കേൾക്കുന്നത്. ശബരിമലയിൽ നാലു സ്ത്രീകൾ ഓട് പൊളിച്ചു കയറിയാൽ സ്ത്രീ സമത്വം വന്നുവെന്ന് തോന്നുന്നുണ്ടോ. അതുകൊണ്ട് കേരളത്തിലെ സ്ത്രീകൾക്ക് സ്വാതന്ത്ര്യം ലഭിച്ചുവെന്നാണോ. നമ്മുടെ മുന്നിൽ സ്ത്രീ സമത്വം എന്നുപറഞ്ഞ് കാണിക്കുന്നത് ഇതൊക്കെയാണ്.

വനിതാ മതിൽ ഉണ്ടാക്കിയതുകൊണ്ട് സ്ത്രീകൾക്ക് എന്തെങ്കിലും കിട്ടുന്നുണ്ടോ. ഷർട്ട് ഇട്ടാൽ, ആണും പെണ്ണും ഒരുമിച്ച് ടോയ്ലറ്റ് ഷെയർ ചെയ്താൽ, ഒരുമിച്ചു മൂത്രമൊഴിച്ചാൽ സ്ത്രീ സമത്വം വരുമോ. ഇങ്ങനെ എല്ലാം പറയുന്നതിന് സർക്കാരിന് പത്തു പൈസ നഷ്ടമൊന്നുമില്ല. ഇങ്ങനത്തെ ഉടായിപ്പുകൾ അല്ല, സ്ത്രീകൾക്ക് അധികാരമാണ് വേണ്ടത്.

ഒരു സ്ത്രീയെ കേരളത്തിൽ മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ആക്കുവോ. പാർട്ടിയുടെ ഉന്നത പദവിയിൽ സ്ത്രീയെ എത്തിക്കുമോ. സ്ത്രീയായി പിറന്ന എല്ലാ കുട്ടികളെയും സൗജന്യമായി പഠിപ്പിക്കുവോ. ഇതെല്ലാം സർക്കാരിന് പത്തു രൂപ നഷ്ടമുണ്ടാക്കുന്ന കാര്യങ്ങളാണ്. സ്ത്രീ സമത്വമാണ് നിങ്ങൾ പറയുന്നതെങ്കിൽ സ്ത്രീകൾക്ക് അധികാരം തരൂ.

സ്ത്രീകൾക്ക് അധികാരവും പണവും തരാതെ ഗിമ്മിക്ക് കളിക്കേണ്ട. ഇതാണ് എന്റെ പുതിയ സിനിമയായ കേരള ലൈവിൽ പറയുന്നത്. മറ്റൊരു തരംതിരിവാണ് അവർണൻ, സവർണൻ.

പട്ടികജാതി പട്ടികവർഗ്ഗക്കാരെ ഒരു കാലത്ത് സവർണ ജാതിക്കാർ ഇന്നതൊക്കെ ചെയ്തു എന്ന് ഇന്നും പാടി നടക്കുന്നു. സവർണർക്കെതിരായ സിനിമകൾ വരുന്നു. ചിലർ ഇങ്ങനെ പറയുമ്പോൾ പട്ടികജാതി പട്ടികവർഗ്ഗക്കാരൻ ഓർക്കും ഇവർക്കൊക്കെ തങ്ങളോട് എന്തുമാത്രം സ്നേഹമുണ്ടെന്ന്.

എന്നാൽ തിരിച്ചാണ് സത്യം. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽനിന്ന് എത്ര എംഎൽഎമാർ ഉണ്ട്? എത്ര എംപിമാർ?, എത്ര മന്ത്രിമാർ? എന്തെങ്കിലും കൊടുക്കുന്നുണ്ടെങ്കിൽ അത് സംവരണം കൊണ്ടാണ്. ഗതികെട്ട് കൊടുക്കുന്നതാണ്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽനിന്ന് കേരളത്തിൽ എത്ര മുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ട്? എന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top