Actor
ആ കേസ് കൊടുത്തതിന് ശേഷം പിന്നീട് ഒരു ഉപദ്രവവും എനിക്ക് സുരാജ് വെഞ്ഞാറമൂടിൽ ഇന്ന് ഉണ്ടായിട്ടില്ല; സന്തോഷ് പണ്ഡിറ്റ്
ആ കേസ് കൊടുത്തതിന് ശേഷം പിന്നീട് ഒരു ഉപദ്രവവും എനിക്ക് സുരാജ് വെഞ്ഞാറമൂടിൽ ഇന്ന് ഉണ്ടായിട്ടില്ല; സന്തോഷ് പണ്ഡിറ്റ്
പ്രേക്ഷകർക്കേറെ സുപരിചിതനാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ് നൽകാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം. മിമിക്രി എന്ന പേരിൽ താൻ പറയാത്തത് തന്റെ വേഷം കെട്ടി പറഞ്ഞതിലാണ് കേസ് കൊടുത്തതെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.
രസിപ്പിക്കാനാണ് എന്നെ അനുകരിച്ചിരുന്നെങ്കിൽ അത് പ്രശ്നമായിരുന്നില്ല. പക്ഷേ മിമിക്രിക്കാർ അങ്ങനെയല്ല ചെയ്തത്. മതപരമായ കാര്യങ്ങളും അല്ലാത്തതും ഞാൻ പറയാത്ത കാര്യങ്ങൾ സന്തോഷ് പണ്ഡിറ്റിന്റെ വേഷമിട്ട് ഒരാൾ പറയുകയാണ് ചെയ്തത്. ഇത് മിമിക്രിയാണോ. കളക്ടറെ ഒരാൾ അവതരിപ്പിക്കുന്നതും കളക്ടറെ പോലെ ഒരാൾ വേഷമിട്ട് ഓഫീസിൽ എത്തുന്നതും രണ്ടും രണ്ടല്ലേ.
അങ്ങനെ ഒന്ന് കാണിച്ചാൽ അത് ഫ്രോഡ് അല്ലേ. അതാണ് മിമിക്രിക്കാർ ചെയ്തത്. ഒരു വിഷയത്തെക്കുറിച്ചുള്ള അഭിപ്രായം എന്റെ രൂപം വച്ചിട്ട് അവൻ പറയുകയാണ്. ഇത് കാണുന്നവർ തെറ്റിദ്ധരിക്കില്ലേ. എന്റെ സിനിമയിൽ പറഞ്ഞ ഡയലോഗ് അല്ലല്ലോ അവൻ പറയുന്നത്. സുരാജ് വെഞ്ഞാറമൂടാണ് അത് ചെയ്യിപ്പിച്ചത്. അതുകൊണ്ടാണ് ഞാൻ കേസ് ഫയൽ ചെയ്തത്.
കോടതി അതിനെ മിമിക്രി എന്ന രീതിയിലാണ് എടുത്തത്. പക്ഷേ അതിന്റെ മറുവശം ഒന്നുണ്ട്. വിധി പറഞ്ഞ ജഡ്ജിയെയും നാളെ അദ്ദേഹം പറയാത്ത ഒരു കാര്യം വച്ച് മിമിക്രി ചെയ്താൽ എന്തു ചെയ്യും. അങ്ങനെ ഒരു കേസ് വരുവാണെങ്കിൽ ഇത് ഞാൻ ചൂണ്ടിക്കാണിച്ചാൽ അവർ പെടും. ഞാൻ കേസ് കൊടുത്തതിനുശേഷം സുരാജ് ആയാലും മറ്റ് മിമിക്രിക്കാരായാലും പൊതു മധ്യത്തിൽ പിന്നീട് പൈസ കൊടുത്ത് മിമിക്രി ചെയ്തിട്ടില്ല.
പിന്നീട് ഒരു ഉപദ്രവവും എനിക്ക് സുരാജ് വെഞ്ഞാറമൂടിൽ നിന്ന് ഉണ്ടായിട്ടില്ല. ഞാൻ ആ കേസ് കൊടുത്തില്ലായിരുന്നുവെങ്കിൽ അടുത്ത ഷോയിലും പണ്ഡിറ്റിനിട്ട് പണിയാമെന്ന് വിചാരിച്ചിരുന്നേനെ. ഇന്ന് ഇയാളാണ് ചെയ്തതെങ്കിൽ നാളെ മറ്റൊരുവൻ അത് ചെയ്തേനെ. അവൻ എന്റെ വേഷം കെട്ടി ദൈവത്തെ പറ്റിയുള്ള അഭിപ്രായം പറയുന്നു. അതെങ്ങനെ മിമിക്രി ആകും. ഞാൻ ചെയ്യുന്നതിനെയും പറയുന്നതിനെയും അനുകരിക്കുന്നതല്ലേ മിമിക്രി. എന്റെ അഭിപ്രായം ഞാനാണ് പറയുന്നത്, മറ്റൊരുത്തനുമല്ല അതു പറയേണ്ടത് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
2018-ൽ ആയിരുന്നു സംഭവം. സുരാജ് വെഞ്ഞാറമൂട് അവതാരകനായ ഒരു മിമിക്രി പരിപാടിയിൽ സന്തോഷ് പണ്ഡിറ്റിനെ അനുകരിച്ചത്. ആറ്റുകാൽ പൊങ്കാലയെ വരെ പരാമർശിച്ചു കൊണ്ടായിരുന്നു പരിപാടി നടത്തിയതെന്നും തന്റെ വേഷമിട്ട് മതപരമായ കാര്യങ്ങൾ പോലും പറയിപ്പിക്കുകയായിരുന്നുവെന്നുമാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.