തന്‌റെ മനസിലെ റിയല്‍ സൂപ്പര്‍ സ്റ്റാർ കുറിച്ച് കുഞ്ചാക്കോ ബോബന്‍
മലയാളികളുടെ എക്കാലത്തെയും പ്രിയ നടമാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. സിനിമയിലെ താരമൂല്യം കൂടിയ താരങ്ങളിലും ചാക്കോച്ചൻ ഇടം പിടിച്ചിട്ടുണ്ട്.ഇപ്പോൾ ഇതാ തന്റെ മനസിലെ റിയല്‍ സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന് ഒരഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ തുറന്ന് പറയുന്നു
‘സിനിമയില്‍ തന്റെ ആദ്യത്തെ അച്ഛനായ തിലകനാണ് റിയൽ സൂപ്പർ സ്റ്റാർ. ഫിസിക്കല്‍ അപ്പിയറന്‍സില്‍ എത്ര പരിമിധികള്‍ ഉണ്ടെങ്കിലും അതൊക്കെ ക്യാരക്ടറിനെ ബാധിക്കാതെ ഒരു പൂര്‍ണ നടനായി മാറാന്‍ കഴിയുന്ന അപൂര്‍വ്വ അഭിനേതാക്കളില്‍ ഒരാളാണ് തിലകന്‍ ചേട്ടന്‍. അദ്ദേഹം എന്റെയൊപ്പം അനിയത്തിപ്രാവില്‍ അഭിനയിക്കുമ്പോൾ അത് എനിയ്ക്ക് വ്യക്തമായി മനസ്സിലായി. ഒരു യഥാര്‍ത്ഥ അച്ഛന്‍ മകനെ പോലെ നിങ്ങളെ ഫീല്‍ ചെയ്യിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ അത് പൂര്‍ണ്ണമായും അദ്ദേഹത്തിലെ മികച്ച അഭിനേതാവിന്റെ മിടുക്കാണെന്ന് ചാക്കോച്ചൻ പറയുന്നു
അതേസമയം അനിയത്തിപ്രാവിന് പിന്നാലെ ചാക്കോച്ചന്റെ പ്രിയം, നക്ഷത്രത്താരാട്ട്, പ്രേംപൂജാരി തുടങ്ങിയ സിനിമകളിലും പ്രധാന വേഷങ്ങളില്‍ തിലകന്‍ അഭിനയിച്ചിരുന്നു. കുഞ്ചാക്കോ ബോബന്‍ തിലകന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
