Connect with us

പ്രിവിലേജാകുന്ന കുന്നിന്റെ മുകളില്‍ പായ വിരിച്ചിരുന്ന് ഇങ്ങനെയുള്ള അസഭ്യം വിളമ്പുന്ന കുറേയണ്ണം ഉണ്ട് ചുറ്റിനും.. മംമതയെ പഞ്ഞിക്കിട്ട് രേവതി സമ്പത്ത്

Malayalam

പ്രിവിലേജാകുന്ന കുന്നിന്റെ മുകളില്‍ പായ വിരിച്ചിരുന്ന് ഇങ്ങനെയുള്ള അസഭ്യം വിളമ്പുന്ന കുറേയണ്ണം ഉണ്ട് ചുറ്റിനും.. മംമതയെ പഞ്ഞിക്കിട്ട് രേവതി സമ്പത്ത്

പ്രിവിലേജാകുന്ന കുന്നിന്റെ മുകളില്‍ പായ വിരിച്ചിരുന്ന് ഇങ്ങനെയുള്ള അസഭ്യം വിളമ്പുന്ന കുറേയണ്ണം ഉണ്ട് ചുറ്റിനും.. മംമതയെ പഞ്ഞിക്കിട്ട് രേവതി സമ്പത്ത്

ഒരു എംഫ്എം റേഡിയോക്ക് അനുവദിച്ച അഭിമുഖത്തിനിടെ നടി മംമ്ത മോഹന്‍ദാസ് നടത്തിയ പരാമര്‍ശങ്ങള്‍ സോഷ്യൽ മീഡിയയിലടക്കം വലിയ വിമർശങ്ങൾക്കാണ് വഴി തെളിയിച്ചത്
സ്ത്രീകള്‍ എന്തിനാണ് എപ്പോഴും പരാതി പറയുന്നതെന്നും നമുക്ക് ചെയ്യേണ്ടത് നമ്മളങ്ങ് ചെയ്താല്‍ പോരേ എന്നുമായിരുന്നു മംമ്ത മോഹന്‍ദാസ് പറഞ്ഞത്. സ്ത്രീ എന്ന നിലയിൽ തനിക്ക് വിവേചനം നേരിട്ടിട്ടില്ലെന്നും സ്ത്രീ ശാക്തീകരണത്തെ കുറിച്ച് പറഞ്ഞ് സമൂഹത്തിലെ ബാലന്‍സ് നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതുവരെയില്ലാത്ത ഒരു സ്ത്രീശാക്തീകരണം കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ എങ്ങനെ ഉണ്ടായി എന്ന് അറിയില്ലെന്നും അഭിമുഖത്തില്‍ മംമ്ത പറഞ്ഞു .

നടിയുടെ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. ഇപ്പോള്‍ മംമ്തയുടെ പ്രതികരണത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. പ്രിവിലേജ് കുന്നിന്റെ മുകളിലിരുന്ന് അസഭ്യം വിളമ്പരുതെന്ന് രേവതി പറയുന്നു. തുല്യതയെ കുറിച്ചൊക്കെ കൂടുതല്‍ ആധികാരികമായി അറിയണമെങ്കില്‍ വേറൊരിടവും തേടണ്ട,താങ്കള്‍ ജോലി ചെയുന്ന സിനിമ തൊഴിലിടത്തിലേക്ക് ഒന്ന് കണ്ണ് തുറന്ന് നോക്കിയാല്‍ മാത്രം മതിയാകും എന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ രേവതി പറഞ്ഞു.

രേവതിയുടെ കുറിപ്പ് ഇങ്ങനെ,

എന്റെ പൊന്ന് മംമ്ത മോഹന്‍ദാസെ, ഈ ഫെമിനിസവും, വുമണ്‍ എംപവര്‍മെന്റ്റുമൊക്കെ എന്താണെന്ന് ശെരിക്കും ധാരണയില്ലെങ്കില്‍ കുറഞ്ഞ പക്ഷം ഇതുപോലെ സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കാതെ ഇരിക്കാന്‍ എങ്കിലും ശ്രമിക്കാം. ‘എന്നെ ഒരാണ്‍കുട്ടി ആയാണ് വളര്‍ത്തിയത്’എന്നതില്‍ അഭിമാനം കൊണ്ട് പുളകിതയാകുമ്പോള്‍ ഫെമിനിസം ശെരിക്കും ആവശ്യമുള്ളതും നിങ്ങള്‍ക്കാണ് എന്ന് വാക്കുകളില്‍ നിന്ന് നിസ്സംശയം പറയാം. ഒരു സ്ത്രീ ആയിരുന്നിട്ടും നിങ്ങളെ ആണ്‍കുട്ടിയെ പോലെ വളര്‍ത്തി എന്ന് പറയുന്ന ആ അഭിമാനബോധം ഉണ്ടല്ലോ, അങ്ങനെയുള്ള ബോധങ്ങളോട് തന്നെയാണ് ഫെമിനിസം നിരന്തരം കലഹിക്കുന്നത്.

ഈ തുല്യതയെ കുറിച്ചൊക്കെ കൂടുതല്‍ ആധികാരികമായി അറിയണമെങ്കില്‍ വേറൊരിടവും തേടണ്ട,താങ്കള്‍ ജോലി ചെയുന്ന സിനിമ തൊഴിലിടത്തിലേക്ക് ഒന്ന് കണ്ണ് തുറന്ന് നോക്കിയാല്‍ മാത്രം മതിയാകും. ഈ പ്രിവിലേജാകുന്ന കുന്നിന്റെ മുകളില്‍ പായ വിരിച്ചിരുന്ന് ഇങ്ങനെയുള്ള അസഭ്യം വിളമ്പുന്ന കുറേയണ്ണം ഉണ്ട് ചുറ്റിനും !!

Continue Reading
You may also like...

More in Malayalam

Trending

Recent

To Top