ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മോഹന്‍ലാല്‍ മലയാള സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ പ്രണവിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈയ്യടി നേടിയിരുന്നു. ആദി ചെയ്ത സമയയത്തെ പ്രണവിന്റെ പ്രകടനവും, ലാലേട്ടന്റെ കരുതലിനെ കുറിച്ചും സംവിധായകൻ ജീത്തു ജോസഫ് തുറന്നു പറഞ്ഞിരുന്നു. സംവിധായകന്റെ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
സിനിമ ഷൂട്ടിംഗ് തുടങ്ങാന്‍ നേരത്ത് ലാലേട്ടന്‍ തന്നെ വിളിച്ചിട്ട് പറഞ്ഞു ജീത്തു പ്രണവ് ഡ്യൂപ്പ് വേണ്ടാന്ന് ഒക്കെ പറയും. പക്ഷേ ഡ്യൂപ്പിനെ വെച്ച് ചെയ്താല്‍ മതിയെന്ന്. അച്ഛനായതു കൊണ്ട് മകന്റെ കേസ് വരുമ്പോ എല്ലാവര്‍ക്കും ഉണ്ടാകുന്ന ആധിയാണത്. താന്‍ ഡ്യൂപ്പിനെ കൊണ്ടുവന്നു. എന്നാല്‍ ആ സമയത്തും പ്രണവ് പറയുന്നുണ്ട് താന്‍ ചെയ്തു നോക്കാമെന്ന്.
അവസാനം പറഞ്ഞു താന്‍ നോക്കട്ടെ എന്ന്. അങ്ങനെ ഒരു സ്ഥലത്ത് മാത്രമേ ഡ്യൂപ്പിനെ വച്ചുളളു. അത് ചെറിയൊരു കേസിനായിരുന്നു. അത് പക്ഷേ ആര്‍ക്കും ചെയ്യാവുന്നതാണ്. എന്നാല്‍ ബാക്കിയുളള ഇതിനകത്തെ കുറെ സംഭവങ്ങള്‍, അപകടരമായ സീനുകള്‍ ഒകെ പ്രണവ് ചെയ്തു. കുറെ പരിക്കും പറ്റിയിട്ടുണ്ട്.
ഒരുദിവസത്തെ പരിക്ക് ശരിക്കും ഞാന്‍ പേടിച്ചുപോയി. അവനെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ താന്‍ പകച്ചു നിന്നുപോയി. കാരണം തന്റെ മനസില്‍ പെട്ടെന്ന് ലാലേട്ടനാണ് വന്നത്. അന്ന് ഗ്ലാസ് വച്ചിട്ട് കൈ കട്ടായി. പക്ഷേ അവന്‍ ഭയങ്കര കൂളായിട്ടാണ് അതിനെയൊക്കെ എടുത്തത് എന്ന് ജീത്തു ജോസഫ് പറഞ്ഞു.
അടിയ്ക്കിടെ വിവാദങ്ങളില്‍ ചെന്ന് പെടാറുള്ള ബോളിവുഡ് നടിയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി...
നവകേരള സദസിനായി നടത്തിയ യാത്രയ്ക്കിടയില്‍ ബസിനു നേരെ പ്രതിഷേധം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഡിവൈഎഫ് ഐ നടത്തിയ അതിക്രമത്തെ ന്യായികരിച്ച...
പ്രായമാകുന്നത് ഏറെ ആശങ്കയോടെ നോക്കി കാണുന്ന പലരുമുണ്ട്. മുഖത്ത് ചുളിവുകള്‍ വീഴുന്നതും നര കയറുന്നതുമെല്ലാം എങ്ങനെ ഒഴിവാക്കാം എന്നുള്ള ചിന്തിയാണ് ഇവര്‍....
നിരവധി കാഴ്ചക്കാരുള്ള ടെലിവിഷന്‍ പരിപാടിയാണ് ബിഗ് ബോസ്. സല്മാന് ഖാന് അവതാരകനായിട്ടെത്തുന്ന ഹിന്ദി ബിഗ് ബോസിന്റെ പതിനേഴാമത്തെ സീസണ് നടന്നുകൊണ്ടിരിക്കുകയാണ്. ഇണതിനകത്തെ...