Social Media
മോഹന്‍ലാലിന്റെയും ജിത്തു ജോസഫിന്റെയും സൂക്കേട് മനസിലായി; മോഹന്‍ലാല്‍ എന്ന മഹാപ്രതിഭയുടെ സ്ലോ ഡെത്ത് ആരംഭിച്ചിട്ട് കുറച്ചു കാലമായി, ശിഷ്ടമുണ്ടായിരുന്ന ജീവനും കൂടി ശാന്തിപ്രിയയുടെ സംസര്‍ഗ്ഗം കൊണ്ട് പോയി കിട്ടും
മോഹന്‍ലാലിന്റെയും ജിത്തു ജോസഫിന്റെയും സൂക്കേട് മനസിലായി; മോഹന്‍ലാല്‍ എന്ന മഹാപ്രതിഭയുടെ സ്ലോ ഡെത്ത് ആരംഭിച്ചിട്ട് കുറച്ചു കാലമായി, ശിഷ്ടമുണ്ടായിരുന്ന ജീവനും കൂടി ശാന്തിപ്രിയയുടെ സംസര്‍ഗ്ഗം കൊണ്ട് പോയി കിട്ടും
തന്റേതായ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിയൂടെ പങ്കുവെയ്ക്കാറുള്ള അഭിഭാഷകയാണ് സംഗീത ലക്ഷ്മണ. ഇപ്പോഴിതാ നടിയും വക്കിലുമായ ശാന്തി മായാദേവിയെ കുറിച്ചും നേര് എന്ന സിനിമയെ കുറിച്ചും പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
സംഗീതയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ;
അഡ്വ.റ്റി.ബി. മിനി, അഡ്വ. വിമല ബിനു, അഡ്വ.ആശ ഉണ്ണിത്താന്‍. കേരളനാടിന് ഇവര്‍ സുപരിചിതരാണ്. കഴിഞ്ഞ കുറെയേറെ കാലമായി നമ്മുടെ മുഖ്യധാര വാര്‍ത്താചാനലുകാര് നിയമവിദഗ്ദ്ധ എന്ന ലേബല്‍ നല്‍കി നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്ന നാട്ടിലെ പ്രമുഖ വനിതാ അഭിഭാഷകരാണ് ഇവര്‍. നിയമവിഷയങ്ങള്‍ ഉള്‍പ്പെടുന്ന ചാനല്‍ചര്‍ച്ചകളില്‍ തികച്ചും ഏകപക്ഷീയമായതും അതുമല്ലെങ്കില്‍ രാഷ്രീയാഭിമുഖ്യത്തോടെയുമുള്ള പരസ്യനിലപാടുകളാണ് ഇവര്‍ മൂന്ന് പേരും കൈക്കൊള്ളുന്നത് എന്ന അഭിപ്രായമാണ് എനിക്കുള്ളത്.
ഇതൊക്കെയെങ്കിലും അഭിഭാഷകവൃത്തിയില്‍ സാമര്‍ത്ഥ്യമില്ലാത്തവരോ അര്‍പ്പണബോധമില്ലാത്തവരോ ആണ് മിനിയും വിമലയും ആശയും എന്ന് ഞാന്‍ തീരെയും കരുതുന്നില്ല. എല്ലുമുറിയെ പണിയെടുക്കുന്നവരും ഓടിനടന്ന് കേസുകള്‍ നടത്തുന്ന അഭിഭാഷകര്‍ തന്നെയാണ് ഇവര്‍ മൂന്ന് പേരും. എനിക്ക് തര്‍ക്കമില്ല. ആശയപരമായ വിയോജിപ്പുകള്‍ ഉണ്ട് എങ്കിലും എനിക്ക് ഇവരോടുള്ളത് തികഞ്ഞ സ്‌നേഹാദരവ്.
ആക്ച്വലി, ഇവിടെ വിഷയം ഇവരല്ല. അസ്തമയസൂര്യന്‍ മോഹന്‍ലാലിനെയും മലയാളസിനിമയിലെ സ്വയംപ്രഖ്യാപിത ലീഗല്‍ ത്രില്ലര്‍ ഫിലിം മേക്കര്‍ ജിത്തു ജോസഫിനെയും ഓന്റെ ക്രീയേറ്റീവ് മ്യൂസ് ശാന്തി മായാ ദേവി അഥവാ ശാന്തിപ്രിയ അഥവാ അഡ്വ. ശാന്തിയെയും കുറിച്ചാണ് എനിക്കിവിടെ പറയാനുള്ളത്.
കോര്‍ട്ട് റൂം ഡ്രാമ എന്നൊക്കെ വിശേഷണം കൊടുത്ത് ‘നേര്’ എന്നൊരു സിനിമ പടച്ചിറക്കുമ്പോള്‍ ശാന്തി മായദേവിയെ പോലൊരുത്തിയുടെ കൈപിടിച്ച് പൊക്കി കാണിക്കുന്ന മോഹന്‍ലാലിന്റെയും ജിത്തു ജോസഫിന്റെയും സൂക്കേട് എനിക്കത് നല്ലത് പോലെ മനസ്സിലായിട്ടുണ്ട്. നിങ്ങള്‍ക്ക് മനസിലായിട്ടില്ലെങ്കില്‍ അത് എന്റെ തകരാറല്ല. തുടര്‍ന്ന് വായിക്കുമല്ലോ…
ഞാന്‍ അറിഞ്ഞത് ശരിയാണെങ്കില്‍ ശാന്തിപ്രിയയുടെ അച്ഛന്‍ ഒരു ടാക്‌സി െ്രെഡവറായിരുന്നു. തിരുവനന്തപുരം നെടുമങ്ങാടുള്ള അത്ര വലിയ സാമ്പത്തിക അവസ്ഥയൊന്നുമില്ലാത്ത ഒരു കുടുംബത്തിലാണ് അവള്‍ ജനിച്ചു വളര്‍ന്നത്. ശാന്തിപ്രിയ വിവാഹം കഴിച്ചിരിക്കുന്നത് റെയില്‍വേയില്‍ ചെറിയ പോസ്റ്റില്‍ ജോലി ചെയ്തിരുന്ന ഒരാളുടെ മകനെയാണ്. കൊച്ചി സൗത്തിലുള്ള റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലാണ് ആ കുടുംബം കഴിഞ്ഞിരുന്നത്.
ശാന്തിപ്രിയയുടെ ഭര്‍ത്താവ് ഷിജു എറണാകുളം എം.പി. ഹൈബി ഈഡന്‍ നേരത്തെ എം.എല്‍.എ ആയിരുന്ന കാലത്ത് ഹൈബിയുടെ പേര്‍സണല്‍ സ്റ്റാഫായി ജോലി ചെയ്തിരുന്നവനാണ്. ഹൈബിയുടെ െ്രെഡവര്‍പ്യൂണ്‍ക്ലാര്‍ക്ക്‌സെക്യൂരിറ്റികെയര്‍റ്റേക്കര്‍ റോളുകളില്‍ ജോലി ചെയ്തിരുന്നവന്‍. പണമിടപാടുകളില്‍ തിരിമറി നടത്തിയതിനും ഹൈബിയുടെ പേര് ദുരുപയോഗം ചെയ്തതായി ഹൈബിക്ക് നേരിട്ട് ബോധ്യപ്പെടുകയും തെളിവ് സഹിതം വിവരം ലഭിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഷിജുവിനെ ഹൈബി ഈഡന്‍ ജോലിയില്‍ നിന്ന് പറഞ്ഞുവിടുകയോ പിരിച്ചുവിടുകയോ ചെയ്തതാണ്.
പറഞ്ഞുവന്നതിന്റെ സാരം ഇതാണ്, അതായത് അത്യാഡംബരപൂര്‍വ്വമായ സുഖലോലുപ പഞ്ചനക്ഷത്ര ജീവിതം ജീവിക്കണമെങ്കില്‍ ശാന്തിപ്രിയ പുറത്തുപോയി ജോലി ചെയ്തുകൊണ്ടുവരണം. അതായിരുന്നു ശാന്തിപ്രിയയുടെ കുടുംബപശ്ചാത്തലം. കെട്ടിയോനും കെട്ടിയോളും കൂടി ചേര്‍ന്ന് മോഹന്‍ലാലിന്റെയും ജിത്തു ജോസഫിന്റെയും സൂക്കേട് നല്ലോണം മുതലാക്കി എടുക്കുന്നുണ്ട് എന്നത് വ്യക്തം.
ഈ അവസരത്തില്‍ എന്റെ ചോദ്യം ഇതാണ് അതായത്;
അഭിഭാഷകവൃത്തിയില്‍ ശാന്തി മായദേവിയെക്കാള്‍ പ്രവര്‍ത്തിപരിചയവും പ്രഗല്‍ഭ്യവും ഇവര്‍ മൂന്ന് പേര്‍ക്കും അഡ്വ.റ്റി.ബി. മിനി, അഡ്വ. വിമല ബിനു, അഡ്വ.ആശ ഉണ്ണിത്താന്‍ എന്നിവര്‍ക്ക് ഉണ്ട് എന്ന കാര്യത്തില്‍ എനിക്ക് മാത്രമല്ല ശാന്തി മായദേവിക്കും തര്‍ക്കമുണ്ടാവില്ല. ഉറപ്പ്!! എന്നിട്ടും ‘നേര്’ സിനിമയുടെ പ്രൊഡ്യൂസര്‍ കൂടിയായ മോഹന്‍ലാല്‍ എന്തുകൊണ്ടാണ് തിരക്കഥ എഴുതിയുണ്ടാക്കാന്‍ ഈ മൂന്ന് വനിതാ അഭിഭാഷകരില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കാനായി ജിത്തു ജോസഫിനോട് ശുപാര്‍ശ ചെയ്യാതിരുന്നത്, സ്‌ക്രിപ്റ്റ് കണ്‍സള്‍ട്ടന്റ്റ് ജോലി നല്‍കി ഇവരില്‍ ഒരാളെ വിലമതിക്കാതിരുന്നത്?
എന്ത് കൊണ്ടായിരിക്കും ജിത്തു ജോസഫ് കേരളത്തിലെ പ്രഗത്ഭമതികളായ ഈ മൂന്ന് വനിതാ അഭിഭാഷകരില്‍ നിന്ന് ഒരാളെ തന്റെ പുതിയ സിനിമയായ ‘നേര്’ല്‍ തിരക്കഥ എഴുതാന്‍ കൂട്ട് കൂടാതിരുന്നത്, അവസരം നല്‍കാതിരുന്നത്? ഉത്തരം വളരെ സിംപിളാണ്, എന്നാല്‍ ഉത്തരം പവര്‍ഫുള്ളാണ്!! മോഹന്‍ലാലിലും ജിത്തു ജോസഫിനും ശാന്തി മായദേവി മതി എന്ന് തോന്നാനും മിനിയോ വിമലയോ ആശയോ വേണ്ടായെന്നും തോന്നാന്‍ കാരണങ്ങള്‍ ഇവയാണ്;
- ഇവര്‍ക്ക് അതായത് മിനിക്കും വിമലയ്ക്കും ആശയ്ക്കും ശാന്തി മായാദേവി അഥവാ ശാന്തിപ്രിയ അഥവാ അഡ്വ. ശാന്തിയുടേത് പോലെ തൊലിവെളുപ്പ് ഇല്ലാത്തത് കൊണ്ട്.
- ശാന്തി മായദേവിയെ പോലെ കൊഴഞ്ഞാട്ടക്കാരികള്‍ അല്ല മിനിയും വിമലയും ആശയും എന്നത് കൊണ്ട്.
- ശാന്തി മായദേവിയുടെ ഭര്‍ത്താവിനെ പോലെ ഭാര്യ പുറത്തുപോയി എന്ത് പണി ചെയ്തിട്ടാണെങ്കിലും ആരുടെ കൂടെ കുത്തി മറിഞ്ഞിട്ടാണെങ്കിലും എനിക്ക് സുഭിക്ഷമായി രാജകീയജീവിതം ജീവിക്കാനുള്ള തുട്ടും കൊണ്ട് തിരികെ വീട്ടില്‍ വന്നു കയറിയാല്‍ മതി ഭാര്യ എന്ന് കരുതുന്ന ഭര്‍ത്താവല്ല ഇവര്‍ക്കുള്ളത് എന്നത് കൊണ്ട്.
- സിനിമാ ലൊക്കേഷനുകളില്‍ ഞങ്ങള്‍ക്ക് കുളിര് പകരാന്‍ വേണ്ടുന്ന മിടുക്കോ ലൂക്കോ ലാസ്യമോ മിനിക്കും വിമലയ്ക്കും ആശയ്ക്കും ഇല്ല, ശാന്തി മായാദേവിക്ക് അതുണ്ട് വേണ്ടുവോളമുണ്ട് എന്ന് മോഹന്‍ലാലും ജിത്തു ജോസഫും കരുതുന്നത് കൊണ്ട്.
- അഭിമാനപുരസരം കൊണ്ടുപോയി സിനിമയുടെ പ്രൊമോഷണല്‍ പരിപാടികളില്‍ പൊതുദര്‍ശനത്തിന് വെക്കാനായി വേണ്ടുന്ന തൊലിവെളുപ്പും മിടുക്കും ലാസ്യവും ശാന്തി മായദേവിക്കുള്ളത് മിനിക്കും വിമലയ്ക്കും ആശയ്ക്കും ഇല്ല എന്ന് മോഹന്‍ലാലും ജിത്തു ജോസഫും കരുതുന്നത് കൊണ്ട്.
ക്രീയേറ്റീവ് മ്യൂസായി തങ്ങള്‍ക്ക് ആരെ വേണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും പണം മുടക്കുന്ന മോഹന്‍ലാലിനും പടം പിടിക്കുന്ന ജിത്തു ജോസഫിനും ഉണ്ട് തന്നെ. എന്നാല്‍ അന്ത്യകൂദാശ കാത്ത് കിടക്കുന്ന മോഹന്‍ലാല്‍ എന്ന താരരാജാവിന് പുനര്‍ജീവന്‍ നല്‍കാനുള്ള പരിശ്രമത്തില്‍ കോര്‍ട്ട്‌റൂം ഡ്രാമ എന്ന വിശേഷണത്തില്‍ ഒരു സിനിമ പടച്ചിറക്കുമ്പോള്‍ കൂട്ട് പിടിക്കേണ്ടത് ശാന്തിപ്രിയയെ ആയിരുന്നില്ല. അഭിഭാഷകവൃത്തിയില്‍ ശാന്തിപ്രിയയെക്കാള്‍ പ്രവര്‍ത്തിപരിചയമുള്ള ഇവര്‍ മൂന്ന് പേരില്‍ ഒരാള്‍ തന്നെയാണ് മോഹന്‍ലാലിന് നല്ലത്, മോഹന്‍ലാലിന് ഗുണകരം. ഇനിയിപ്പോ പറഞ്ഞിട്ടെന്തിന്? ‘പെണ്ണൊരുമ്പെട്ടാല്….’ എന്നല്ലേ?
ഫീലിംഗ്: .4 പതിറ്റാണ്ടുകള്‍ക്കും മുന്‍പ് നമ്മളെ ത്രസിപ്പിച്ചു തുടങ്ങിയ മോഹന്‍ലാല്‍ എന്ന മഹാപ്രതിഭയുടെ സ്ലോ ഡെത്ത് ആരംഭിച്ചിട്ട് കുറച്ചു കാലമായി. ശിഷ്ടമുണ്ടായിരുന്ന ജീവനും കൂടി ശാന്തിപ്രിയയുടെ സംസര്‍ഗ്ഗം കൊണ്ട് പോയി കിട്ടും. മോഹന്‍ലാല്‍ ഈസ് ഗോണ്‍ എന്ന് കരുതി ആശ്വസിക്കാം. അത്ര തന്നെ. എന്തെങ്കിലും മിറക്കിള്‍ സംഭവിച്ചാല്‍ അല്ലാതെ