ഹമ്പമ്പോ… വീണ്ടും നമ്മുടെ സൂര്യ ഞെട്ടിച്ചുകളഞ്ഞു! കൂടെയുള്ള ആളെ കണ്ടോ?
ബിഗ്ബോസ് മലയാളം സീസൺ മൂന്നിലെ പ്രധാന മത്സരാർഥികളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. ബിഗ് ബോസിൽ എത്തുന്നതിനു മുൻപ് സിനിമാ, സീരിയലിലുകളിലൂടെ അഭിനയ രംഗത്തും മോഡലിംഗിലും ടെലിവിഷൻ ഷോകളിൽ അവതാരികയായും സൂര്യ സജീവമായിരുന്നു. ഐശ്വര്യ റായ്‌യുടെ മേക്ക് ഓവർ ലുക്കുകൾ പരീക്ഷിച്ചു കൊണ്ടുള്ള സൂര്യയുടെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായിട്ടുണ്ട്.
മേക്കോവർ ലവർ എന്നാണ് സൂര്യ തന്നെ സ്വയം വിശേഷിപ്പിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഫീമെയ്ൽ ഡിജെ കൂടിയാണ് സൂര്യ ഐശ്വര്യ റായിയുടെ കണ്ണുകളുമായി സാമ്യമുണ്ടെന്ന പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ, ഐശ്വര്യറായ് അവിശ്വസനീയമാക്കിയ ഒരു ഡാൻസിനൊപ്പം ചുവടു വെയ്ക്കുകയാണ് സൂര്യ. ‘ജീൻസ്’ എന്ന ചിത്രത്തിലെ കണ്ണോട് കാൺബതെല്ലാം തലൈവാ എന്ന ചിത്രത്തിന് അനുസരിച്ചാണ് സൂര്യയുടെ ചുവടുകൾ. ഒപ്പം ബിഗ് ബോസ് മത്സരാർത്ഥിയും നർത്തകിയുമായ സന്ധ്യ മനോജിനെയും കാണാം.
വിക്രമും ഐശ്വര്യയും അഭിനയിച്ച രാവൺ എന്ന ചിത്രത്തിലെ ഒരു രംഗം അവതരിപ്പിച്ചുകൊണ്ടും അടുത്തിടെ സൂര്യ എത്തിയിരുന്നു. “ഐശ്വര്യ എന്റെ പ്രിയപ്പെട്ട നടിയാണ്, അതുകൊണ്ടാണ് അവരുടെ ലുക്ക് അനുകരിക്കുന്നത്, അതിനെ അങ്ങനെ എടുക്കണം’ എന്നും സൂര്യ വീഡിയോക്ക് താഴെ കുറിച്ചിരുന്നു
കല്യാണ വേഷത്തിൽ അണിഞ്ഞൊരുങ്ങിയ സൂര്യയുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. വീഡിയോക്കൊപ്പം സൂര്യ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാകുന്നുണ്ട്. ‘വേർപിരിയലുകളുടെ വേദന കാലം തെളിയിക്കും…’- എന്നാണ് ആ കുറിപ്പ്. കുറിപ്പിന് മറുപടിയായി, അത് കാലം തെളിയിക്കട്ടെ ഞങ്ങൾ കൂടെയുണ്ടെന്നായിരുന്നു ആരാധകരുടെ മറുപടി.
അടുത്തിടെയാണ് താൻ പുതിയൊരു ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്ന വിവരം സൂര്യ പങ്കുവച്ചത്. തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്ന് സൂര്യ പറഞ്ഞിരുന്നു. ‘അങ്ങനെ ഒരു സ്വപ്നം കൂടി ഈശ്വരൻ യാഥാർഥ്യം ആക്കി തരുന്നു. ഞാൻ ആദ്യമായി കഥ എഴുതി അഭിനയിക്കുന്ന തമിഴ് പടത്തിന്റെ ആദ്യ പോസ്റ്റർ ആണ് ഇത്. ചിങ്ങത്തിൽ ഷൂട്ടിംഗ് തുടങ്ങും. എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും എന്നു വിശ്വസിക്കുന്നു.’- എന്നായിരുന്നു താരം അന്ന് കുറിച്ചത്.
ആരാധകരുടെ അഭ്യർത്ഥന മാനിച്ച് കൊണ്ട് ഒരു യൂട്യൂബ് ചാനലും സൂര്യ തുടങ്ങിയിട്ടുണ്ട്
ബിഗ് ബോസിന് ശേഷം എനിയ്ക്ക് ലഭിച്ച നിധിയായ എല്ലാ സൂര്യ ഫാമിലിയ്ക്കും ഫ്രണ്ട്ഷിപ് ഡേ വിഷ് നേരുന്നു. ഈ കൂട്ടുകാർ കുറെ പറഞ്ഞ ഒരു കാര്യമാണ് യൂട്യൂബ് ചാനൽ. ഇന്ന് അത് തുടങ്ങുമെന്നായിരുന്നു സൂര്യ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി കുറിച്ചത്. തന്റെ ഒരു ഡാൻസ് വീഡിയോ ആയിരുന്നു തന്റെ ആരാധകർക്ക് സൂര്യ നൽകിയ ആദ്യ സമ്മാനം
ബജ്റാവോ മസ്‍താനി സിനിമയിലെ ഒരു ഗാനത്തിനാണ് സൂര്യ ചുവട് വെച്ചത്. ഡാൻസ് കവർ വേർഷനാണ് ആദ്യ വീഡിയോയായി അപ്‌ലോഡ് ചെയ്തത്. ആഘോഷിക്കുന്നവർ ആഘോഷിക്കട്ടെ, കൈകൊട്ടി ചിരിക്കുന്നവർ ചിരിക്കട്ടെ……. ഇത് രണ്ടാം വരവ്, പറയാൻ വാക്കില്ല അതി മനോഹരം ഒരു വലിയ സ്വപ്നം പൂവണിഞ്ഞു ഞങ്ങളുടെ എല്ലാം സന്തോഷമായി സൂര്യ… ആവേശം കാരണം like അടിക്കാൻ വരെ മറന്ന് പോയി 😅 ചേച്ചീടെ movements ഉണ്ടല്ലോ അപാര ഫീൽ ആയിരുന്നു❤️❤️❤️മനോഹരമായ തുടക്കം! ഇതു ചേച്ചിയുടെ രണ്ടാം വരവ്! ആശംസകൾ തുടങ്ങിയ കമന്റുകളാണ് ആരാധകർ കുറിച്ചത്