Malayalam
ലൂക്ക എത്തിയിട്ട് ഒരു മാസമായി, ഞാനിപ്പോൾ എന്റെ വീട്ടിലാണ് ഉള്ളത്, എന്റെ അമ്മയാണ് കുഞ്ഞിന്റെ കാര്യങ്ങളൊക്കെ നോക്കുന്നന്നത്; മകന്റെ വിശേഷങ്ങളുമായി മിയ
ലൂക്ക എത്തിയിട്ട് ഒരു മാസമായി, ഞാനിപ്പോൾ എന്റെ വീട്ടിലാണ് ഉള്ളത്, എന്റെ അമ്മയാണ് കുഞ്ഞിന്റെ കാര്യങ്ങളൊക്കെ നോക്കുന്നന്നത്; മകന്റെ വിശേഷങ്ങളുമായി മിയ
കഴിഞ്ഞദിവസമാണ് താൻ അമ്മയായ വിവരം സോഷ്യൽ മീഡിയയയിലൂടെ മിയ ആരാധകരെ അറിയിച്ചത്. ഭര്‍ത്താവ് ആഷ്വിന് ഫിലിപ്പിനും മകനുമൊപ്പമുള്ള ചിത്രവും മകന്റെ പേരും പങ്കുവെച്ചാണ് ഈ സന്തോഷ വാർത്ത അറിയിച്ചത് ‘ലൂക്ക ജോസഫ് ഫിലിപ്പ്’ എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്.
സിനിമയിലെ സഹപ്രവര്‍ത്തകരും ആരാധകരും ആശംസകളുമായി ഈ പോസ്റ്റിന് താഴെ എത്തുന്നുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ 60,000ത്തോളം ലൈക്കുകളും രണ്ടായിരത്തിലേറെ കമന്റുകളുമാണ് പോസ്റ്റിന് ഫേസ്ബുക്കില്‍ ലഭിച്ചത്. ഇതെപ്പോ സംഭവിച്ചു.. എന്തായാലും കണ്‍ഗ്രാറ്റ്സ്, ലൂക്കയ്ക്കും അമ്മയ്ക്കും ആശംസകള്‍ എന്നു തുടങ്ങി താരത്തിന്റെ പോസ്റ്റിന് ലഭിക്കുന്ന ചില കമന്റുകള്‍
മിയയുടെ ഏറ്റവും അടുത്ത സുഹൃത്തും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ അടുത്തിടെ മിയയുടെ വീട്ടിൽ നിന്നുമൊരു വീഡിയോ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഈ വീഡിയോയിലൂടെയാണ് മിയ ഒരു കുഞ്ഞിനെ വരവേൽക്കാനായി ഒരുങ്ങുകയാണെന്ന് ഏവരും അറിയുന്നത്.
ഒരു മാസമായി തന്റെ മകൻ ലൂക്ക എത്തിയിട്ട് എന്ന് ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മിയ പറയുന്നു. ഒരു മാസം മുൻപ് പാലായിലെ മാർസ്ലീവാ മെഡിസിറ്റിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ഞാനിപ്പോൾ എന്റെ വീട്ടിലാണ് ഉള്ളത്. എന്റെ അമ്മയാണ് കുഞ്ഞിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത് എന്നും നടി വ്യക്തമാക്കി. വീട്ടിലെ നാലാമത്തെ കുഞ്ഞായതു കൊണ്ട് അമ്മയ്ക്ക് കുഞ്ഞിനെ നോക്കുന്നതൊക്കെ ഈസി ജോബാണ്’’. – എന്നും മിയ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ലോക്ക്ഡൗൺ സമയത്ത് വിവാഹിതയായ നടിയാണ് മിയ ജോര്‍ജ്ജ്. മിയയുടേയും അശ്വിൻ ഫിലിപ്പിന്റേയും വിവാഹം സോഷ്യൽമീഡിയയിലടക്കം സിനിമാപ്രേമികൾ ആഘോഷമാക്കിയിരുന്നു. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് മിയയുടെ നായകൻ അശ്വിന്. രണ്ട് വീട്ടുകാരും മാട്രിമോണിയൽ വെബ്സൈറ്റ് മുഖേന ആലോചിച്ച് ഉറപ്പിച്ചതായിരുന്നു വിവാഹം. ലളിതമായി നടന്ന ചടങ്ങായതിനാൽ തന്നെ സോഷ്യൽമീഡിയയിലാണ് താരങ്ങളും ആരാധകരും മിയയുടെ വിവാഹം ആഘോഷമാക്കിയിരുന്നത്. മകന്റെ ജനനവും വലിയ കൊട്ടിഘോഷങ്ങൾ ഒന്നും ഇല്ലാതെയാണ് മിയ അറിയിച്ചത്.
പാലാ സ്വദേശിയായ മിയ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അല്‍ഫോന്‍സാമ്മ എന്ന സീരിയലില്‍ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായി. റെഡ് വൈന്‍, അനാര്‍ക്കലി, മെമ്മറീസ്, വിശുദ്ധന്, പാവാട, ബോബി, പട്ടാഭിരാമന്, ബ്രദേഴ്സ് ഡേ, അല്‍മല്ലു, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ് ഇപ്പോൾ നടി.
