Connect with us

മിയയ്ക്കെതിരെ രണ്ട് കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കറി പൗഡര്‍ ഉടമ?; പ്രതികരണവുമായി നടി

Actress

മിയയ്ക്കെതിരെ രണ്ട് കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കറി പൗഡര്‍ ഉടമ?; പ്രതികരണവുമായി നടി

മിയയ്ക്കെതിരെ രണ്ട് കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കറി പൗഡര്‍ ഉടമ?; പ്രതികരണവുമായി നടി

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് മിയ ജോര്‍ജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ മിയ വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നുവെങ്കിലും ഇപ്പോൾ തിരിച്ച് വരവിനൊരുങ്ങുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെ താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ തനിക്കെതിരെ രണ്ട് കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കറി പൗഡര്‍ ഉടമ കേസ് നല്‍കിയെന്ന വാര്‍ത്തയ്ക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് നടി. ‘കറി പൗഡറിന്റെ പരസ്യത്തില്‍ തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിച്ചതിന് നടി മിയക്കെതിരെ 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടമ കേസ് ഫയല്‍ ചെയ്തു’വെന്നാണ് വാർത്ത.

ഇതിന്റെ സ്ക്രീൻ ഷോട്ട് അടക്കം പങ്കുവെച്ചാണ് നടിയുടെ പ്രതികരണം. എനിക്കെതിരെ എന്തോ നിയമനടപടി നടക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു. പക്ഷേ എനിക്ക് ഇതേ കുറിച്ച് യാതെരു അറിവുമില്ല. ഇത്തരത്തില്‍ ഒരു നിയമ നടപടിയുണ്ടെന്ന് എന്നെ ആരും അറിയിച്ചിട്ടില്ല. ആദ്യം തന്നെ പറയട്ടെ, ഈ വാര്‍ത്തയില്‍ കൊടുത്തിരിക്കുന്ന തലക്കെട്ട് തന്നെ പരസ്പര വിരുദ്ധമാണ്.

എന്തിനാണ് ഒരു ഉടമ ബ്രാന്റിനെ പ്രൊമോട്ട് ചെയ്യുന്ന അംബാസിഡര്‍ക്കെതിരെ പരാതി നല്‍കുന്നത്? സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിക്കുന്നത് കണ്ടെന്നല്ലാതെ നേരിട്ടോ അല്ലാതേയോ എനിക്ക് നിയമപരായി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. ഇത്തരം വ്യാജ വാര്‍ത്തകള്‍ ആരാണ് ഇങ്ങനെ പ്രചരിക്കുന്നതെന്ന് എനിക്കറിയില്ല എന്നും മിയ പറഞ്ഞു.

More in Actress

Trending