Connect with us

മിയ പ്രസവം കഴിഞ്ഞ് കുഞ്ഞുമായി വീട്ടിലേക്ക് പോവുകയാണ്; വീഡിയോയുമായി സഹോദരി

Actress

മിയ പ്രസവം കഴിഞ്ഞ് കുഞ്ഞുമായി വീട്ടിലേക്ക് പോവുകയാണ്; വീഡിയോയുമായി സഹോദരി

മിയ പ്രസവം കഴിഞ്ഞ് കുഞ്ഞുമായി വീട്ടിലേക്ക് പോവുകയാണ്; വീഡിയോയുമായി സഹോദരി

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് മിയ ജോർജ്. നടിയുടെ വിശേഷങ്ങൾ എല്ലാം ആരാധകർ സോഷ്യൽ മീഡിയയിലൂടെ അറിയാറുണ്ട്. താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കോവിഡ് കാലത്ത് വളരെ സിമ്പിൾ ആയി ആയിരുന്നു മിയയുടെ വിവാഹം നടന്നത്.

കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അതിൽ പങ്കെടുത്തുള്ളൂ. പിന്നാലെ നടി ഗർഭിണിയായതും ഒരു ആൺകുഞ്ഞിന് ജന്മം കൊടുത്തത് പോലും പുറംലോകം അറിഞ്ഞിരുന്നില്ല. മകന് നാല് വയസ് ആവാൻ പോവുകയാണ്. ഇപ്പോഴിതാ മിയയുടെ സഹോദരി ജിനി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോ വൈറലാവുകയാണ്.

മിയ പ്രസവം കഴിഞ്ഞ് കുഞ്ഞുമായി വീട്ടിലേക്ക് പോവുകയാണ് എന്ന തലക്കെട്ടോട് കൂടിയാണ് സഹോദരി വീഡിയോ പങ്കുവെച്ചത്. ആദ്യ പ്രസവം കഴിഞ്ഞ് കുഞ്ഞുമായി വീട്ടിലേക്ക് പോകുന്നതും നടിയുടെ മകൻ ലൂക്കയുടെ വീട്ടിലെ ആദ്യ ദിവസത്തെക്കുറിച്ചുമാണ് വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ പലരും ഇത് തെറ്റിദ്ധരിച്ച് മിയ രണ്ടാമതും പ്രസവിച്ചോ എന്നാണ് ചോദിച്ചിരിക്കുന്നത്.

ഗർഭിണി ആയത് മുതൽ എല്ലാ കാര്യങ്ങളും നല്ല രീതിയിലായിരുന്നു എങ്കിലും ഇടയ്ക്ക് ബ്ലീഡിങ് പോലുള്ള പ്രശ്‌നങ്ങൾ മിയയ്ക്ക് ഉണ്ടായിരുന്നുവെന്നാണ് വീഡിയോയിൽ പറയുന്നത്. ഏഴാം മാസത്തിലാണ് മിയ മകന് ജന്മം കൊടുക്കുന്നത്. മാസം തികയാതെയുള്ള പ്രസവമായതിനാൽ കുഞ്ഞിനെ കുറേ ആഴ്ചകൾ എൻഐസിയുവിൽ കിടത്തേണ്ടിവന്നു.

കോവിഡ് കൂടി ആയതിനാൽ ശക്തമായ നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. എല്ലാം മറികടന്നശേഷം ആരോഗ്യവാനായ മകനെയും കൊണ്ട് വീട്ടിലേയ്ക്ക് വരികയായിരുന്നു. സഹോദരിയുടെ മകൾ മിയയ്ക്ക് സമ്മാനം നൽകിയിരുന്നു. മധുരം കഴിക്കാൻ ഏറെ ആഗ്രഹിച്ചിരിക്കുമ്പോഴാണ് തനിക്ക് ചോക്ലേറ്റ് കിട്ടിയതെന്നും വളരെ സന്തോഷമുണ്ടെന്നും ആശുപത്രി കിടക്കയിൽ വെച്ച് മിയ വീഡിയോയിൽ പറയുന്നു.

പിന്നാലെ ഇരുവരും കുഞ്ഞുമായി വീട്ടിലേക്ക് വരുന്നതുമാണ് വീഡിയോ. അതേസമയം തന്റെ ഗർഭകാലത്തെ ബുദ്ധിമുട്ടുകളെ കുറിച്ച് മിയ മുൻപ് ഒരു അഭിമുഖത്തിൽ തുറന്നു സംസാരിച്ചിരുന്നു. ഗർഭിണിയായതിന് ശേഷം ഇടയ്ക്ക് ബ്ലീഡിങ് പ്രശ്‌നങ്ങളൊക്കെ എനിക്ക് ഉണ്ടായിരുന്നു. ഏഴാം മാസത്തിൽ പ്രസവത്തിന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. ഇടയ്ക്ക് ഭർത്താവിന്റെ വീട്ടിലേക്ക് പോകും. അങ്ങനെ ഒരു ദിവസം പോയി വന്ന സമയത്താണ് വയറുവേദന വരുന്നത്.

കുറെ സമയമായിട്ടും വേദന മാറാതെ വന്നതോടെയാണ് മമ്മിയോട് കാര്യം പറയുന്നത്. ഏഴാം മാസത്തിൽ പ്രസവ വേദനയൊന്നും ആരും പ്രതീക്ഷിക്കില്ലല്ലോ. ഡോക്ടറോട് ചോദിച്ചപ്പോൾ ആശുപത്രിയിലേക്ക് വരാനാണ് നിർദ്ദേശിച്ചത്. അവിടെ എത്തിയപ്പോഴേക്കും കുഞ്ഞ് പുറത്തേക്ക് വരുന്നുണ്ടെന്നും ഉടനെ പ്രസവം നടക്കുമെന്നുമാണ് പറഞ്ഞത്. എൻഐസിയു സംവിധാനമുള്ള ആശുപത്രിയിലേയ്ക്ക് ആംബുലൻസിൽ കൊണ്ട് പോയി.

അവിടെയെത്തി 15 മിനിറ്റിനുള്ളിൽ പ്രസവിക്കുകയും ചെയ്തു. ജൂലൈയിൽ ഡേറ്റ് പറഞ്ഞെങ്കിലും മെയ് മാസത്തിൽ കുഞ്ഞ് ജനിച്ചു. ജനിക്കുമ്പോൾ ഒന്നര കിലോ മാത്രമുണ്ടായിരുന്ന മകനെ എൻഐസിയുവിൽ കിടത്തിയിരുന്നുവെന്നുമാണ് മിയ പറഞ്ഞിരുന്നത്. ലൂക്ക എന്നാണ് നടി മകന് പേരിട്ടിരിക്കുന്നത്. പിന്നീട് മകന്റെ വിശേഷങ്ങൾ ഓരോന്നായി നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ഇടയ്ക്ക് ടെലിവിഷൻ പരിപാടികളിൽ എല്ലാം മകനൊപ്പം എത്താറുണ്ട്.

അശ്വിൻ ഫിലിപ്പാണ് മിയയുടെ ഭർത്താവ്. മാട്രിമോണിയൽ സൈറ്റിലൂടെ മിയയുടെ അമ്മയാണ് അശ്വിൻ ഫിലിപ്പിനെ കണ്ടെത്തുന്നതും വിവാഹം കഴിപ്പിക്കുന്നതും. വിവാഹ ശേഷം ഭർത്താവിനൊപ്പം കൊച്ചിയിൽ സ്ഥിരതാമസമാക്കിയിരിക്കുയാണ് മിയ. മിനിസ്‌ക്രീനിൽ നിന്നുമാണ് താരം ബിഗ് സ്‌ക്രീനിൽ എത്തുന്നത്. 2010 മുതൽ സിനിമാലോകത്ത് സജീവമാണ് മിയ.

More in Actress

Trending

Recent

To Top